Month: November 2020
-
NEWS
പൃഥ്വിരാജിന്റെ ‘കുരുതി’ ടെെറ്റില്‍ പോസ്റ്റര്‍ റിലീസ്
“കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ! ഇവിടം “കുരുതി” ആരംഭിക്കുന്നു. നവാഗതനായ മനു വാര്യർ സംവിധാനം ചെയ്ത് പൃഥ്വിരാജ് മുഖ്യ കഥാപാത്രത്ത അവതരിപ്പിക്കുന്ന ‘കുരുതി’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ ഒരുക്കുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജിനോടൊപ്പം റോഷൻ മാത്യൂ, ഷൈൻ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠൻ ആചാരി, നവാസ് വള്ളിക്കുന്ന്, നെസ്ലൻ, സാഗർ സൂര്യ തുടങ്ങിയവരും അഭിനയിക്കുന്നു. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവഹിക്കുന്നു.റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു. അനിഷ് പള്ളിയാൽ കഥ ഒരുക്കുന്ന ‘കുരുതി’യുടെ ചിത്രീകരണം ഡിസംബർ 9ന് ആരംഭിക്കുന്നു. എഡിറ്റിംഗ്-അഖിലേഷ് മോഹന്‍, പ്രൊജക്റ്റ് ഡിസൈനര്‍-ഗോകുല്‍ ദാസ്, പോസ്റ്റര്‍-ആനന്ദ് രാജേന്ദ്രൻ, കോസ്‌റ്റ്യൂം-ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്- അമൽ, ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേസം, സ്റ്റിൽസ്-സിനറ്റ് സേവ്യർ, സൗണ്ട് എഡിറ്റ് & ഡിസൈൻ-അരുൺ വർമ, ഓഡിയോഗ്രഫി രാജകൃഷ്ണൻ, പ്രൊമോഷൻ- പൊഫ്ഫാക്റ്റ്യോ,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Read More » -
LIFE
അമിത് ഷാ എന്താണ് കരുതുന്നത് ?സോപാധിക ചർച്ച അവഹേളനം ,സമരം ശക്തമാക്കുമെന്ന് മണ്ണിൽ പൊന്നു വിളയിക്കുന്നവർ
കർഷക സമരം അമിത് ഷാ നിശ്ചയിച്ച സ്ഥലത്ത് നടത്താൻ മനസില്ലെന്ന് കർഷക സംഘടനകൾ .നിബന്ധനകൾ മുന്നോട്ട് വച്ച് ചർച്ചയാവാമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന കർഷകരെ അവഹേളിക്കലാണ് .സർക്കാർ നിർദേശം പാലിച്ച് ബുറാടിയിലേയ്ക്ക് പോകില്ല .നഗരത്തിന്റെ കവാടങ്ങൾ അടച്ച് സമരം ശക്തമാക്കുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചു . ബുറാടി സമരം ചെയ്യാനുള്ള പാർക്കല്ല ,അതൊരു തുറന്ന ജയിലാണ് .ബുറാടിയിലേക്ക് പോകുക അല്ല ഞങ്ങൾ ചെയ്യുക .ഡൽഹിയിലേക്കുള്ള അഞ്ചു കവാടങ്ങളും അടയ്ക്കും .സമരം ശക്തമാക്കാൻ തന്നെയാണ് തീരുമാനം .നാല് മാസത്തേക്കുള്ള ഭക്ഷണം ഞങ്ങൾ കരുതിയിട്ടുണ്ട് .ട്രാക്ടറുകളാണ് ഞങ്ങളുടെ താമസമുറികൾ . ഞങ്ങളുടെ വഴി തടയാൻ റോഡിൽ കുഴികൾ ഉണ്ടാക്കി മനോഹർ ലാൽ ഖട്ടർ നേതൃത്വം നൽകുന്ന ഹരിയാന സർക്കാർ .ഇപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി ഞങ്ങൾക്ക് മുമ്പിൽ ചർച്ചയ്ക്ക് ഉപാധികൾ വച്ചിരിക്കുന്നു . ഞങ്ങളുടെ വേദിയിൽ ഒരു രാഷ്ട്രീയ പാർട്ടികളെയും അനുവദിക്കില്ല .അത് കോൺഗ്രസ് ആയാലും ബിജെപി ആയാലും എ എ പി ആയാലും…
Read More » -
NEWS
തോമസ് ഐസക്ക് കണ്ണുരുട്ടി ,കെ എസ് എഫ് ഇയിലെ ക്രമക്കേട് കണ്ടെത്തിയ വിജിലൻസ് റിപ്പോർട്ട് തല്ക്കാലം ഇല്ല
കെ എസ് എഫ് ഇ യിൽ നടന്ന റെയ്ഡ് സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കുന്നതിൽ വിജിലൻസിന് അപ്രഖ്യാപിത വിലക്ക് .ധനമന്ത്രി തോമസ് ഐസക് ഇടഞ്ഞതോടെയാണ് റിപ്പോർട്ട് തല്ക്കാലം വേണ്ട എന്ന നിർദേശം ചെന്നത് എന്നാണ് സൂചന .നടപടി ശുപാർശ ചെയ്തുകൊണ്ട് സർക്കാരിന് ഉടൻ റിപ്പോർട്ട് നൽകാൻ ആയിരുന്നു വിജിലൻസ് തീരുമാനം . റെയ്ഡ് വിവരങ്ങൾ പുറത്ത് വിടരുത് എന്ന കർശന നിർദേശം വിജിലൻസിനുണ്ട് .അവധിയിൽ ആയിരുന്ന ഡയറക്ടർ സുധേഷ് കുമാറിനോട് ഉടൻ തിരിച്ചെത്താനും നിർദേശം നൽകി .ഡയറക്ടറുടെ അവധിയിൽ ഐ ജി എച്ച് വെങ്കിടേഷിനായിരുന്നു ചുമതല . തുടർനടപടി കൂടിയാലോചനകൾക്ക് ശേഷം മതി എന്നാണ് ഡയറക്ടറുടെ നിർദേശം .റെയ്‌ഡിൽ പങ്കെടുത്ത ഉദ്യോഗസ്‌ഥർ നിലവിലെ സംഭവ വികാസങ്ങളിൽ അതൃപ്തർ ആണെന്നാണ് സൂചന .അതേസമയം ഗുരുതര ക്രമക്കേട് കണ്ടെത്തിയ 36 കെ എസ് എഫ് ഇ ശാഖകളിൽ ധൃതി പിടിച്ച് ഓഡിറ്റ് നടത്താൻ തീരുമാനിച്ചിട്ടുണ്ട് .
Read More » -
NEWS
സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട് 394, ആലപ്പുഴ 381, തിരുവനന്തപുരം 370, കണ്ണൂര്‍ 277, ഇടുക്കി 274, പത്തനംതിട്ട 244, വയനാട് 147, കാസര്‍ഗോഡ് 122 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,775 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 62,27,787 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മരണമടഞ്ഞ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ഇ.സി. ബാബുകുട്ടിയുടെ (60) മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഡോ. ബാബുക്കുട്ടിയുടെ നിര്യാണത്തില്‍…
Read More » -
NEWS
മതപരിവര്‍ത്തനം തടയല്‍; യുപിയില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു
ലക്‌നോ: ഉത്തര്‍പ്രദേശിലെ യോഗി ആദ്യത്യനാഥ് സര്‍ക്കാര്‍ ഇറക്കിയ മതപരിവര്‍ത്തനം തടയല്‍ നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. മുസ്ലിം മതവിശ്വാസിയായ ഒരാള്‍ മകളെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചു എന്ന രക്ഷിതാവിന്റെ പരാതിയിലാണ് ബറേലി ജില്ലയിലെ ദേരനിയ പോലീസ് സ്റ്റേഷനില്‍പുതിയ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. തന്റെ കുടുംബത്തിനു നേരെ ആരോപിതന്‍ വധഭീഷണി മുഴക്കിയെന്നും പരാതിയില്‍ പറയുന്നു. പുതിയ ആന്റി കണ്‍വേര്‍ഷന്‍ നിയമത്തിലെ 504, 506 വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടാതെ, ഇയാള്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മറ്റു വകുപ്പുകളും ചുമത്തുമെന്ന് ബറേലി റൂറല്‍ എസ്പി സന്‍സര്‍ സിംഗ് പറഞ്ഞു.പ്രതി ഒളിവിലാണെന്നും ഇയാളെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞദിവസമാണ് മതപരിവര്‍ത്തനത്തെ എതിര്‍ക്കുകയെന്ന നിലപാടോടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഒപ്പുവച്ചത്. വിവാഹത്തിന്റെ പേരിലുള്ള മതംമാറ്റം നിര്‍ബന്ധ മതപരിവര്‍ത്തനവും എന്നിവ ഇനി കുറ്റകരമാകും. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഒന്നു മുതല്‍ അഞ്ച് വര്‍ഷം വരെ ശിക്ഷയും 15,000 രൂപ…
Read More » -
LIFE
വിദേശ മണ്ണിൽ ഇന്ത്യൻ ടീം വെറും പൂച്ചക്കുട്ടികൾ എന്ന് ഒരിക്കൽ കൂടി തെളിഞ്ഞു ,ഓസ്‌ട്രേലിയയോട് ഒന്നുകൂടെ തോറ്റതോടെ പരമ്പര നഷ്ടം
ഹിമാലയം കണക്കെ ഉയർന്നു നിന്ന റൺമലയെ അകലെ നോക്കി നിൽക്കാനേ ഇന്ത്യൻ ടീമിന് കഴിഞ്ഞുള്ളു .ഓസ്‌ട്രേലിയയോട് ഒന്ന് കൂടെ തോറ്റ ഇന്ത്യ ഏകദിന പരമ്പര അടിയറ വച്ചു . ഓസ്‌ട്രേലിയയോട് പൊരുതാൻ ഇന്ത്യ ശ്രമിച്ചു എന്നത് സത്യമാണ് .എന്നാൽ ഇന്ത്യയ്ക്ക് അപ്രാപ്യമായ ലക്ഷ്യമായിരുന്നു അത് .51 റൺസ് വിജയത്തോടെ മൂന്ന് ഏകദിനങ്ങൾ ഉള്ള പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി . 390 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ എടുത്തത് 338 റൺസ് .ആദ്യ മത്സരത്തിലും ഓസ്‌ട്രേലിയയുടെ കൂറ്റൻ സ്‌കോർ പിന്തുടർന്ന് ഇന്ത്യ വീണുപോയിരുന്നു . വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്കോറെർ .87 ബാളിൽ 89 റൺസെടുത്ത കോലി പുറത്തായതോടെ ഇന്ത്യ കീഴടങ്ങി .കെ എൽ രാഹുലിന്റെ അർദ്ധ സെഞ്ചുറിയും മായങ്ക് അഗർവാളിന്റെ 28 റൺസും ശിഖർ ധവാന്റെ 30 റൺസും ശ്രേയസ് അയ്യരുടെ 38 റൺസും ഹർദിക് പാണ്ഡ്യയുടെ 28 റൺസും ജഡേജയുടെ 24…
Read More » -
NEWS
വിജിലൻസിനെ ധനമന്ത്രിയ്ക്ക് വിശ്വാസമില്ലെങ്കിൽ മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്ന് വി മുരളീധരൻ
കെ എസ് എഫ് ഇ റെയ്‌ഡിനെതിരെ ധനമന്ത്രി രംഗത്ത് വന്നത് മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടമായതിന്റെ തെളിവാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ .വിജിലൻസിൽ വിശ്വാസമില്ലാത്ത ധനമന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു . കേന്ദ്ര ഏജൻസികൾ മാത്രമല്ല സംസ്ഥാന ഏജൻസികൾ വരെ പിണറായി സർക്കാരിന്റെ അഴിമതി തുറന്നു കാട്ടുകയാണെന്നു മുരളീധരൻ ആരോപിച്ചു.വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലും കെ എസ് എഫ് ഇയിലും അഴിമതി ഉണ്ടെന്ന് പറഞ്ഞത് സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള വിജിലൻസ് ആണ് .മുഖ്യമന്ത്രിയുടെ സെക്രട്ടറിക്കെതിരെ കേസ് എടുത്തതും കെ എസ് എഫ് ഇ റെയ്ഡ് ചെയ്തതും സംസ്ഥാന സർക്കാരിന്റെ ഏജൻസിയാണ് .പിന്നെ കേന്ദ്ര ഏജൻസി രാഷ്ട്രീയം കളിയ്ക്കുക ആണെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളതെന്ന് വി മുരളീധരൻ ചോദിച്ചു .
Read More » -
NEWS
കര്‍ഷക സമരം കണ്ടില്ലെന്നു നടിക്കുന്നത് തീക്കളി: ഉമ്മന്‍ ചാണ്ടി
കനത്ത മഞ്ഞിലും തണുപ്പിലും രാജ്യത്തെ കര്‍ഷകര്‍ ദിവസങ്ങളായി നടത്തിവരുന്ന പ്രക്ഷോഭം കണ്ടില്ലെന്നു നടിക്കുന്ന മോഡി ഭരണകൂടം തീക്കളിയാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയുടെ പ്രാന്തപ്രദേശങ്ങളില്‍ തമ്പടിച്ചിരിക്കുന്നത്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ക്കു പുറമെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍കൂടി എത്തുന്നതോടെ ‘ഡല്‍ഹി ചലോ മാര്‍ച്ച്’ കര്‍ഷകസാഗരമായി മാറും. കര്‍ഷകര്‍ ഡല്‍ഹിയില്‍ എത്താതിരിക്കാന്‍ സര്‍ക്കാര്‍ പരമാവധി തടസങ്ങള്‍ ഉണ്ടാക്കി. എല്ലാ റോഡുകളും ബ്ലോക്ക് ചെയ്തു. കര്‍ഷകര്‍ക്കു നേരേ ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. റോഡുനീളെ മുള്‍വേലി ഉയര്‍ത്തി. 9 സ്‌റ്റേഡിയങ്ങള്‍ ജയിലാക്കി അതിലടയ്ക്കാന്‍ ശ്രമിച്ചു. യുദ്ധസമാനമായ അന്തരീക്ഷമാണ് കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ചത് ഹം ഹോംഗെ കാമ്യാബ് (അതിജീവിക്കും നമ്മള്‍) എന്ന മുദ്രാവാക്യം തൊണ്ടകീറി പാടിയാണ് കര്‍ഷകര്‍ രാത്രികളെ അതിജീവിക്കുന്നത്. ട്രാക്ടര്‍ വെളിച്ചത്തില്‍ അവര്‍ ഭക്ഷണം പാകം ചെയ്യുന്നു. ഇവരെ സഹായിക്കാന്‍ ആയിരക്കണക്കിന് സ്ത്രീകളും എത്തി. ആറുമാസം വരെ പ്രക്ഷോഭം നയിക്കാനുള്ള കരുത്തുമായാണ് കര്‍ഷകര്‍ ഡല്‍ഹിയിലുള്ളത്. കര്‍ഷകരെ കേള്‍ക്കാന്‍…
Read More » -
NEWS
ഇൻഫോപാർക്കിലെ ജീവനക്കാരിയുടെ മരണത്തിൽ ദുരൂഹത ,മൃതദേഹം കിടന്നത് കട്ടിലിൽ ,ദേഹത്തും മുറിയിലും വെള്ളം
ഇരുപത്തിയെട്ടുകാരിയായ യുവതിയുടെ മൃതദേഹം അയൽവാസിയായ സുഹൃത്തിന്റെ വീട്ടിൽ കണ്ടെത്തിയ സംഭവത്തിൽ സർവത്ര ദുരൂഹത .ആമ്പല്ലൂർ ക്ഷേത്രത്തിനു സമീപം സുകുമാരന്റെ മകൾ സൂര്യമോളെയാണ് മരിച്ച നിലയിൽ കണ്ടത് .സുഹൃത്ത് പുത്തൻമലയിൽ അശോകന്റെ കിടപ്പുമുറിയിൽ ആയിരുന്നു മൃതദേഹം . തൂങ്ങി മരണം എന്നായിരുന്നു പ്രാഥമിക നിഗമനം .എന്നാൽ മൃതദേഹം കട്ടിലിൽ കിടന്ന രീതിയിൽ കണ്ടെത്തിയതും മുറിയിലും ദേഹത്തും വെള്ളം കണ്ടെത്തിയതും ദുരൂഹതയ്ക്ക് കരണമാവുകയാണ് .സൂര്യയുടെ വീടിന്റെ കുറച്ചകലെയാണ് അശോകന്റെ വീട് . അശോകന്റെ വീട്ടുകാർ പോലീസിനോട് പറഞ്ഞത് ഇങ്ങനെയാണ് . ഇന്നലെ രാവിലെയാണ് യുവതി വീടിന്റെ മുകളിലേയ്ക്ക് കയറിപ്പോകുന്നത് അശോകന്റെ വീട്ടിൽ പെയിന്റ് അടിക്കുന്ന തൊഴിലാളികൾ കണ്ടത് .വീട്ടുകാരെയും കൂട്ടി മുകളിൽ പോയപ്പോഴേക്കും യുവതി മുറിയിൽ കയറി വാതിൽ അടച്ചിരുന്നു .വാതിൽ തുറന്നപ്പോഴേക്കും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . അശോകനും സൂര്യയും വർഷങ്ങൾ ആയി സുഹൃത്തുക്കൾ ആണ് .ഡിസംബർ 15 ന് അശോകന്റെ വിവാഹം നടക്കാനിരിക്കെയാണ് സംഭവം .സൂര്യമോളും അശോകനും ഒരുമിച്ചാണ് എം…
Read More » -
LIFE
വിജയനും ദാസനുമായി ധ്യാനും അജുവും; ‘ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ്’ ചിത്രീകരണം ആരംഭിച്ചു
ധ്യാന്‍ ശ്രീനിവാസനേയും അജു വര്‍ഗീസിനേയും പ്രധാന കഥാപാത്രങ്ങളാക്കി മാക്‌സ് വെല്‍ ജോസ് തിരക്കഥരചിച്ച് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ്’. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ നടന്ന ലളിതമായ ചടങ്ങോടെയാണ് ചിത്രത്തിന്റെ ചിത്രീകരണത്തിനു തുടക്കമായത്. റോജി.എം.ജോണ്‍ എം.എല്‍.എ. സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. പി.പി.കെ.ബദറുദ്ദീന്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി. ലിജോ ജോസ് പെല്ലിശ്ശേരി വി.എം.വിനു എന്നിവരുടെ പ്രധാന സഹായിയും പരസ്യമേഖലയില്‍ ഏറെ പരിചയവും നേടിയ വ്യക്തിയാണ് മാക്സ് വെല്‍ ജോസ്. അമ്പിളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ തന്‍വി റാം – ആണ് ചിത്രത്തിലെ നായിക. ബിബിന്‍ദാസ്, ബിബിന്‍ വിജയ് എന്ന രണ്ടു ചെറുപ്പക്കാരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. പഠിക്കുന്ന സമയത്ത് അധ്യാപകരും സഹപാഠികളും ചേര്‍ന്ന് ഇവരെ ദാസനും വിജയനുമെന്ന പേരു ചാര്‍ത്തിയതോടെ ഇവര്‍ ഉറ്റ ചങ്ങാതിമാരുമായി മാറി. ഐ.ടി.പ്രൊഫഷണലുകളായി മാറിയ ഇവര്‍ സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനൊരുങ്ങുന്നു. ഇതിനിടയില്‍ പല പ്രതിസന്ധികളിലൂടെയും…
Read More »