വെള്ളിയാഴ്ച ഉച്ചയോടെ ആയിരിക്കും ബുറെവി ചുഴലിക്കാറ്റ് കേരളത്തിൽ എത്തുക .ശ്രീലങ്കയിൽ നിന്ന് മാന്നാർ കടലിടുക്കിലും കന്യാകുമാരിയിലും ആയിരിക്കും ബുറെവി എത്തുക .100 കിലോമീറ്റർ വേഗതയുള്ള കാറ്റായിരിക്കും അപ്പോൾ ബുറെവി.
വേഗത ഒന്ന് കുറഞ്ഞ് 90 കിലോമീറ്റർ വേഗതയിൽ ഉച്ചയ്ക്ക് പാമ്പനിൽ കേന്ദ്രീകരിക്കും .ഇന്ന് രാത്രി അല്ലെങ്കിൽ നാളെ പുലർച്ചെ പാമ്പനും കന്യാകുമാരിക്കും ഇടയിലൂടെ തീരത്ത് കടക്കും .90 കിലോമീറ്റർ ആയിരിക്കും അപ്പോൾ കാറ്റിന്റെ വേഗത .
നാളെ ഉച്ചയോടെ കേരളത്തിൽ എത്തും .അപ്പോൾ കാറ്റിൻറെ വേഗത മണിക്കൂറിൽ 70 കിലോമീറ്റർ ആയിരിക്കും .കേന്ദ്ര ദുരന്ത പ്രതികരണ സേനയുടെ എട്ട് സംഘങ്ങൾ കേരളത്തിൽ ക്യാമ്പ് ചെയ്യുകയാണ് .വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ കോയമ്പത്തൂരിലെ സുലു എയർഫോഴ്സ് ബേസിൽ തയ്യാറാണ് .നേവിയും സർവ സജ്ജമായി രംഗത്തുണ്ട് .