NEWS

മന്ത്രിയുടെ അത്താഴവിരുന്ന് നിരസിച്ചു; വിദ്യാ ബാലന്റെ ഷൂട്ടിങ് തടഞ്ഞു

ബോളിവുഡ് നടി വിദ്യാ ബാലന്റെ ഷൂട്ടിങ് തടഞ്ഞതായി ആരോപണം. ‘ഷേര്‍ണി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് മന്ത്രിയുടെ അത്താഴവിരുന്ന് നിരസിച്ചതിന്റെ പേരില്‍ തടഞ്ഞത്.

മധ്യപ്രദേശില്‍ ഷൂട്ടിങ്ങിലായിരുന്ന നടിയോട് മധ്യപ്രദേശ് പ്രവാസികാര്യ മന്ത്രി വിജയ് ഷാ അത്താഴവിരുന്നിന് ക്ഷണിച്ചിരുന്നു. എന്നാല്‍ വിദ്യാ ആ ക്ഷണം നിരസിച്ചു. തൊട്ടടുത്ത ദിവസം വനമേഖലയില്‍ ഷൂട്ടിങ്ങിനായി പോയ പ്രൊഡക്ഷന്‍ സംഘത്തിന്റെ വാഹനങ്ങള്‍ വനംവകുപ്പ് തടയുകയായിരുന്നു.

രണ്ടു വാഹനങ്ങള്‍ മാത്രമേ അനുവദിക്കാനാവുകയുള്ളുവെന്ന് ഡിഎഫ്ഒ അറിയിച്ചതോടെ ഷൂട്ടിങ് മുടങ്ങി. അതേസമയം, ആരോപണം മന്ത്രി നിഷേധിച്ചു. താനാണ് ക്ഷണം നിരസിച്ചതെന്നും മഹാരാഷ്ട്രയില്‍ ചെല്ലുമ്പോള്‍ കാണാമെന്ന് അറിയിച്ചിരുന്നുവെന്നുമാണ് മന്ത്രി പറഞ്ഞത്. വനമേഖലയിലെ ചിത്രീകരണത്തിനായി കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിദ്യാ ബാലന്‍ മധ്യപ്രദേശിലാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker