സി എം രവീന്ദ്രന്റെ ഭാര്യ മണ്ണുമാന്തി യന്ത്രം ഊരാളുങ്കൽ സൊസൈറ്റിയ്ക്ക് വാടകയ്ക്ക് കൊടുത്ത് നേടിയത് ലക്ഷങ്ങൾ
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ഭാര്യക്ക് ഊരാളുങ്കൽ സൊസൈറ്റിയുമായി ബന്ധമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് .സൊസൈറ്റിയുമായി രവീന്ദ്രന്റെ ഭാര്യക്ക് സാമ്പത്തിക ബന്ധം .എൺപത് ലക്ഷത്തിലധികം രൂപ വിലയുള്ള മണ്ണുമാന്തി യന്ത്രം 2018 ലാണ് സിഎം രവീന്ദ്രന്റെ ഭാര്യ ഊരാളുങ്കൽ സൊസൈറ്റിയ്ക്ക് വാടകയ്ക്ക് .നൽകുന്നത് .ഇതിന്റെ വാടക ഇനത്തിൽ ലക്ഷങ്ങൾ കൈപ്പറ്റിയെന്ന് ഇ ഡിയുടെ റിപ്പോർട്ടിൽ പറയുന്നു .
കഴിഞ്ഞ ദിവസം ഇ ഡി നടത്തിയ പരിശോധനയിലാണ് രവീന്ദ്രന്റെ ഭാര്യക്ക് സൊസൈറ്റിയുമായുള്ള സാമ്പത്തിക ബന്ധം കണ്ടെത്തുന്നത് .നിക്ഷേപമുള്ളവരുടെ പട്ടികയിൽ രവീന്ദ്രന്റെ പേരില്ല .ബന്ധുക്കളുടെ പേരിൽ നിക്ഷേപമുണ്ടോ എന്നതാണ് അടുത്ത പരിശോധന .
പ്രവർത്തിക്കുന്ന ഓരോ മണിക്കൂറിലും 2500 രൂപ എന്നതാണ് നിരക്ക് .സൊസൈറ്റിയുടെ ഉടമസ്ഥതയിൽ ഉള്ള പാറമടയിൽ രണ്ടു വർഷത്തിലേറെയായി മണ്ണുമാന്തി യന്ത്രം പ്രവർത്തിക്കുന്നുണ്ട് .പ്രതിമാസം ലക്ഷങ്ങൾ രവീന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നതായി ഭാര്യയുടെ ബാങ്ക് രേഖകൾ വ്യക്തമാക്കുന്നതായി ഇ ഡി ചൂണ്ടിക്കാട്ടുന്നു .