NEWS

യുറേനിയം സംപൂഷ്‌ടീകരണം 20 % വരെ ഉയർത്താൻ ഇറാൻ ,പുതിയ നിയമം പാസാക്കി

യുറേനിയം സംപൂഷ്‌ടീകരണം 20 % വരെ ഉയർത്താൻ ഇറാൻ പാർലമെന്റ് അനുമതി നൽകി .2015 ലെ ആണവ കരാർ പ്രകാരം ഇറാന്റെ യുറേനിയം സമ്പുഷ്‌ടീകരണ പരിധി 3 .67 % ആണ് .അതേസമയം നിയമം പ്രാബല്യത്തിൽ വരുത്തുന്നതിന് താൻ എതിരാണെന്ന് ഇറാൻ പ്രസിഡണ്ട് ഹസ്സൻ റൗഹാനി പറഞ്ഞു .

പുതിയ നിയമ പ്രകാരം ഐക്യരാഷ്ട്ര സഭ പ്രതിനിധികൾക്ക് ഇറാന്റെ ആണവ സൈറ്റുകളിൽ പ്രവേശനം ഇല്ല .ഇറാന്റെ ആണവ ശാസ്ത്രജ്ഞൻ മൊഹ്‌സീൻ ഫക്രിസദയുടെ കൊലപാതകത്തിന് പിന്നാലെയാണ് നിർണായക നീക്കം ഇറാൻ നടത്തിയത് .

2 മാസത്തിനുള്ളിൽ ഇറാന്റെ മേലുള്ള ഉപരോധം നീക്കിയില്ലെങ്കിൽ നിയമം നടപ്പിലാകും .2015 ൽ ഇറാനുമായി ആണവ കരാർ ഒപ്പിട്ട യൂറോപ്യൻ രാജ്യങ്ങൾക്കാണ് ഇറാൻ 2 മാസത്തെ സമയം അനുവദിച്ചിരിക്കുന്നത് .2018 ൽ അമേരിക്ക കരാറിൽ നിന്ന് പിൻവാങ്ങിയിരുന്നു .

Back to top button
error: