Month: December 2020

  • NEWS

    നിർണായക ഉത്തരവുമായി സുപ്രീംകോടതി,രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സി സി ടി വികൾ സ്ഥാപിക്കണം

    രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സി സി ടി വികൾ സ്ഥാപിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി നിർദേശിച്ചു. എൻ ഐ എ, ഇ ഡി, എൻ സി ബി, ഡി ആർ ഐ, എസ് എഫ് ഐ ഒ തുടങ്ങി അന്വേഷണത്തിന്റെ ഭാഗം ആയി ചോദ്യം ചെയ്യൽ നടക്കുന്ന എല്ലാ ഓഫീസുകളിലും സി സി ടി വി സ്ഥാപിക്കാൻ കോടതി നിർദേശിച്ചു. രാത്രീ ദൃശ്യങ്ങൾ പകർത്തുന്നതും ശബ്ദം റെക്കോർഡ് ചെയ്യാൻ കഴിയുന്നതും ആയ സി സി ടി വികൾ ആണ് സ്ഥാപിക്കേണ്ടത്. സിസിടിവിയുടെ പരിധിയിൽ വരാത്ത ഒരു ഭാഗവും പോലീസ് സ്റ്റേഷനിൽ ഉണ്ടാകരുത്. സ്റ്റേഷന് അകത്തേക്ക് പ്രവേശിക്കുന്ന വഴികളിലും, പുറത്തേക്ക് പോകുന്ന വഴികളിലും ക്യാമറ സ്ഥാപിക്കണം. റിസപ്‌ഷൻ, ലോക് അപ്പ്, വരാന്ത, ഇൻസ്‌പെക്ടറുടെ മുറി, ശുചിമുറികളുടെ പുറത്ത് തുടങ്ങിയ ഇടങ്ങളിലും സി സി ടി വി സ്ഥാപിക്കണം എന്നും സുപ്രീം കോടതി നിർദേശിച്ചു. സി സി ടി വിയിലെ…

    Read More »
  • NEWS

    വൈറസ് തളർത്തിയെങ്കിലും; പൊരുതാനുറച്ച് യുവ ഡോക്ടർ

    എറണാകുളം: കോവിഡിനെ ചെറുക്കാൻ മുന്നിട്ടിറങ്ങിയ യുവ ഡോക്ടർക്ക് മഹാമാരി വരുത്തി വച്ചത് കടുത്ത ശാരീരിക പ്രശ്നങ്ങൾ. ഹൃദയത്തിൻ്റെ പ്രവർത്തനം തകരാറിലാക്കുന്ന മയോകാർഡിയാറ്റിസ് എന്ന രോഗാവസ്ഥയിലൂടെ മരണമുഖത്തു വരെ ചെന്ന നാളുകൾ. ദുരിതം നിറഞ്ഞ കോവിഡ് കാലത്തിനെ അതിജീവിക്കാനായത് സ്വന്തം മനക്കരുത്തു കൊണ്ടും സഹപ്രവർത്തകരുടെ സഹകരണം കൊണ്ടും മാത്രം. അസുഖങ്ങളെയെല്ലാം തുരത്തി വീണ്ടും കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ പങ്കാളിയാകുകയാണ് 33 കാരിയായ തൃപ്പൂണിത്തുറ സ്വദേശി ഡോ.രാശി കുറുപ്പ്. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി 2020 ഒക്ടോബർ 23 നാണ് രാശി കലൂർ പി.വി.എസ് കോവിഡ് അപെക്സ് സെൻ്ററിൽ എത്തുന്നത്. സംസ്ഥാന സർക്കാരിൻ്റെ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത്, സന്നദ്ധ പ്രവർത്തകയായിട്ടായിരുന്നു പ്രവേശനം. ഒന്നര വയസുള്ള മകളുടെ സംരക്ഷണം വീട്ടുകാരെ ഏൽപ്പിച്ച് സന്നദ്ധ പ്രവർത്തനത്തിനിറങ്ങിയതിൽ ഭർത്താവ് ശ്യാംകുമാറിൻ്റെ പൂർണ പിന്തുണയും ഉണ്ടായിരുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് ചെറിയ പനി പോലെ തോന്നിയത്. ആൻ്റിജൻ ടെസ്റ്റിൽ കോവിഡ് നെഗറ്റീവ് ആയിരുന്നു ഫലം. പനി മാറിയെങ്കിലും കനത്ത…

    Read More »
  • LIFE

    ബുറെവി ഗതി മാറുന്നു ,കൊല്ലം ജില്ലയിലും പ്രവേശിച്ചേക്കും

    ബുറെവി ചുഴലിക്കാറ്റിന്റെ ഗതി മാറുന്നു .ബുറെവി തിരുവനന്തപുരം, കൊല്ലം അതിർത്തികളിൽ പ്രവേശിക്കാൻ സാധ്യത .തൂത്തുക്കുടിയിൽ നിന്ന് തിരുനെൽവേലി കടന്നാണ് കേരളത്തിൽ എത്തുന്നത് . നാലിന് രാവിലെ തമിഴ്‌നാട് തീരത്തെത്തും .അവിടെ നിന്ന് അതിതീവ്ര ന്യൂനമർദ്ദമായി ശക്തി കുറഞ്ഞ് കേരളത്തിന്റെ തെക്ക് ഭാഗത്ത് കൂടെ അറബിക്കടലിലേക്ക് പോകും എന്നാണ് വിവരം .തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത ഉണ്ട് . നേരത്തെ തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്ത് കൂടെ കടന്നു പോകും എന്നായിരുന്നു പ്രവചനം .വ്യാഴാഴ്ച രാത്രിയോടെയോ വെള്ളിയാഴ്ച പുലർച്ചയോടെയോ ആകും ബുറെവി കേരളം കടന്നു പോകുക .മണിക്കൂറിൽ 90 കിലോ മീറ്റർ വേഗതയുള്ള കാറ്റിനും അതിശക്തമായ മഴയ്ക്കും ബുറെവി കാരണമാകാം .

    Read More »
  • LIFE

    കേന്ദ്രത്തിന് സമ്മർദ്ദം ഏറുന്നു ,കർഷകരോട് അനുഭാവം പ്രകടിപ്പിച്ച് ഡിസംബർ 8 മുതൽ ഗുഡ്‌സ് ട്രക്ക് പണിമുടക്ക്

    കർഷക സമരം ഒത്തുതീർപ്പ് ആക്കിയില്ലെങ്കിൽ ഡിസംബർ 8 മുതൽ രാജ്യത്ത് ചരക്ക് നീക്കം സ്തംഭിപ്പിക്കുമെന്ന് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസിന്റെ മുന്നറിയിപ്പ് .ഒരു കോടി ട്രക്കുകൾ ആണ് സംഘടനയ്ക്ക് കീഴിൽ ഉള്ളത് . ” ഡിസംബർ 8 മുതൽ ഉത്തരേന്ത്യയിലെ എല്ലാ പ്രവർത്തനങ്ങളും ഞങ്ങൾ അവസാനിപ്പിക്കും .ഡൽഹി ,ഹരിയാന ,ഉത്തർ പ്രദേശ് ,പഞ്ചാബ് ,ഹിമാചൽ ,ജമ്മു കാശ്മീർ എന്നിവിടങ്ങളിലേക്കുള്ള ചരക്കു നീക്കം നിലയ്ക്കും .എന്നിട്ടും കേന്ദ്രം കർഷകരെ പരിഗണിച്ചില്ലെങ്കിൽ ദേശവ്യാപകമായി ചരക്ക് നീക്കം സ്തംഭിപ്പിക്കും .”സംഘടനാ നേതാവ് കുൽതരൻ സിങ് അത്വാൾ വ്യക്തമാക്കി . ഇന്ത്യയിൽ 60 % ചരക്ക് ഗതാഗതം റോഡിലൂടെയാണ് .”അവർ ജനാധിപത്യപരമായ അവകാശങ്ങൾക്ക് വേണ്ടിയാണു പോരാടുന്നത് .റോഡ് ഗതാഗത മേഖല പോലെ രാജ്യത്തിൻറെ നട്ടെല്ലാണ് കർഷകർ .70 % ഗ്രാമീണരും കൃഷിയെ ആശ്രയിക്കുന്നു .ഞങ്ങളുടെ സമരം ഉത്തരേന്ത്യയെ സ്തംഭിപ്പിക്കും .”സംഘടന വാർത്താക്കുറിപ്പിൽ വ്യക്തമാക്കി .

    Read More »
  • ബുറേവി വെള്ളിയാഴ്ച കേരളത്തിൽ ,7 ജില്ലകളിൽ ജാഗ്രത

    ബുറേവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച കേരളത്തിൽ .7 ജില്ലകളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചു എന്നും മുഖ്യമന്ത്രി അറിയിച്ചു . തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ,കോട്ടയം ,ആലപ്പുഴ ,ഇടുക്കി ,എറണാംകുളം എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശം ഉണ്ട് .കനത്ത മഴക്കും കാറ്റിനും സാധ്യത ഉണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു .നാല് ജില്ലകളിൽ നാളെ മുതൽ തന്നെ മഴ ഉണ്ടാകും .തിരുവനനതപുരം കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ജില്ലകളിൽ നാളെ അതിശക്തമായ മഴ ഉണ്ടാകും . നേവിയും എയർ ഫോഴ്‌സും ദുരന്ത നിവാരണ സംഘവും എല്ലാ തയ്യാറെടുപ്പുകളോടെയും ഇരിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി .

    Read More »
  • NEWS

    സംസ്ഥാനത്ത് ഇന്ന് 6316 പേർക്ക് കോവിഡ് 19

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6316 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂര്‍ 655, കോട്ടയം 537, തിരുവനന്തപുരം 523, ആലപ്പുഴ 437, പാലക്കാട് 427, കൊല്ലം 366, പത്തനംതിട്ട 299, വയനാട് 275, കണ്ണൂര്‍ 201, ഇടുക്കി 200, കാസര്‍ഗോഡ് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,993 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 63,78,278 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശിനി സുമതി (65), പാല്‍ക്കുളങ്ങര സ്വദേശി ഗണേശ പിള്ള (82), ശ്രീകാര്യം സ്വദേശി തുളസീധരന്‍ നായര്‍…

    Read More »
  • NEWS

    ബുറെവി ചുഴലിക്കാറ്റ് : അടുത്ത 48 മണിക്കൂറില്‍

    ബുറെവി ചുഴലിക്കാറ്റ് അടുത്ത 48 മണിക്കൂറില്‍ എത്തുമെന്നും തിരുവനന്തപുരം ജില്ലയില്‍ ആരും അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. ഇനിയൊരറിയിപ്പുണ്ടാകും വരെ കടലിലോ ജലാശയങ്ങളിലോ ഇറങ്ങരുത്. കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുടങ്ങി, നമ്പര്‍ –1077. നാലാം തീയതി രാവിലെ ചുഴലിക്കാറ്റ് തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ ഭാഗത്തുകൂടി കടന്നുപോകുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ്. ശക്തമായ മഴയും കാറ്റും മുന്നില്‍കണ്ട് മുന്‍കരുതല്‍ നടപടിയെടുക്കാന്‍ വിവിധ ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

    Read More »
  • NEWS

    പാലക്കാട് യുഡിഎഫ് ബിജെപി ജമാഅത്ത് കൂട്ടുകെട്ട്; വികൃത മുന്നണിയെന്ന് മന്ത്രി എ കെ ബാലൻ; പാലക്കാട് എൽഡിഎഫ് വൻമുന്നേറ്റം നേടുമെന്നും മന്ത്രി

    2015 ലേതിനെക്കാളും വലിയ മുന്നേറ്റം പാലക്കാട് എൽഡിഎഫിന് ഉണ്ടാകുമെന്ന് മന്ത്രി എ കെ ബാലൻ. യുഡിഎഫ്-ബിജെപി-ജമാ അത്ത് കൂട്ടുകെട്ടാണ് പാലക്കാട്ടേത്. 20 പഞ്ചായത്തുകളിൽ ഇവർ ഒറ്റക്കെട്ടായി മൽസരിക്കുന്നു. എൽഡിഎഫിനെ തോൽപിക്കാൻ കഴിയില്ല എന്നത് കൊണ്ടാണ് ഈ സഖ്യം.വികൃത ജീവിയാണ് ഈ മുന്നണിയെന്നും മന്ത്രി പറഞ്ഞു. സമാനതകളില്ലാത്ത വികസനപ്രവർത്തനമാണ് സർക്കാർ നടത്തിയത്. കെഎസ്എഫ്ഇ അന്വേഷണം സംബന്ധിച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും പാർട്ടിയും പറഞ്ഞുകഴിഞ്ഞു. തനിക്ക് അതിൽ വ്യക്തിപരമായ അഭിപ്രായമില്ല. എന്തും പറയാനുള്ള അവകാശമുണ്ട്. കോടിയേരി ബാലകൃഷ്ണന് അങ്ങനെ ഇറങ്ങാനുള്ള ആരോഗ്യ സ്ഥിതിയില്ല.ഐസക് ഒറ്റപ്പെടുന്നുണ്ടോ..? ഈ പാർട്ടിയിൽ ആരും ഒറ്റപ്പെടില്ല അന്വേഷണം എത്തിക്സ് കമ്മിറ്റിക്ക് വിട്ടത് സ്വ‌ാഭാവിക നടപടി മാത്രമാണെന്നും എ കെ ബാലൻ പറഞ്ഞു.

    Read More »
  • NEWS

    നീണ്ടകരയില്‍ 50ലധികം ബോട്ടുകള്‍ കാണാതായി

    കൊല്ലം: നീണ്ടകരയില്‍ 50ലധികം ബോട്ടുകള്‍ കാണാതായി. ഇന്നലെ രാത്രി കടലില്‍ പോയ ബോട്ടുകളാണ് കാണാതായത്. ഇവരുമായി ടെലിഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് വിവരം. കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെയാണ് ബോട്ടുകള്‍ തിരികെയെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്. ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം തമിഴ്നാട്ടില്‍ നിന്നുള്ള ബോട്ടുകള്‍ നീണ്ടകര തീരത്ത് അടുപ്പിച്ചു. അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുറേവി ചുഴലിക്കാറ്റ് കേരളത്തിലും പ്രവേശിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ബുറേവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച തിരുവനന്തപുരം നെയ്യാറ്റിന്‍കര മേഖലയിലൂടെ കടന്നുപോകാനാണ് സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശമുണ്ട്. മത്സ്യബന്ധനത്തിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

    Read More »
  • LIFE

    2015 മുതൽ തമിഴ്‌നാടിന് വേണ്ടി കളിക്കുന്നുണ്ടെങ്കിലും സെലക്ടർമാർ തിരിഞ്ഞു നോക്കിയില്ല ,ഐപിഎല്ലിൽ തിളങ്ങിയിട്ടും ഓസ്‌ട്രേലിയയിലേക്ക് ടീമിനൊപ്പം അയച്ചത് നെറ്റ് ബൗളറായി,ഓസ്‌ട്രേലിയയെ എറിഞ്ഞിട്ട നടരാജന്റേത് മധുര പ്രതികാരം

    ഓസ്‌ട്രേലിയെക്കെതിരെ മൂന്നാം ഏകദിനത്തിൽ ഇന്ത്യ 13 റൺസിനാണ് വിജയിച്ചത് .ഇതിന് പ്രധാന കാരണം ബൗളർമാരുടെ പ്രകടനം തന്നെയാണ് .ബൗളർമാരിൽ ഏറെ തിളങ്ങിയതാകട്ടെ അരങ്ങേറ്റക്കാരൻ ടി നടരാജനും . അരങ്ങേറ്റ മത്സരം കളിക്കുന്ന നടരാജൻ തന്റെ മൂന്നാം ഓവറിൽ തന്നെ ലക്‌ഷ്യം കണ്ടു .മാർനസിനെ നടരാജൻ ക്ളീൻ ബൗൾഡ് ആക്കുക ആയിരുന്നു .ഏകദിനത്തിൽ 6 മത്സരത്തിൽ ആദ്യ പവർപ്ലേയിൽ വിക്കറ്റ് വരൾച്ച അനുഭവപ്പെട്ടിരുന്ന ഇന്ത്യക്ക് ഈ വിക്കറ്റ് മത്സരത്തിലേക്കുള്ള തിരിച്ചു വരവ് ആയിരുന്നു .നവദീപ് സൈനിയ്ക്ക് പുറം വേദന ആയപ്പോൾ ആണ് 29 കാരനായ നടരാജൻ ടീമിൽ ഇടം പിടിച്ചത് . ഐ പി എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ബൗളർ ആണ് നടരാജൻ .”യോർക്കർ മെഷീൻ “എന്നാണ് നടരാജന്റെ വിളിപ്പേര് തന്നെ .ഹൈദരാബാദിന് വേണ്ടി 16 വിക്കറ്റാണ് നടരാജൻ എറിഞ്ഞു വീഴ്ത്തിയത് . നെറ്റ് ബൗളർ ആയാണ് നടരാജനെ സെലക്ടർമാർ ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് അയച്ചത് .പിന്നീട് ട്വൻറി ട്വന്റി ടീമിൽ ഉൾപ്പെടുത്തി .ഏകദിന…

    Read More »
Back to top button
error: