Month: December 2020

  • NEWS

    കർഷക സമരം ഹരിയാനയിൽ ബിജെപി സർക്കാരിനെ വീഴ്ത്തുമോ ?കോൺഗ്രസ് വിജയം മണക്കുന്നു

    കർഷക സമരം കേന്ദ്ര സർക്കാരിനെ പോലെ ഒരു സംസ്ഥാന സർക്കാരിനെയും വെട്ടിലാക്കിയിരിക്കുകയാണ് .ബിജെപി ഭരിക്കുന്ന മനോഹർ ലാൽ ഖട്ടാർ നേതൃത്വം നൽകുന്ന സർക്കാരിന്റെ ഭാവി തുലാസിലായത് കർഷക സമരത്തിന്റെ പാർശ്വഫലം കൊണ്ടാണ് . ഹരിയാനയിലെ 11 ബിജെപി എംഎൽഎമാർ ,5 സ്വതന്ത്രർ ,5 ജെ ജെ പി എംഎൽഎമാർ തുടങ്ങിയവർ നേരിട്ടോ അല്ലാതെയോ കാര്ഷികവൃത്തിയുമായി ബന്ധമുള്ളവർ ആണ് .2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പത്രികയിൽ ജോലി രേഖപ്പെടുത്തുന്ന ഭാഗത്ത് ഇവരെല്ലാം കർഷകർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് . നവംബറിൽ ആണ് ബിജെപി എംഎൽഎ അസീം ഗോയൽ കർഷക പ്രശ്നങ്ങൾ മുൻനിർത്തി അസംബ്ലിയ്ക്ക് മുന്നിൽ പ്രക്ഷോഭം നടത്തിയത് .അതേ മാസം ജെ ജെ പി എംഎൽഎ ജോജി റാം സിഹാബ് കർഷകരോട് ഐകദാർഢ്യം പ്രകടിപ്പിച്ച് ഹൗസിങ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവച്ചു .ജെ ജെ പിയുടെ മറ്റൊരു എംഎൽഎ റാം കുമാർ ഗൗതം കർഷകർക്ക്‌ വേണ്ടി ബിജെപിയെയും സ്വന്തം പാർട്ടിയെ തന്നെയും വിമർശിച്ച് രംഗത്തെത്തിയിട്ടും…

    Read More »
  • LIFE

    പാവ കഥൈകളുടെ ട്രെയിലര്‍ പുറത്ത്‌

    നാല് സംവിധായകര്‍ ഒരുമിക്കുന്ന ആന്തോളജി ചിത്രം പാവ കഥൈകളുടെ ട്രെയിലര്‍ പുറത്തിറങ്ങി. നെറ്റ്ഫ്ളിക്സ് നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് സുധ കൊങ്കര, വിഘ്നേഷ് ശിവന്‍, ഗൗതം വാസുദേവ് മേനോന്‍, വെട്രിമാരന്‍ എന്നിവരാണ്. ഡിസംബര്‍ 18 ന് ചിത്രം റീലിസ് ചെയ്യുക. ചിത്രത്തിന്റേതായി പുറത്തിറക്കിയിരിക്കുന്ന ആദ്യ ടീസറിന് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതിന് പിന്നാലെയാണ് ഇപ്പോള്‍ ട്രെയിലറും പുറത്തിറങ്ങിയിരിക്കുന്നയത്. കെട്ടുറപ്പുള്ള തിരക്കഥയുടെ ശക്തമായ ആവിഷ്‌കാരമായിരിക്കും പാവ കഥൈകള്‍ സംസാരിക്കുക. അഞ്ജലി, ഗൗതം മേനോന്‍, കല്‍ക്കി കേക്ല, പ്രകാശ് രാജ്, കാളിദാസ് ജയറാം, ശാന്തനു, സിമ്രാന്‍, സായ് പല്ലവി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

    Read More »
  • NEWS

    മറഡോണയുടെ മരണത്തില്‍ സൈക്യാട്രിസ്റ്റിനെതിരെയും അന്വേഷണം

    ഇതിഹാസം ഫുട്‌ബോള്‍ താരം ഡീഗോ മറഡോണയുടെ മരണത്തില്‍ സൈക്യാട്രിസ്റ്റിനെതിരെയും അന്വേഷണം. സൈക്യാട്രിസ്റ്റ് അഗസ്റ്റിന കോസാചോവിനെതിരെയാണ് അന്വേഷണം. താരത്തിന്റെ അവസാനനാളുകളില്‍ ചികിത്സപ്പിഴവുകളുണ്ടായിട്ടുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായി അറ്റോര്‍ണി ജനറലിന്റെ നിര്‍ദേശപ്രകാരം മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്ന അഗസ്റ്റിനയുടെ വീട്ടിലും ഓഫീസിലും പോലീസ് പരിശോധന നടത്തി. നേരത്തേ താരത്തിന്റെ കുടുംബ ഡോക്ടര്‍ ലിയോപോള്‍ഡോ ല്യൂക്കിന്റെ വീട്ടിലും ഓഫീസിലും പോലീസ് പരിശോധന നടത്തിയിരുന്നു. മാറഡോണയുടെ അവസാന നാളുകളില്‍ ചികിത്സപ്പിഴവുകളുണ്ടായെന്ന ആരോപണവുമായി മക്കളും കുടുംബവക്കീലും രംഗത്തുവന്നിരുന്നു. മാറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമാണെന്നായിരുന്നു ആരോപണം. നവംബര്‍ 25-ന് ഹൃദയ സ്തംഭനത്തെ തുടര്‍ന്നാണ് മാറഡോണ അന്തരിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടുത്തിടെ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. പിന്നീട് നവംബര്‍ 11-ന് അദ്ദേഹം ആശുപത്രിയില്‍നിന്ന് വീട്ടിലേക്കു വന്നു. പിന്നീട് മദ്യപാന ശീലത്തില്‍നിന്ന് മുക്തനാക്കാനുള്ള ചികിത്സയായിരുന്നു നല്‍കിവന്നിരുന്നത്.

    Read More »
  • NEWS

    135 ദിവസത്തെ ഇളവ് അനുവദിക്കണം: അപേക്ഷ നല്‍കി ശശികല

    ചെന്നൈ: ചട്ടപ്രകാരമുള്ള ഇളവ് നല്‍കി തന്നെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കി അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ.ശശികല.ഉന്നത ഉദ്യോഗസ്ഥർക്കു അപേക്ഷ കൈമാറിയതായി ജയിൽ അധികൃതർ അറിയിച്ചു. അനധികൃത സ്വത്തുകേസില്‍ 4വര്‍ഷത്തെ ശിക്ഷ അനുഭവിക്കുന്ന ശശികലയുടെ ജയില്‍ വാസം നിയമപ്രകാരം ജനുവരി 27നാണു തീരുക. കര്‍ണാടക ജയില്‍ ചട്ടങ്ങള്‍ പ്രകാരം നല്ല നടപ്പിന് ഒരു മാസം 3 ദിവസത്തെ ശിക്ഷയിളവ് നല്‍കാം. ഇതുപ്രകാരം തനിക്ക് 135 ദിവസത്തെ ഇളവിന് അവകാശമുണ്ടെന്നും ഇതനുവദിക്കണമെന്നാണ് ശശികല അപേക്ഷയില്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്. ശിക്ഷയുടെ ഭാഗമായ 10 കോടി രൂപ പിഴ രണ്ടാഴ്ച മുന്‍പ് ശശികല കോടതിയില്‍ അടച്ചിരുന്നു. ഇതിന്റെ വിവരം ബെംഗളൂരു ജയില്‍ അധികൃതര്‍ക്കു കൈമാറുകയും ചെയ്തിരുന്നു. ഇതോടെ, ശശികല ഏതു നിമിഷവും ജയില്‍ മോചിതയാകാമെന്ന അഭ്യൂഹം നിലനിന്നെങ്കിലും ജനുവരി 27നു മുന്‍പ് ശശികലയെ മോചിപ്പിക്കില്ലെന്നാണ് കര്‍ണാടക ആഭ്യന്തര മന്ത്രി വ്യക്തമാക്കിയത്. ജയലളിതയുടെ മരണത്തിനു ശേഷം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് 2016 ഫെബ്രുവരിയില്‍ ശശികല…

    Read More »
  • NEWS

    തെക്കൻ കേരളം-തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്- റെഡ് അലേർട്ട്

    തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘ബുറേവി’ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം തൊട്ടു. കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 11 കിമീ വേഗതയിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 9.1° N അക്ഷാംശത്തിലും 80.2°E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് മാന്നാറിൽ നിന്ന് 30 കിമീ ദൂരത്തിലും പാമ്പനിൽ നിന്ന് 110 കിമീ ദൂരത്തിലും കന്യാകുമാരിയിൽ നിന്ന് ഏകദേശം 310 കിമീ ദൂരത്തിലുമാണ്. അടുത്ത 3 മണിക്കൂറിൽ ചുഴലിക്കാറ്റ് ഗൾഫ് ഓഫ് മാന്നാറിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.* *ചുഴലിക്കാറ്റ് ഡിസംബർ 3 ന് അർദ്ധരാത്രിയോട് കൂടിയോ ഡിസംബർ 4 പുലർച്ചയോടുകൂടിയോ തെക്കൻ തമിഴ്‌നാട്ടിൽ പ്രവേശിക്കുമ്പോൾ ചുഴലിക്കുള്ളിലെ കാറ്റിൻറെ പരമാവധി വേഗത മണിക്കൂറിൽ ഏകദേശം 70 മുതൽ 80 കിമീ വരെയും ചില അവസരങ്ങളിൽ 90 കി.മീ. വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.* *കേരളത്തിനുള്ള മുന്നറിയിപ്പ്.* *കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം ‘ബുറേവി’ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി…

    Read More »
  • NEWS

    പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പരിശോധന

    മലപ്പുറം: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പരിശോധന നടത്തുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം എന്നിവരുടെ മലപ്പുറത്തെ വീടുകളിലാണ് ഇഡി പരിശോധന നടത്തുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവായ തിരുവനന്തപുരം കരമന സ്വദേശി അഷ്റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും ഇഡി സംഘം പരിശോധിക്കുന്നുണ്ട്. കൊച്ചിയിൽ നിന്നുള്ള സംഘമാണ് തലസ്ഥാനത്ത് പരിശോധന നടത്തുന്നത്. പരിശോധന ഇപ്പോഴും തുടരുകയാണ്. 

    Read More »
  • NEWS

    24 മണിക്കൂറിനിടെ 35,551 കോവിഡ് കേസുകള്‍

    രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,551 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 95,34,965 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 526 പേര്‍ മരണപ്പെട്ടതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,38,648 ആയിട്ടുണ്ട്. നിലവില്‍ 4,22,943 സജീവ കേസുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,726 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 89,73,373 ആയി. ഡിസംബര്‍ രണ്ടുവരെ 14,35,57,647 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്നലെ മാത്രം 11,11,698 സാമ്പിളുകള്‍ പരിശോധിച്ചതെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

    Read More »
  • LIFE

    സ്‌കൂൾ പഠനം പൂർത്തിയാക്കാത്ത ആൾ ,ഏറ്റവുമധികം ശമ്പളം വാങ്ങുന്ന സിഇഒമാരിൽ മുമ്പൻ ,അന്തരിച്ച “സുഗന്ധ വ്യഞ്ജന രാജാവ് “ധരംപാൽ ഗുലാത്തിയുടെ കഥ ഇങ്ങനെ

    സുഗന്ധ വ്യഞ്ജന മസാല പരസ്യത്തിൽ സ്ഥിരം കാണുന്ന ഒരു വൃദ്ധനെ ഓർമയില്ലേ ?എപ്പോഴും ചിരിച്ച് ,മീശ പിരിച്ച് വച്ച് ,ചുവന്ന തലപ്പാവ് കെട്ടിയ ഒരു അമ്മാവനെ .ആ പരസ്യത്തിലെ മോഡൽ ഒരു വലിയ വ്യവസായ സ്ഥാപനത്തിന്റെ ഉടമ ആയിരുന്നു .എം ഡി എച്ച് സ്‌പൈസസ് ഉടമ ധരംപാൽ ഗുലാത്തി.അദ്ദേഹം ഇന്ന് അന്തരിച്ചു .98 വയസായിരുന്നു . തന്റെ തന്നെ മസാല ബ്രാൻഡുകൾക്ക് മോഡൽ ആയാണ് ഇന്ത്യൻ ടെലിവിഷൻ പ്രേക്ഷകർക്ക് ഗുലാത്തി സുപരിചിതൻ ആകുന്നത് .2017 എക്കണോമിക് ടൈംസ് റിപ്പോർട്ട് പ്രകാരം പെട്ടെന്ന് വിറ്റഴിക്കപ്പെടുന്ന ഉത്പന്ന മേഖലയിൽ ഏറ്റവുമധികം ശമ്പളം പറ്റുന്ന സിഇഒ ആയിരുന്നു ഗുലാത്തി .അന്ന് അദ്ദേഹത്തിന് 94 വയസായിരുന്നു .ഐ ടി സി കമ്പനി സി ഇ ഒയ്ക്ക് പോലും അന്ന് ഇത്ര ശമ്പളം ഉണ്ടായിരുന്നില്ല .21 കോടി ആയിരുന്നു അന്ന് ഗുലാത്തിയുടെ ശമ്പളം . 1923 ൽ പാകിസ്താനിലെ സിയാൽകോട്ടിൽ ആയിരുന്നു ഗുലാത്തിയുടെ ജനനം .ഡൽഹിയിൽ അച്ഛനെ മസാല…

    Read More »
  • NEWS

    ലഹരി വിളയുന്ന വഴിയോരങ്ങള്‍…

    വനമേഖലകളില്‍ മാത്രം ഒതുങ്ങിയിരുന്ന കഞ്ചാവ് കൃഷി ഇപ്പോഴിതാ റോഡരികിലേക്ക്. വേറെങ്ങുമല്ല നമ്മുടെ എറണാകുളത്ത്. എക്‌സൈസിനെ ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ് ഈ കൃഷി രീതി. എറണാകുളം തൃപ്പൂണിത്തുറ പ്രദേശങ്ങളില്‍ കഴിഞ്ഞ മാസം ഒന്നാം തിയതി മുതല്‍ അഞ്ചിലേറെ സ്ഥലങ്ങളിലാണ് റോഡരികില്‍ നിന്ന് കഞ്ചാവ് ചെടികള്‍ കണ്ടെടുത്തത്. റോഡരികില്‍ മറ്റ് ചെടികളും നില്‍ക്കുന്നതിനാല്‍ പെട്ടെന്ന് ആര്‍ക്കും തന്നെ ഇവയെ കണ്ടെത്താന്‍ സാധിക്കില്ല. കഴിഞ്ഞ ദിവസം ഉദയംപേരൂര്‍ കണ്ടനാട് ഭാഗത്ത് വിശുദ്ധ മാര്‍ത്ത മറിയും പളളിയുടെ സമീപം തിരക്കേറിയ റോഡരികില്‍ നില്‍ക്കുന്ന ചെടികള്‍ കണ്ട് സംശയം തോന്നിയ നാട്ടുകാരില്‍ ഒരാള്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു പറഞ്ഞതോടെയാണ് രണ്ട് കഞ്ചാവ് ചെടികള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. സമീപത്ത് ജമന്തി ഉള്‍പ്പെടെയുളള ചെടികള്‍ നില്‍ക്കുന്നതിനാല്‍ സാധാരണക്കാരന് വേഗം കഞ്ചാവ് ചെടി ശ്രദ്ധയില്‍ പെടില്ല. പിന്നീടങ്ങോട്ടുളള പോലീസിന്റെ അന്വേഷണം റോഡരികിലെ ചെടികളിലേക്കായി. തൃപ്പൂണിത്തറ റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് നാല് ചെടികളാണ് കണ്ടെത്തിയത്. തിരുവാങ്കുളത്ത് നിന്ന് ഏഴ് ചെടികള്‍, കിടങ്ങ് ഷാപ്പ്…

    Read More »
  • NEWS

    ബുറേവി ചുഴലിക്കാറ്റ് :കേരള തമിഴ്നാട് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി അമിത് ഷാ ,എല്ലാ വിധ സഹായവും വാഗ്ദാനം

    കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരള ,തമിഴ്‍നാട് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി . ബുറേവി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ മുഖ്യമന്ത്രിമാർ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി പങ്കുവച്ചു .സാധ്യമായ എല്ലാ സഹായവും അമിത് ഷാ വാഗ്ദാനം ചെയ്തു . Union Home Minister Amit Shah speaks to Tamil Nadu CM & Kerala CM, in the wake of Cyclone Burevi. He says, "Modi government is committed for all possible support to help people of Tamil Nadu and Kerala. Several teams of NDRF are already deployed in both the States." (file pic) pic.twitter.com/xDgkKJh4bz — ANI (@ANI) December 3, 2020 ദേശീയ ദുരന്ത പ്രതികരണ സേനയുടെ 26 സംഘങ്ങളെ രണ്ടു സംസ്ഥാനങ്ങളിൽ ആയി നിയോഗിച്ചിട്ടുണ്ട് . Kerala: A team of National…

    Read More »
Back to top button
error: