Month: November 2020

  • NEWS

    വിവാഹവാഗ്ദാനം നല്‍കി 10 വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ ബാബറിനെതിരെ യുവതി

    ദുബായ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ബാബര്‍ അസം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. ബാബറിന്റെ സ്‌കൂള്‍ കാലം മുതലുള്ള സുഹൃത്താണ് താനെന്നും സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു. 2010ല്‍ ബാബര്‍ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നും വിവാഹം കഴിക്കാന്‍ തയ്യാറായിരിക്കെ ഇപ്പോള്‍ പിന്മാറിയിരിക്കുകയാണെന്നും യുവതി പറയുന്നു. ഇതേ തുടര്‍ന്ന് ശാരീരികമായ ഉപദ്രവമുണ്ടായെന്നും പോലീസില്‍ പരാതിപ്പെട്ടാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നുണ്ട്. എന്നാല്‍ സംഭവത്തില്‍ ബാബര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലേയും ക്യാപ്റ്റനായി അടുത്തിടെയാണ് താരത്തെ തെരഞ്ഞെടുത്തത്. ന്യൂസിലന്‍ഡ് പര്യടനത്തിന്റെ ടീം ക്യാപ്റ്റനാണ് ബാബര്‍. നേരത്തെ തന്നെ ന്യൂസിലന്‍ഡിലെത്തിയ കളിക്കാര്‍ ഇപ്പോള്‍ ക്വാറന്റൈനിലാണ്. പാക് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളായാണ് ബാബര്‍ വിലയിരുത്തപ്പെടുന്നത്.

    Read More »
  • NEWS

    കാര്‍ഷിക നിയമഭേദഗതി കര്‍ഷകരുടെ നന്മയ്ക്ക്‌ : പ്രധാനമന്ത്രി

    ന്യൂഡല്‍ഹി: കാര്‍ഷിക നിയമഭേദഗതി നടപ്പാക്കിയത് കര്‍ഷകരുടെ നന്മയ്ക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകര്‍ ശാക്തീകരിക്കപ്പെടുകയാണെന്നും അവര്‍ക്കായി നിരവധി വാതിലുകള്‍ തുറക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്ക് ആഗ്രഹിക്കുന്ന വിലയ്ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാനാകും. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ നിയമം നടപ്പാക്കിയത്. കര്‍ഷകര്‍ക്ക് അവരുടെ പരാതികള്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെ അറിയിക്കാം. ഈ നിയമം മൂലം ഉത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പിക്കുകയാണ്. കഷ്ടപ്പെടുന്ന കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയത്. കര്‍ഷകര്‍ക്ക് മുന്നിലുള്ള വിലങ്ങുതടികള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ് പുതിയ നിയമങ്ങള്‍. പുതിയ നിയമത്തെ കുറിച്ച് കര്‍ഷകരും മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമങ്ങളെ കുറിച്ച് കര്‍ഷകരെ ബോധവാന്മാരാക്കാന്‍ കാര്‍ഷിക വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണം. കര്‍ഷകരുടെ ക്ഷേമത്തിനാണ് സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം, കോവിഡ് മാനദണ്ഡങ്ങളിലെ അയവ് ഗുരുതരമാണെന്നും വാക്‌സിന്‍ ഉത്പാദനം ശക്തമായി മുന്‍പോട്ട് പോകുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

    Read More »
  • LIFE

    ‘പാസ്സ്‌വേര്‍ഡ്’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

    മഞ്ജിത് ദിവാകര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പാസ്സ്‌വേര്‍ഡ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ ക്രൈംബ്രാഞ്ച് ഐ.ജി.പി ശ്രീജിത്ത് ഐപിഎസാണ് പോസ്റ്റര്‍ പ്രകാശനം ചെയ്തത്. ചടങ്ങില്‍ നടന്‍ ജോസ് മുഖ്യാതിഥി ആയിരുന്നു. തുടര്‍ന്ന് മലയാളത്തിലെ പ്രശസ്തരായ അന്‍പതോളം താരങ്ങളും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയും പോസ്റ്റര്‍ റിലീസ് ചെയ്തു. ‘തിരകളുടെ രഹസ്യങ്ങള്‍’ എന്ന ടാഗ്ലൈനോടെ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വെച്ചാണ് ചിത്രീകരണം. സുഹൃത്തുക്കളായിരുന്ന രണ്ട് നാവികരുടെ വര്‍ഷങ്ങളോളമുള്ള പ്രതികാരം അവരുടെ മക്കളെ ബാധിക്കുകയും പിന്നീട് ഒളിപ്പിച്ചുവെയ്ക്കുന്ന ചില രഹസ്യങ്ങള്‍ കണ്ടെത്താനായി ഒരു ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍കൂടി കടന്നുവരികയും ചെയ്യുന്ന ത്രില്ലര്‍ സ്വഭാവമുളള ചിത്രമാണിത്. താരനിര്‍ണ്ണയം നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തില്‍ തെക്കേ ഇന്ത്യയിലെ പ്രമുഖ നടീനടന്മാരോടൊപ്പം ഹോളിവുഡില്‍ നിന്നുള്ള താരങ്ങളും അണിനിരക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം മലയാളത്തിനുപുറമെ ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട ഭാഷകളില്‍ മൊഴിമാറ്റം നടത്തുന്നുണ്ട്. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ കുറെ…

    Read More »
  • NEWS

    ധനമന്ത്രി എല്ലാ ഇടപാടുകളിലും അഴിമതി നടത്തുന്നു: കെ സുരേന്ദ്രന്‍

    ആലപ്പുഴ: സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിനെതിരെ നിലപാട് കടുപ്പിച്ച്‌ ബിജെപി. തോമസ് ഐസക്ക് നടത്തുന്ന എല്ലാ ഇടപാടുകളിലും അഴിമതി നടത്തുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. കെഎസ് എഫ് ഇ ചിട്ടി തട്ടിപ്പിലെ എല്ലാ വിവരങ്ങളും സര്‍ക്കാര്‍ പുറത്ത് വിടാന്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കി. പ്രവാസി ചിട്ടിയിലും അഴിമതിയുണ്ട്. സര്‍ക്കാര്‍ അറിഞ്ഞുള്ള അഴിമതിയാണ് നടന്നതെന്നാണ് ധനമന്ത്രിയുടെ വെപ്രാളത്തില്‍ നിന്നും മനസിലാകുന്നത്. ധനമന്ത്രിയുടെ പരസ്യ വിമര്‍ശനം മുഖ്യമന്ത്രിക്ക് എതിരാണെന്നും എന്ത് വട്ടാണെന്ന ധനമന്ത്രിയുടെ ചോദ്യം മുഖ്യമന്ത്രിയോടാണെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

    Read More »
  • NEWS

    ചേര്‍ത്തലയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ യുവതി മരിച്ചു; 3 പേര്‍ക്ക് പരുക്ക്

    ചേര്‍ത്തല: ദേശീയപാതയില്‍ ചേര്‍ത്തല തിരുവിഴ ജങ്ഷനുസമീപം ലോറിയും കാറും കൂട്ടിയിടിച്ച്‌ യുവതി മരിച്ചു. ആലുവ മുപ്പത്തടം മണപ്പുറത്ത് ഹൗസ് അനന്തുവിന്റെ ഭാര്യ വിഷ്ണുപ്രിയ(19)യാണ് മരിച്ചത്. കാറില്‍ യുവതിയ്ക്ക് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് അനന്തു(22) സുഹൃത്തുക്കളായ അഭിജിത്ത്(20) ജിയോ(21) എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അനന്തുവിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ജിയോയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും അഭിജിത്തിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 8.30നായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തുനിന്ന് വരികയായിരുന്ന കാറും ചേര്‍ത്തല ഭാഗത്തുനിന്ന് വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

    Read More »
  • LIFE

    ഗൂഗിള്‍ ഫോട്ടോസില്‍ ഇനി എഡിറ്റിങ് സംവിധാനവും

    ഗൂഗിള്‍ ഫോട്ടോസില്‍ ഇനിമുതല്‍ ചിത്രങ്ങളും വീഡിയോകളും എഡിറ്റ് ചെയ്യാന്‍ സാധിക്കും. മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് എഡിറ്റിങ് സാധ്യമാകുന്നത്. റീസന്റ് ഹൈലൈറ്റ്‌സിലാണ് പുതിയ കൊളാഷ് ഡിസൈനുകള്‍ ഗൂഗിള്‍ ഫോട്ടോസ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലെ സ്റ്റോറീസിന് സമാനമായ സംവിധാനമാണ് റീസന്റ് ഹൈലൈറ്റ്‌സ്. നിലവില്‍ ഗൂഗിള്‍ ഫോട്ടോസില്‍ ലളിതമായ ഒരു കൊളാഷ് ഡിസൈന്‍ ആണുള്ളത്. അപ്‌ഡേറ്റ് ചെയ്ത പുതിയ ഫീച്ചറില്‍ ഒരേ സ്ഥലത്ത് വെച്ച് പകര്‍ത്തിയ ഒന്നിലധികം ചിത്രങ്ങളുണ്ടെങ്കില്‍ അവയെ ഒരു കൊളാഷ് രൂപത്തില്‍ ഗൂഗിള്‍ ഫോട്ടോസ് ഒന്നിപ്പിച്ച് കാണിക്കും. ഇതില്‍ ചിത്രങ്ങള്‍ക്ക് ചുറ്റും ചോക്കുകൊണ്ട് വരച്ചത് പോലുള്ള വെള്ളനിറത്തിലുള്ള ഫ്രെയിം നല്‍കുന്ന വിധത്തിലുള്ളതാണ് പുതിയ കൊളാഷ് ഡിസൈനുകളിലൊന്ന്. ഒന്നിലധികം ഡിസൈനുകള്‍ ഉണ്ടാവുമെന്ന് ഗൂഗിള്‍ പറയുന്നുണ്ടെങ്കിലും എത്രയെണ്ണമുണ്ടെന്ന് വ്യക്തമല്ല.

    Read More »
  • LIFE

    ‘മാസ്റ്റര്‍’ റിലീസ് തിയേറ്ററില്‍ തന്നെ

    വിജയ്-വിജയ് സേതുപതി ഒന്നിക്കുന്ന ബിഗ്ബജറ്റ് ചിത്രമാണ് ‘മാസ്റ്റര്‍’. ചിത്രത്തിന്റെ ചിത്രത്തിന്റെ അവകാശം വന്‍ തുകയ്ക്ക് നെറ്റ്ഫില്കിസ് സ്വന്തമാക്കിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ച് പ്രേക്ഷകര്‍ക്കിടയില്‍ നിരവധി സംശയങ്ങള്‍ നിലനിന്നിരുന്നു. ഇപ്പോഴിതാ ഇതിനെ സംബന്ധിച്ച പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. വളരെ പ്രശസ്തമായ ഒരു ഒ.ടി.ടി സേവനദാദാക്കളില്‍ നിന്ന് ഞങ്ങള്‍ക്ക് വാഗ്ദാനം ലഭിച്ചിട്ടുണ്ട്. എന്നാല്‍ തിയേറ്ററില്‍ റിലീസ് ചെയ്യണമെന്നത് തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ സമയമെടുക്കും. അതുകൊണ്ടു തന്നെ തിയേറ്റര്‍ ഉടമകളുടെ എല്ലാ പിന്തുണയും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഈ വര്‍ഷം ഏപ്രില്‍ ഒന്‍പതിനാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പ്രതിസന്ധിയില്‍ ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി നീളുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ചിത്രത്തിന്റെ റിലീസിനെ കുറിച്ച് പല തരത്തിലുള്ള പ്രചരണങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഏതു സാഹചര്യത്തിലും ‘മാസ്റ്റര്‍’ തീയേറ്ററുകളിലേ റിലീസ്…

    Read More »
  • NEWS

    ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; ഒരു ജവാന് വീരമൃത്യു

    റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു . സി.ആര്‍.പി.എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് നിതിന്‍ ബലേറാവുവാണ് വീരമൃത്യു വരിച്ചത്. നാല് ജവാന്മാര്‍ക്ക് പരിക്കേറ്റു. സുഖോമയില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഇന്നലെ അര്‍ധരാത്രിയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റവരെ വിദഗ്ദ്ധ ചികിത്സക്കായി റായ്പൂരിലുള്ള ആശുപത്രിയിലേക്ക് മാറ്റി. എയര്‍ലിഫ്റ്റ് ചെയ്താണ് പരിക്കേറ്റവരെ മാറ്റിയത്. കോബ്ര 206 ബറ്റാലിയനിലുള്ളവരാണ് പരിക്കേറ്റവരില്‍ എല്ലാവരും.

    Read More »
  • NEWS

    24 മണിക്കൂറിനിടെ 41,810 കോവിഡ് കേസുകള്‍

    രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,810 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 496 പേരാണ് ഒരു ദിവസത്തിനിടെ രോഗം ബാധിച്ച് മരിച്ചത്. 1,36,696 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായി മരണപ്പെട്ടത്. ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 93,92,920 കോവിഡ് കേസുകളാണ്. ഇതില്‍ നിലവില്‍ 4,53,956 പേര്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരാണ്. ലോകത്ത് യു എസ് കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. യുഎസ്സില്‍ 1,36,10,357 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ലോകത്താകെ 6.3 കോടി ആളുകള്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

    Read More »
  • NEWS

    സുഹൃത്തിന്റെ വീട്ടില്‍ യുവതി മരിച്ചനിലയില്‍

    മുളന്തുരുത്തി: അയല്‍വാസിയുടെ വീട്ടില്‍ യുവതി മരിച്ചനിലയില്‍. ആമ്പല്ലൂര്‍ ആര്യച്ചിറപ്പാട്ട് സുകുമാരന്റെ മകള്‍ സൂര്യയെ(28) യാണ് അയല്‍വാസിയായ സുഹൃത്തിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുഹൃത്ത് പുത്തന്‍മലയില്‍ അശോകിന്റെ വീട്ടിലാണ് സംഭവം. തൂങ്ങിമരണം ആണെന്നാണു പ്രാഥമിക നിഗമനം. എന്നാല്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇന്നലെ രാവിലെ വീട്ടിലെത്തിയ സൂര്യ കിടപ്പുമുറിയില്‍ കയറി വാതിലടച്ചെന്നും, വിവരം സൂര്യയുടെ വീട്ടില്‍ അറിയിച്ച ശേഷം വാതില്‍ തകര്‍ത്തു കയറിയപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെന്നുമാണ് അശോക് നല്‍കിയ മൊഴി. കട്ടിലില്‍ കിടത്തിയ നിലയിലായിരുന്നു മൃതദേഹമെന്നും ദേഹത്തും മുറിയിലും വെള്ളം ഒഴിച്ചിരുന്നതായും ഫാന്‍ കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ ബന്ധുആരോപിച്ചു. ഒരേ കോളജില്‍ പഠിച്ചിരുന്ന ഇരുവരും 4 വര്‍ഷം മുന്‍പു വരെ ഒന്നിച്ച് ട്യൂഷന്‍ ക്ലാസ് നടത്തിയിരുന്നു. ഡിസംബറില്‍ 15ന് അശോകിന്റെ വിവാഹം നിശ്ചയിച്ചിരിക്കെയാണു സംഭവം. പൊലീസും ഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി . മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം…

    Read More »
Back to top button
error: