തളിപ്പറമ്പ്: ചലച്ചിത്രതാരം നിഖിലാ വിമലിന്റെ പിതാവ് പ്ലാത്തോട്ടം അഴീക്കോടന്‍ റോഡിലെ എം.ആര്.പവിത്രന് അന്തരിച്ചു.
61 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ റിസര്‍ച് അസിസ്റ്റന്റ് (ടെക്നിക്കല്‍) ആയിരുന്നു.
മുന്‍നക്സലൈറ്റ് നേതാവ്, ജനകീയ സാംസ്കാരിക വേദി ജില്ല കമ്മിറ്റി അംഗം, സി.പി.ഐ (എം.എല്‍) ജില്ല സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. പത്ത് വര്‍ഷത്തോളം അധ്യാപകനായും ജോലി ചെയ്തിരുന്നു.
ഭാര്യ: പ്രശസ്ത നര്‍ത്തകി കലാമണ്ഡലം വിമല ദേവി (ചിലങ്ക കലാക്ഷേത്രം, തളിപ്പറമ്പ്. ജെ.എന്‍.യുവില്‍ ഗവേഷണ വിദ്യാര്‍ഥിനിയായിരുന്ന അഖില മറ്റൊരു മകളാണ്. ഇന്ന് രാവിലെ 10ന് തൃച്ചംബരം എന്‍.എസ്.എസ് ശ്മശാനത്തില്‍ സംസ്കരിക്കും.