Month: November 2020
-
NEWS
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത
ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് ഇങ്ങനെ – കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത – വിവിധ ജില്ലകളിൽ റെഡ് ,ഓറഞ്ച് ,യെല്ലോ അലേർട്ടുകൾ.ഡിസംബർ 2 : ഇടുക്കി*ജില്ലയിൽ കാലാവസ്ഥാവകുപ്പ് ഏറ്റവും ഉയർന്ന അലേർട്ട് ആയ ‘റെഡ്’ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 204.5 mm ൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും. ഡിസംബർ 2 : തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ഡിസംബർ 3 : തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നു. 24 മണിക്കൂറിൽ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട എന്നീ ജില്ലകളിൽ 115.6 mm മുതൽ 204.4 mm വരെയും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.കാലാവസ്ഥ വകുപ്പ് ഈ ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഡിസംബർ 1: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഇടുക്കി,ഡിസംബർ 2: ആലപ്പുഴ, കോട്ടയം, എറണാകുളം, ഡിസംബർ 3 :പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കിഎന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ…
Read More » -
NEWS
കുളവാഴയിൽ നിന്നൊരു കുടിൽവ്യവസായം -യാത്രാ വിവരണം -മിത്ര സതീഷ്
‘പച്ചപ്പ്’ ഒരു ദുരന്തമാകാമെന്നു മനസ്സിലാകുന്നത് ആലപ്പുഴ വഴി സഞ്ചരിക്കുമ്പോഴാണ്. കുളവാഴകൾ നിറഞ്ഞു വീർപ്പുമുട്ടുന്ന കൈത്തോടുകളുടെ കാഴ്ച്ച ഒരു നൊമ്പരമാണ്.കുളവാഴ ശല്യം കാരണം അവിടത്തെ ജൈവ വൈവിധ്യങ്ങളൊക്കെ നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. പലവുരി തോട് വൃത്തിയാക്കാൻ ശ്രമങ്ങൾ നടത്തിയിട്ടും, കുളവാഴകളേ പാടേ നശിപ്പിക്കാൻ ഇതു വരെ സാധിച്ചിട്ടില്ല. നമ്മുടെ നാടിന്റെയ് ശാപമായി മാറിയ കുളവാഴകളെ കൊണ്ട് ജീവിതം കെട്ടിപ്പടുത്ത ഒരു ഗ്രാമത്തിനെ ആരാധനയോടെ മാത്രമേ കാണാനാകൂ .ഹംപിയിലെ ആനെഗുന്തി ഗ്രാമം ആണ് എന്റെയ മനസ്സ് കീഴടക്കിയ ആ ഗ്രാമം !!! ഹംപിയിൽ നിന്നും തിരികെ പോരുന്ന ദിവസം രാവിലെ സുഹൃത്തായ സന്ദീപും ഒത്തു ആനെഗുന്തി ഗ്രാമം സന്ദർശിക്കാൻ പുറപ്പെട്ടു. ചരിത്രപരമായും പൗരാണികാപരമായും പ്രാധാന്യം ഉള്ള ഗ്രാമമാണ് ആനെഗുന്ധി. വിജയനഗര സാമ്രാജ്യത്തിന്റെയ് തലസ്ഥാനം ഹംപിയെന്നാണ് നമ്മൾ പഠിച്ചിരിക്കുന്നത് . എന്നാൽ വിജയനഗര സാമ്രാജ്യത്തിന്റെയ് ശൈശവാവസ്ഥയിൽ ആനെഗുന്തിയായിരുന്നു ഭരണസിരാ കേന്ദ്രം. രാമായണത്തിലെ വാനരരാജ്യമായ കിഷ്കിന്ധയുടെ പ്രധാന ഭാഗം ആനെഗുന്ധിയായി ഇന്നും ആളുകൾ വിശ്വസിച്ചു വരുന്നു !!!! സനപ്പൂർ നിന്നും…
Read More » -
NEWS
മന്ത്രിയുടെ അത്താഴവിരുന്ന് നിരസിച്ചു; വിദ്യാ ബാലന്റെ ഷൂട്ടിങ് തടഞ്ഞു
ബോളിവുഡ് നടി വിദ്യാ ബാലന്റെ ഷൂട്ടിങ് തടഞ്ഞതായി ആരോപണം. ‘ഷേര്‍ണി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് മന്ത്രിയുടെ അത്താഴവിരുന്ന് നിരസിച്ചതിന്റെ പേരില്‍ തടഞ്ഞത്. മധ്യപ്രദേശില്‍ ഷൂട്ടിങ്ങിലായിരുന്ന നടിയോട് മധ്യപ്രദേശ് പ്രവാസികാര്യ മന്ത്രി വിജയ് ഷാ അത്താഴവിരുന്നിന് ക്ഷണിച്ചിരുന്നു. എന്നാല്‍ വിദ്യാ ആ ക്ഷണം നിരസിച്ചു. തൊട്ടടുത്ത ദിവസം വനമേഖലയില്‍ ഷൂട്ടിങ്ങിനായി പോയ പ്രൊഡക്ഷന്‍ സംഘത്തിന്റെ വാഹനങ്ങള്‍ വനംവകുപ്പ് തടയുകയായിരുന്നു. രണ്ടു വാഹനങ്ങള്‍ മാത്രമേ അനുവദിക്കാനാവുകയുള്ളുവെന്ന് ഡിഎഫ്ഒ അറിയിച്ചതോടെ ഷൂട്ടിങ് മുടങ്ങി. അതേസമയം, ആരോപണം മന്ത്രി നിഷേധിച്ചു. താനാണ് ക്ഷണം നിരസിച്ചതെന്നും മഹാരാഷ്ട്രയില്‍ ചെല്ലുമ്പോള്‍ കാണാമെന്ന് അറിയിച്ചിരുന്നുവെന്നുമാണ് മന്ത്രി പറഞ്ഞത്. വനമേഖലയിലെ ചിത്രീകരണത്തിനായി കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിദ്യാ ബാലന്‍ മധ്യപ്രദേശിലാണ്.
Read More » -
NEWS
സോളാർ കേസിൽ കോൺഗ്രസിൽ ഭിന്നത ,അന്വേഷണം വേണ്ടെന്ന് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും വേണമെന്ന് മുല്ലപ്പള്ളി
സോളാർ കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം വേണോയെന്ന കാര്യത്തിൽ കോൺഗ്രസിൽ ഭിന്നത .ഉമ്മൻ ചാണ്ടിയ്ക്ക് പിന്നാലെ രമേശ് ചെന്നിത്തലയും അന്വേഷണം വേണ്ടെന്ന് ആവശ്യപ്പെട്ടു .എന്നാൽ സമാഗ്ര അന്വേഷണം വേണമെന്നതാണ് കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് . തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ സോളാറിൽ അന്വേഷണം ആവശ്യപ്പെട്ട് സോളാർ ഒരു തെരഞ്ഞെടുപ്പ് വിഷയം ആക്കേണ്ട എന്ന നിലപാട് ആണ് ഉമ്മൻചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും.നിരവധി കോൺഗ്രസ് ,യു ഡി എഫ് നേതാക്കൾക്കെതിരെ ആരോപണം ഉള്ള കേസാണ് സോളാർ കേസ് . ബാർ കോഴയുമായി ബന്ധപ്പെട്ടു ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അന്വേഷണവുമായി സർക്കാർ മുന്നോട്ട് പോകുകയാണ് .ഈ സാഹചര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനെ പ്രകോപിപ്പിക്കുന്നത് എത്രത്തോളം ഗുണകരമാണ് എന്നതാണ് നേതാക്കളുടെ ചോദ്യം .അതേസമയം കോൺഗ്രസിൽ സമവായം ഉണ്ടായിട്ട് അഭിപ്രായം പറയാം എന്നതാണ് യു ഡി എഫിലെ മറ്റു കക്ഷികളുടെ നിലപാട് .
Read More » -
NEWS
കര്‍ഷകപ്രക്ഷോഭം; അമിത്ഷായുടെ ഉപാധികള്‍ തളളി പ്രതിഷേധക്കാര്‍
ന്യൂഡല്‍ഹി: കര്‍ഷകപ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നോട്ടുവച്ച ഉപാധികള്‍ തള്ളി പ്രതിഷേധക്കാര്‍. ബുറാഡിയിലെ സമരവേദിയിലേക്കു മാറില്ലെന്നും ഉപാധിവച്ചുള്ള ചര്‍ച്ചയ്ക്ക് താത്പര്യമില്ലെന്നും വരണമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. ചര്‍ച്ച വേണമെങ്കില്‍ സമരവേദിയിലേക്കു വരണമെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. ഞായറാഴ്ച ചേര്‍ന്ന യോഗത്തിലാണ് കര്‍ഷക സംഘടനകള്‍ ഈ തീരുമാനം കൈക്കൊണ്ടത്. കര്‍ഷകര്‍ സമരം അവസാനിപ്പിച്ചാല്‍ ചര്ച്ചയാവാമെന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. കര്‍ഷകരുടെ ഏതു പ്രശ്നവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്നും എന്നാല്‍ അതിനുമുന്‍പു പോലീസ് നിര്‍ദേശിച്ച ഇടത്തേക്കു സമരം മാറ്റണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഡിസംബര്‍ മൂന്നിന് കര്‍ഷക പ്രതിനിധികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ഷാ ചൂണ്ടിക്കാട്ടി. നേരത്തെ കൃഷിമന്ത്രിയും കര്‍ഷകരുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് അറിയിച്ചിരുന്നു. അതേസമയം, ഡല്‍ഹിയില്‍ പലയിടത്തും, കര്‍ഷകര്‍ അവരുടെ ട്രാക്ടറുകളും ട്രോളികളുമായി ദേശീയപാതകളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. അതേസമയം, പുതിയ കര്‍ഷക നിയമങ്ങളെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തുകയും…
Read More » -
NEWS
പാര്‍ട്ടി പ്രഖ്യാപനമോ? രജനി മക്കള്‍ മണ്‍ട്രത്തിന്റെ യോഗം വിളിച്ച് രജനീകാന്ത്
ചെന്നൈ: രജനീകാന്തിന്റെ പാര്‍ട്ടിപ്രഖ്യാപനത്തെ സംബന്ധിച്ച് ഊഹൗപോഹങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇപ്പോഴിതാ ഈ ഊഹാപോഹങ്ങള്‍ നിലനില്‍ക്കെ, തന്റെ ആരാധക സംഘടനയായ രജനി മക്കള്‍ മണ്‍ട്രത്തിന്റെ യോഗം വിളിച്ച് രജനീകാന്ത്. തിങ്കളാഴ്ച രാവിലെ ഒന്‍പതിന് രജനീകാന്തിന്റെ തന്നെ ഉടമസ്ഥാവകാശത്തിലുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. യോഗത്തിലൂടെ രജനീകാന്ത് തന്റെ രാഷ്ട്രീയ നിലപാടുകളും പാര്‍ട്ടി പ്രഖ്യാപനവും സംബന്ധിച്ചുള്ള സുപ്രധാന തീരുമാനം അറിയിക്കും. മക്കള്‍ മണ്‍ഡ്രത്തിന്റെ സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ ഓരോ നേതാക്കളുമായി നേരിട്ട് സംസാരിച്ച് അഭിപ്രായം ആരായും. 2017 ഡിസംബറിലാണ് താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും രജനീകാന്ത് പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് അസുഖങ്ങളെ തുടര്‍ന്ന് തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നമുണ്ട്, പക്ഷേ പാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കും എന്ന് രജനി പിന്നീട് പ്രതികരിച്ചു. അതിനുശേഷം ആദ്യമായാണ് രജനി മക്കള്‍ മണ്‍ഡ്രത്തിന്റെ യോഗം നടക്കുന്നത്.
Read More » -
NEWS
കേരളം മറ്റൊരു ന്യൂനമർദ്ദത്തിന്റെ നിഴലിൽ, ജാഗ്രത വേണമെന്ന് ശാസ്ത്ര നിരീക്ഷകൻ രാജഗോപാൽ കമ്മത്ത്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നു. അതിനാൽ ജാഗ്രത വേണമെന്ന് ശാസ്ത്ര നിരീക്ഷകൻ രാജാഗോപാൽ കമ്മത്ത്.
Read More » -
NEWS
ബംഗാൾ ഉൾക്കടലിലെ ന്യൂന മർദം; പൊതുജനങ്ങൾ ജാഗ്രത പാലിക്കണം
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും സർക്കാർ സംവിധാനങ്ങളോട് തയ്യാറെടുപ്പുകൾ പൂർത്തീകരിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിരിക്കുകയാണ്. ഡിസംബർ 1 മുതൽ കടൽ അതിപ്രക്ഷുബ്ധമാകുവാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് നവംബർ 30 അർദ്ധരാത്രിയോടെ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. നിലവിൽ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവർ നവംബർ 30 അർദ്ധരാത്രിയോടെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തേണ്ടതാണ്. ഇന്ന് (29/11/2020) കടലിൽ പോകുന്നവർ നാളെ (30/11/2020) അർദ്ധരാത്രിയോടെ തീരത്ത് നിർബന്ധമായും തിരിച്ചെത്തേണ്ടതാണ്. ന്യൂനമർദം ചുഴലിക്കാറ്റായി മാറാനുള്ള നേരിയ സാധ്യതയുള്ളതിനാൽ ഈ മുന്നറിയിപ്പുകൾ കർശനമായി പാലിക്കേണ്ടതാണ്. ഡിസംബർ 1 മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു. ന്യൂനമർദത്തിന്റെ സ്വാധീനം കേരളത്തിലും പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ തെക്കൻ കേരളത്തിൽ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നിലവിൽ കാലവസ്ഥ മോഡലുകളുടെ സൂചന അനുസരിച്ച് തിരുവനന്തപുരം,…
Read More » -
LIFE
സിപിഐഎമ്മിൽ പുതുസമവാക്യങ്ങൾ ,പിണറായിയെ വെട്ടാൻ ബേബിയും ഐസക്കും വിജയരാഘവനുമായി കൈകോർക്കുന്നു
ഒരിടവേളയ്ക്ക് ശേഷം സിപിഐഎമ്മിൽ വിഭാഗീയതയുടെ ചിന്നംവിളി .പിണറായിയെ വെട്ടാൻ ബേബിയും ഐസക്കും വിജയരാഘവനുമായി കൈകോർക്കുമ്പോൾ സിപിഐമ്മിൽ ഉണ്ടാകുന്നത് ചരിത്രത്തിന്റെ തനിയാവർത്തനം . കോടിയേരി ദുർബലനായപ്പോൾ എം വി ഗോവിന്ദൻ മാസ്റ്ററെ തൽസ്ഥാനത്തേയ്ക്ക് കൊണ്ട് വരാൻ ആയിരുന്നു പിണറായി ആഗ്രഹിച്ചത് .എന്നാൽ ദേശീയ നേതൃത്വത്തിന്റെ പിൻബലത്തോടെ വിജയരാഘവനെ സെക്രട്ടറി സ്ഥാനത്ത് എത്തിക്കാൻ പുതിയ കൂട്ടുകെട്ടിനായി . വിവിധ പദ്ധതികളിന്മേൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ചുറ്റും കേന്ദ്ര ഏജൻസികൾ വട്ടമിട്ട് പറക്കുന്നത് മുന്നിൽ കണ്ടാണ് പുതിയ നീക്കം .തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് പ്രകടനം മോശമാകുക ആണെങ്കിൽ പിണറായിയെ ബലി കൊടുക്കാൻ ആണ് പദ്ധതി .നിയമസഭാ തെരഞ്ഞെടുപ്പിനെ കെ കെ ശൈലജയെ മുൻ നിർത്തി നേരിടണമെന്ന ആവശ്യം പുതിയ കുറുമുന്നണി ഉന്നയിക്കും .ദേശീയ നേതൃത്വത്തിന്റെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത് . കേന്ദ്ര ഏജൻസികളെ പ്രതിരോധിക്കാൻ രംഗത്ത് വരാതിരുന്ന നേതാക്കൾ സർക്കാരിന് തിരിച്ചടിയുണ്ടാകും വിധം പരസ്യ വിമർശനം ഉന്നയിക്കുന്നത് സാധാരണ നിലയിൽ സിപിഐഎമ്മിൽ…
Read More » -
NEWS
പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തിയ വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു
തൃശൂര്‍: പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തിയ വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അയ്യന്തോള്‍ സ്വദേശിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പൊലീസിന്റെ അടിയന്തര ഇടപെടല്‍ അപായം ഒഴിവാക്കി. വെസ്റ്റ് പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. വീടിന് സമീപം പ്ലാസ്റ്റിക് കത്തിച്ചെന്ന അയല്‍വാസിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വീട്ടമ്മയെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്. സ്‌റ്റേഷനിലെത്തിയ ഇവര്‍ കൈവശം സൂക്ഷിച്ച മണ്ണെണ്ണ ശരീരത്തില്‍ ഒഴിക്കുകയായിരുന്നു. ഈ സമയത്ത് അടുത്തുണ്ടായിരുന്ന വനിത പൊലീസുകാര്‍ ഉടന്‍ ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. പിന്നീട് സി.ഐയും മറ്റ് ഉദ്യോഗസ്ഥരും അനുനയിപ്പിച്ച് വീട്ടിലേക്ക് വിട്ടു.
Read More »