NEWS

കൊച്ചിയില്‍ അമ്മയും മൂന്ന് മക്കളും മരിച്ചനിലയില്‍

കൊച്ചി: അമ്മയും മൂന്ന് മക്കളും മരിച്ചനിലയില്‍. എടവനക്കാട് അണിയില്‍ കടപ്പുറത്ത് മുണ്ടങ്ങോട്ട് സനലിന്റെ ഭാര്യ വിനീത (24), മക്കളായ സവിനയ്(4), ശ്രാവണ്‍(2), സാന്ദ്ര (നാലുമാസം) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

എറണാകുളം വൈപ്പിനിലാണ് സംഭവം. ആത്മഹത്യയാണെന്നാണ് നിഗമനം. കുട്ടികള്‍ നിലത്തു മരിച്ചുകിടക്കുന്ന നിലയിലും അമ്മ തൂങ്ങിയ നിലയിലുമായിരുന്നു. കുട്ടികളുടെ മരണം വിഷം ഉള്ളില്‍ ചെന്നെന്നാണ് സൂചന. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. ഞാ​റ​ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

Back to top button
error: