സ്വർണക്കടത്തുമായോ കള്ളപ്പണ ഇടപാടുമായോ തനിക്കു യാതൊരുബന്ധവുമില്ലെന്ന് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനു നൽകിയ മൊഴിയിലാണ് രവീന്ദ്രൻ ഇതു പറഞ്ഞത്. സ്വര്‍ണക്കടത്ത് കേസില്‍ പതിമൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്ത ശേഷം സി.എം. രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഇന്നലെ വിട്ടയച്ചിരുന്നു. വ്യാഴാഴ്ച രാവിലെ എട്ടിന് ശേഷമാണ് രവീന്ദ്രൻ കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്തിയത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസുകളിലാണ് രവീന്ദ്രനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ വിട്ടയച്ച സി എം രവീന്ദ്രനെ തുടർച്ചയായ രണ്ടാം ദിവസം ഇന്നു വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് താൻ നിരപരാധിയാണെന്ന് രവീന്ദ്രൻ പറഞ്ഞത്.