സോളാർ കേസിൽ കോൺഗ്രസിൽ ഭിന്നത ,അന്വേഷണം വേണ്ടെന്ന് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും വേണമെന്ന് മുല്ലപ്പള്ളി
സോളാർ കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം വേണോയെന്ന കാര്യത്തിൽ കോൺഗ്രസിൽ ഭിന്നത .ഉമ്മൻ ചാണ്ടിയ്ക്ക് പിന്നാലെ രമേശ് ചെന്നിത്തലയും അന്വേഷണം വേണ്ടെന്ന് ആവശ്യപ്പെട്ടു .എന്നാൽ സമാഗ്ര അന്വേഷണം വേണമെന്നതാണ് കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് .
തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ സോളാറിൽ അന്വേഷണം ആവശ്യപ്പെട്ട് സോളാർ ഒരു തെരഞ്ഞെടുപ്പ് വിഷയം ആക്കേണ്ട എന്ന നിലപാട് ആണ് ഉമ്മൻചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും.നിരവധി കോൺഗ്രസ് ,യു ഡി എഫ് നേതാക്കൾക്കെതിരെ ആരോപണം ഉള്ള കേസാണ് സോളാർ കേസ് .
ബാർ കോഴയുമായി ബന്ധപ്പെട്ടു ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അന്വേഷണവുമായി സർക്കാർ മുന്നോട്ട് പോകുകയാണ് .ഈ സാഹചര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനെ പ്രകോപിപ്പിക്കുന്നത് എത്രത്തോളം ഗുണകരമാണ് എന്നതാണ് നേതാക്കളുടെ ചോദ്യം .അതേസമയം കോൺഗ്രസിൽ സമവായം ഉണ്ടായിട്ട് അഭിപ്രായം പറയാം എന്നതാണ് യു ഡി എഫിലെ മറ്റു കക്ഷികളുടെ നിലപാട് .