Month: November 2020

  • NEWS

    പാ​ല​ത്താ​യി പീ​ഡ​ന​ക്കേ​സ്: ഐ​ജി ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തെ മാ​റ്റി.

    പാ​ല​ത്താ​യി പീ​ഡ​ന​ക്കേ​സി​ൽ ഐ​ജി ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തെ മാ​റ്റി. പ​ക​രം പു​തി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചു. ത​ളി​പ​റ​മ്പ് ഡി​വൈ​എ​സ്പി ര​ത്ന​കു​മാ​റാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. എ​ഡി​ജി​പി ജ​യ​രാ​ജാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ മേ​ൽ​നോ​ട്ടം. ഐ​ജി.​എ​സ് ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്നും കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ പോ​ലീ​സ് ശ്ര​മി​ക്കു​ക​ക​യാ​ണെ​ന്നും ആ​രോ​പി​ച്ച് പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ പു​തി​യ സം​ഘ​ത്തെ നി​യോ​ഗി​ക്കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. പഴയ​യ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ആ​രെ​യും പു​തു​താ​യി രൂ​പീ​ക​രി​ക്കു​ന്ന സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​രു​തെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് പു​തി​യ സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്. പാലത്തായിയിൽ​യി​ൽ ബി​ജെ​പി നേ​താ​വാ​യ അ​ധ്യാ​പ​ക​ൻ നാ​ലാം ക്ലാ​സു​കാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. പ്ര​തി പ​ത്മ​രാ​ജ​ന് കേ​സി​ൽ നേ​ര​ത്തെ ജാ​മ്യം ല​ഭി​ച്ചി​രു​ന്നു.

    Read More »
  • NEWS

    ഇനി സി എ ജിയുമായി നിയമയുദ്ധം ,സർക്കാരിന് കൂട്ട് ഫാലി എസ് നരിമാൻ

    സി എ ജിക്കെതിരായ നിയമപോരാട്ടത്തിനു സജ്ജമായി സംസ്ഥാന സർക്കാർ .കിഫ്ബിക്കെതിരായ സി എ ജി പരാമർശങ്ങൾക്കെതിരെയാണ് സർക്കാർ നിയമയുദ്ധത്തിന് ഒരുങ്ങുന്നത് .പ്രശസ്ത അഭിഭാഷകൻ ഫാലി എസ് നരിമാൻ ആണ് സർക്കാരിന് നിയമോപദേശം നൽകുക . കരട് റിപ്പോർട്ടിൽ ഇല്ലാത്ത കാര്യങ്ങൾ അന്തിമ റിപ്പോർട്ടിൽ സി എ ജി അവതരിപ്പിച്ചു എന്നാണ് സർക്കാരിന്റെ വാദം .കിഫ്ബിയ്ക്ക് വിദേശ വായ്‌പ എടുക്കാൻ അനുമതിയില്ല എന്ന സൂചനയും ചോദ്യം ചെയ്യും . സി എ ജി റിപ്പോർട്ടിലെ പരാമർശങ്ങളെ രാഷ്ട്രീയ പ്രേരിതം എന്ന് പറഞ്ഞാണ് സർക്കാർ നേരിടുന്നത് .രാഷ്ട്രീയ പ്രതിരോധത്തോടൊപ്പം നിയമ പോരാട്ടം കൂടി നടത്താൻ ആണ് സർക്കാർ നീക്കം .അഡ്വക്കേറ്റ് ജനറലുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനം .

    Read More »
  • NEWS

    ബോയ്‌ക്കോട്ട് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു

    ഇന്ത്യ എന്ന വികാരത്തെ പ്രേക്ഷക മനസിലേക്ക് ചേര്‍ത്ത് നിര്‍ത്തുന്ന മറ്റൊരു ഹൃസ്വചിത്രം കൂടി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. രാജസൂയം ഫിലിംസിന്റെ ബാനറില്‍ ഒ.ബി.സുനില്‍കുമാര്‍ നിര്‍മ്മിച്ച് ബിജു കെ മാധവന്‍ സംവിധാനം നിര്‍വ്വഹിച്ച ബോയ്‌കോട്ട് എന്ന ചിത്രമാണ് മികച്ച പ്രേക്ഷക പ്രീതി നേടി മുന്നേറുന്നത്. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ജോലി നോക്കുന്ന പട്ടാളക്കാരന്‍ ദീപാവലിയോടനുബന്ധിച്ച് നാട്ടിലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം സംസാരിക്കുന്നത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ താന്‍ അനുഭവിക്കേണ്ടി വന്ന സംഘര്‍ഷങ്ങളും ബുദ്ധിമുട്ടുകളും പട്ടാളക്കാരന്‍ പങ്ക് വെക്കുമ്പോള്‍ അത് തറഞ്ഞു കയറുന്നത് പ്രേക്ഷകന്റെ മനസിലേക്കാണ്. അച്ചന്റെ കഥ കേള്‍ക്കുന്ന മകന്‍ അവന്റെ കഴിവിനനുസരിച്ച് പ്രതികാരം ചെയ്യാന്‍ മുതിരുന്നു. എല്ലാ അവസരത്തിലും സാധ്യമല്ലെങ്കിലും കുറഞ്ഞപക്ഷം ആഘോഷങ്ങളിലെങ്കിലും നമ്മുടെ നാടിനെ മറക്കാതിരിക്കാം. കൂടാതെ, സ്വന്തം കുടുംബത്തെ ദുരവസ്ഥയില്‍ നിന്നും കരകയറ്റാന്‍ , സ്‌കൂള്‍ വിദ്യാര്‍ത്ഥിനി തൊഴിലെടുത്ത് ജീവിക്കുന്നതിലൂടെ, സുഖലോലുപതയില്‍, ഉത്തരവാദിത്ത്വങ്ങളില്‍ നിന്നു മറന്ന് ജീവിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് അതില്‍ നിന്നും മാറേണ്ടതിന്റെ ആവശ്യകതയിലേക്കും ചിത്രം വെളിച്ചം പകരുന്നുണ്ട്.…

    Read More »
  • NEWS

    പുറത്ത് വന്ന ശബ്ദ സന്ദേശത്തെ കുറിച്ച് പ്രതിപക്ഷം പറയുന്നത് ഇ ഡി ആവർത്തിക്കുന്നുവെന്ന്‌ സിപിഐഎം

    എല്‍.ഡി.എഫ്‌ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കുറ്റകരമായ ക്രിമിനല്‍ ഗൂഢാലോചനയില്‍ ഇ.ഡിയും ഭാഗമാണെന്നു വ്യക്തമാക്കുന്നതാണ്‌ അവരുടേതായി ചില മാധ്യമങ്ങളില്‍ വന്ന പ്രതികരണം. സ്വര്‍ണ്ണക്കടത്ത്‌ കേസിലെ പ്രതിയുടേതായി പുറത്തു വന്ന ശബ്ദ സന്ദേശത്തെ സംബന്ധിച്ച്‌ ബി. ജെ.പിയും, കോണ്‍ഗ്രസ്സും പറയുന്നത്‌ അതേ പോലെ ആവര്‍ത്തിക്കുകയാണ്‌ ഇ.ഡി ചെയ്‌തിരിക്കുന്നത്‌. ആവശ്യമായത്‌ തെരഞ്ഞടുത്ത്‌ ചോര്‍ത്തി കൊടുത്തുകൊണ്ടിരിക്കുന്ന രീതിയില്‍ തന്നെയാണ്‌ ഔദ്യോഗിക കുറിപ്പല്ലാതെ ഇ.ഡി വൃത്തങ്ങളുടേതായി ഈ വാര്‍ത്തയും വന്നിരിക്കുന്നത്‌. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കുന്നതി നായി ഇ.ഡി ശ്രമിച്ചെന്ന അതീവഗൗരവമായ വെളിപ്പെടുത്തലാണ്‌ ശബ്ദസന്ദേശത്തിലുള്ളത്‌. ഇത്‌ ഒദ്യോഗികമായി നിഷേധിക്കാന്‍ ഇതുവരെ ഇ.ഡിക്ക്‌ കഴിഞ്ഞിട്ടില്ല. ഈ പ്രതിയുടെ മൊഴിയായി ഇ.ഡി സമര്‍പ്പിച്ച രേഖയുടെ വിശ്വാസ്യതയില്‍ കോടതി തന്നെ സംശയം രേഖപ്പെടുത്തിയിരുന്നു. രാഷ്ട്രീയ നേതൃത്വത്തിന്റെ പേരു പറയാന്‍ നിര്‍ബന്ധിക്കുന്നെന്ന ഗൗരവമായ പരാതി മറ്റൊരു പ്രതി കോടതിയില്‍ തന്നെ പരസ്യമായി പറഞ്ഞിരിക്കുന്നു. ഇ.ഡി യുടെ വിശ്വാസ്യത തകര്‍ക്കാനാണ്‌ നീക്കമെന്ന വിശദീകരണം പരിഹാസ്യമാണ്‌. ദിവസേന സ്വയം വിശ്വാസ്യത തകര്‍ത്തു കൊണ്ടിരിക്കുന്ന അന്വേഷണ ഏജന്‍സിയായി ഇ.ഡി മാറിക്കഴിഞ്ഞു.…

    Read More »
  • NEWS

    സ്ഥിരം അധ്യക്ഷൻ ഇല്ലാത്തത് വലിയ വെല്ലുവിളി ,വീണ്ടും തുറന്നടിച്ച് കപിൽ സിബൽ

    കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ .പാർട്ടിയ്ക്ക് സ്ഥിരം അധ്യക്ഷൻ ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കപിൽ സിബൽ പറഞ്ഞു . പാർട്ടി ദുർബലമായത് മനസിലാക്കണം .കോൺഗ്രസ് ബിജെപിയ്ക്ക് ബദൽ അല്ലാതായി .രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് രാഷ്ട്രീയ സ്വേച്ഛാധിപതികൾ ആണ് .അത് തെരുവിൽ ഇറങ്ങി ജനങ്ങളെ ബോധ്യപ്പെടുത്തണം .18 മാസമായി പാർട്ടിയ്ക്ക് സ്ഥിരം അധ്യക്ഷൻ ഇല്ല .ഇത് സംബന്ധിച്ച ചർച്ച പോലും നടക്കാത്ത പാർട്ടി എങ്ങനെ മികച്ച പ്രതിപക്ഷമാകുമെന്നും കപിൽ സിബൽ ചോദിച്ചു . ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിയെ രൂക്ഷമായി വിമർശിച്ചു കൊണ്ട് കപിൽ സിബൽ രംഗത്ത് വന്നിരുന്നു .പ്രശ്നം എന്താണ് എന്ന് അറിയാമെങ്കിലും പരിഹാരം തേടാൻ പാർട്ടിയ്ക്ക് ആവുന്നില്ല എന്നായിരുന്നു വിമർശനം .ഈ വിമർശനത്തെ അംഗീകരിച്ച് പി ചിദംബരവും രംഗത്ത് വന്നിരുന്നു .

    Read More »
  • NEWS

    നാനിയുടെ ഇരുപത്തിയെട്ടാം ചിത്രം പ്രഖ്യാപിച്ചു

    കുറഞ്ഞ സമയം കൊണ്ട് തെലുഗ് സിനിമാ മേഖലയില്‍ തന്റേതായ സ്ഥാനം നേടിയ താരമാണ് നാനി. സ്വാഭാവിക അഭിനയത്തിലൂടെ തെലുഗ് സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ നാനി നാച്യുറല്‍ സ്റ്റാര്‍ എന്നാണ് അറിയപ്പെടുന്നത്. നാനിയുടേതായി പുറത്തിറങ്ങുന്ന ചിത്രങ്ങളെല്ലാം വാണിജ്യപരമായി വലിയ വിജയം നേടുന്നതിനോടൊപ്പം നിരൂപക പ്രശംസ കൂടി നേടുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. അന്തേ സുന്ദരാനികി എന്ന് പേരിട്ടിരിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് വിവേക് ആത്രേയയാണ്. തന്റെ ഇരുപത്തിയെട്ടാമത്തെ ചിത്രത്തില്‍ നാനിക്കൊപ്പം മലയാളത്തിന്റെ സ്വന്തം നസ്രിയയും പ്രധാനവേഷത്തിലെത്തുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. വിവാഹശേഷം അഭിനയത്തിലേക്ക് കൂടുതല്‍ ശ്രദ്ധിക്കാതിരുന്ന താരം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സിലും അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലും മാത്രമാണ് അഭിനയിച്ചത്. ഇപ്പോള്‍ നസ്രിയ ഒരു അന്യഭാഷ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നത് തന്നെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ ഉയര്‍ത്തുകയാണ്.

    Read More »
  • NEWS

    സൈബർ ആക്രമണത്തിന് ശിക്ഷ ഉറപ്പാക്കിയ മുഖ്യമന്തിയ്ക്ക് ബിഗ് സല്യൂട്ട്:ഭാഗ്യലക്ഷ്മി -വീഡിയോ

    സൈബർ ആക്രമണത്തിന് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ ഭേദഗതിയ്ക്ക് മുഖ്യമന്ത്രിയ്ക്ക് ബിഗ് സല്യൂട്ട് എന്ന് ഭാഗ്യലക്ഷ്മി .കേരളത്തിലെ സ്ത്രീകളുടെ മുഴുവൻ ആവശ്യവും അഭിലാഷവും ആണ് നടപ്പാക്കപ്പെട്ടത് എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു . ഏറെ നാളായി സ്ത്രീകൾ സൈബറിടങ്ങളിൽ നിന്ന് ആക്രമണം നേരിടുന്നു. ഒരു സ്ത്രീ ആക്രമിക്കപ്പെടുമ്പോൾ ചുറ്റുമുള്ള പുരുഷന്മാരും ആക്രമിക്കപ്പെടുന്നുണ്ട്. സഹികെട്ടാണ് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയത്. എന്നാൽ അദ്ദേഹം അത് അനുഭാവത്തോടെ പരിഗണിച്ചുവെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി.

    Read More »
  • NEWS

    സൈബർ ആക്രമണത്തിന് അഞ്ച് വർഷം തടവ്

    സൈബർ ആക്രമണങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള പോലീസ് ആക്ട് ഭേദഗതി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു .ഇത് സംബന്ധിച്ച ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു .118 എ കൂട്ടിച്ചേർത്താണ് ഓർഡിനൻസ് കൊണ്ടുവന്നത് . ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീർത്തിപെടുത്തുന്നതിനോ ഏതെങ്കിലും തരത്തിലുള്ള ആശയ വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് 5 വർഷം വരെ തടവോ 10000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ഉറപ്പാക്കുന്നത് നിയമ ഭേദഗതി .

    Read More »
  • LIFE

    സ്വപ്ന സുരേഷിന്റേതെന്ന് പറയുന്ന ശബ്ദരേഖ കൊണ്ടാടുമ്പോൾ സംഭവിക്കുന്നത് ?

    https://youtu.be/TAbtX0chAz4 കേരളത്തിലെ ഒന്നാമത്തെ പാർട്ടി എന്ന് സിപിഐഎമ്മിനെ വിശേഷിപ്പിച്ചാൽ തെറ്റില്ല .കേരളത്തിലെ ഏറ്റവും ശക്തമായ കേഡർ പാർട്ടി എന്ന് സിപിഐഎമ്മിനെ വിശേഷിപ്പിച്ചാലും തെറ്റില്ല .ആശയപ്രചാരണത്തിന് വലിയ സംവിധാനമുള്ള പാർട്ടിയും സിപിഐഎം തന്നെ .ആ സിപിഐഎം സ്വപ്ന സുരേഷിന്റേത് എന്ന് പറയപ്പെടുന്ന ഒരു ശബ്ദരേഖയെ ആസ്പദമാക്കി രാഷ്ട്രീയ പ്രതിരോധം ചമയ്ക്കുമ്പോൾ പലരുടെയും നെറ്റി ചുളിയുന്നത് അസാധാരണമായി എന്തോ സംഭവിക്കുന്നു എന്ന തോന്നൽ കൊണ്ടാണ് . സ്വർണക്കടത്ത് കേസിലെ പ്രതിയാണ് സ്വപ്ന സുരേഷ് .സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് ഒരു പ്രതിയുടെ വെളിപ്പെടുത്തലിന്റെ ആധികാരികതയെ ഉള്ളൂ .മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ തന്നെ മാപ്പുസാക്ഷിയാക്കാം എന്ന് അന്വേഷണ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തി എന്നാണ് സ്വപ്നയുടെത് എന്ന് പറഞ്ഞ് പുറത്ത് വന്ന ശബ്ദരേഖയിൽ ഉള്ളത് .മൊഴി വായിച്ചു നോക്കാൻ സാവകാശം തരാതെ ഒപ്പിടാൻ നിർബന്ധിക്കുന്നു എന്നും ശബ്ദരേഖ പറയുന്നു . കള്ളക്കടത്തിലോ അഴിമതിയിലോ പങ്കില്ലാത്ത മുഖ്യമന്ത്രിയെ കള്ളത്തെളിവുണ്ടാക്കി കുടുക്കാൻ കേരളത്തിൽ ഒരു ഏജൻസിയ്ക്ക് കഴിയുമോ ?അങ്ങിനെയുള്ള തെളിവുകൾ നിയമസംവിധാനത്തിന്…

    Read More »
  • NEWS

    ബിനീഷിനെ ഇനിയും ചോദ്യം ചെയ്യും

    ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റില്ല. ആവശ്യമെങ്കില്‍ കേസില്‍ ഇനിയും ബിനീഷിനെ ചോദ്യം ചെയ്യും. ബിനീഷ് കോടിയേരി ലഹരി ഉപയോഗിക്കുന്നത് കണ്ടുവെന്നും ലഹരി ഇടപാടില്‍ ബിനീഷിനും പങ്കുണ്ടെന്നുമുള്ള മറ്റ് പ്രതികളുടെ മൊഴികളാണ് ബിനീഷിനെ കേസില്‍ കുരുക്കുന്ന ഘടകം. നാല് ദിവസമാണ് മയക്കു മരുന്ന് കേസില്‍ എന്‍.സി.ബി ബിനീഷിനെ ചോദ്യം ചെയ്തത്. എന്‍.സി.ബി ചോദ്യം ചെയ്യല്‍ കഴിഞ്ഞ ബിനീഷ് കോടിയേരി ഇപ്പോള്‍ പരപ്പന ആഗ്രഹാര ജയിലിലാണ് കഴിയുന്നത്. എന്‍.സി.ബി കസ്റ്റഡി അപേക്ഷ നീട്ടിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ബിനീഷിനെ ജയിലിലേക്ക് മാറ്റിയത്. ബിനീഷ് കോടിയേരിയുടെ മൊഴി രേഖപ്പെടുത്തിയെന്നുമാണ് അറിയുന്നത്.

    Read More »
Back to top button
error: