Month: November 2020

  • TRENDING

    ഒഡെപെക്ക് മുഖേന യുഎഇലേക്ക് നഴ്‌സുമാരെ (പുരുഷന്‍) തെരഞ്ഞെടുക്കുന്നു

    കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന യുഎഇയിലെ പ്രമുഖ ഇന്‍ഡസ്ട്രിയല്‍ ക്ലിനിക്കിലേക്ക്് 3 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി നഴ്‌സുമാരെ (പുരുഷന്‍) തെരഞ്ഞെടുക്കുന്നു. മാസശമ്പളം AED 5000. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒഡെപെക്ക് രജിസ്റ്റര്‍ നമ്പര്‍ സഹിതം വിശദമായ ബയോഡാറ്റ [email protected] എന്ന മെയിലിലേക്ക് 2020 ഡിസംബര്‍ 15 നകം അയയ്‌ക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.ഫോണ്‍- 0471-2329440/41/42

    Read More »
  • NEWS

    ഇന്ത്യന്‍ അതിര്‍ത്തിയെ തെറ്റായി ചിത്രീകരിച്ചു: സൗദി കറന്‍സി പിന്‍വലിച്ചു

    ഇന്ത്യയുടെ അതിര്‍ത്തികളെ തെ്റ്റായി ചിത്ര്ീകരിച്ചു സൗദി പുറത്തിറക്കിയ കറന്‍സി പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. കശ്മീരിനയെും ലഡാക്കിനെയും ഇന്ത്യയില്‍ നിന്നും വേര്‍തിരിച്ച് കാണിച്ചിട്ടുള്ള കറന്‍സിയാണ് സൗദി പിന്‍വലിച്ചത്. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കറന്‍സി പിന്‍വലിച്ചത്. കാശ്മീരിനെ പ്രത്യേക രാജ്യമായ ചിത്രകരിച്ചാണ് സൗദി 20 റിയാല്‍ കറന്‍സി പുറത്തിറക്കിയത്. കറന്‍സിയിലെ തെറ്റ് തിരുത്തണമെന്ന് ഇന്ത്യ സൗദി അംബാസിഡറോട് ഔദ്യോഗകമായി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കറന്‍സി പിന്‍വലിച്ചതും പ്രിന്റിംഗ് നിര്‍ത്തിവെച്ചതും.

    Read More »
  • NEWS

    ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം: അടുത്തയാഴ്ച കേരളത്തില്‍ ശക്തിയായി മഴ പെയ്യും

    അടുത്ത് മൂന്ന് ദിവസത്തേക്ക് കേരളത്തില്‍ മഴ കുറയുമെങ്കിലും പിന്നീട് കേരളത്തിലും തമിഴ്‌നാട്ടിലും ശക്തിയായി മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പറിയിച്ചു. ശക്തമായ മിന്നലോടെയാവും മഴ പെയ്യുക. ശക്തമായ കാറ്റോടെ ചില ജില്ലക്കളില്‍ പരക്കെയും വടക്കന്‍ ജില്ലകളില്‍ ഭാഗികമായും മഴ പെയ്യാന്‍ സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ആന്‍ഡമാന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ബുധനാഴ്ചയോടെ ശക്തിയാര്‍ജിച്ച് ശ്രീലങ്കയ്ക്കും തമിഴ്‌നാടിനും ഇടയില്‍ എത്തുമെന്നും അറിയിച്ചു. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം വടക്കോട്ട് നീങ്ങി തീവ്രന്യൂനമര്‍ദ്ദമായി മാറുന്നതിനാല്‍ കേരളത്തില്‍ രണ്ട് ദിവസത്തേക്ക് മഴയുണ്ടാവില്ല. എന്നിരുന്നാലും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. കേരളത്തിലെ താപനിലയിവും കാര്യമായ വ്യത്യാസം സംഭവിക്കാം. അതേ സമയം സംസ്ഥാനത്ത് ഈ തവണ ലഭിച്ച തുലാമഴയുടെ അളവില്‍ വന്‍കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 42 സെ.മി മഴ ലഭിക്കേണ്ടിയിരുന്ന സ്ഥാനത്ത് ഈ തവണ ലഭിച്ചത് 30 സെ.മി മാത്രമാണ്.

    Read More »
  • NEWS

    ശബ്ദസന്ദേശത്തിന്റെ ആധികാരികത പരിശോധിക്കാന്‍ ഫോറന്‍സിക് സംഘം

    സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശത്തെച്ചൊല്ലിയുള്ള പുതിയ വിവാദങ്ങള്‍ അരങ്ങില്‍ നടക്കുമ്പോള്‍ ശബ്ദസന്ദേശത്തിന് പിന്നിലെ ആധികാരികത കണ്ടെത്താനുള്ള നീക്കുവുമായി ഫോറന്‍സിക് സംഘം. ശബ്ദം കൃത്യമായി പരിശോധിച്ച് അത് സ്വപ്‌നയുടേത് തന്നെയാണോ എന്ന് കണ്ടെത്താനുള്ള സംവിധാനം തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ സാധിക്കുമെന്നതാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ വാര്‍ത്ത. ശബ്ദം ഉപയോഗിച്ച് ഉടമയെ കണ്ടെത്താന്‍ ഓഡിയോ അനാലിസിസിലൂടെ സാധിക്കും. തിരുവനന്തപുരം ഫോറന്‍സിക് ലാബിലെ ഫിസിക്‌സ് ലാബിന്റെ പരിധിയില്‍ വരുന്ന ഓഡിയോ, വീഡിയോ ലാബിലാണ് ഇതിനുള്ള ഓഡിയോ അനാലിസിസിനുള്ള സൗകര്യമുള്ളത്. ശബ്ദ സന്ദേശങ്ങളിലെ തര്‍ക്കങ്ങള്‍ വരുമ്പോഴാണ് കോടതി മുഖാന്തിരം ഓഡിയേ വീഡിയോ ലാബിലേക്ക് കേസ് റഫര്‍ ചെയ്യുക. കേസില്‍ ഉള്‍പ്പെട്ടവരെ ലാബിലെത്തിച്ച് സന്ദേശത്തിലെ അതേ വാക്യം ആവര്‍ത്തിച്ച് പറിയിപ്പിക്കുകയും ഇത് എത്രത്തോളം ശബ്ദസന്ദേശവുമായി യോജിക്കുന്നു എന്ന് പരിശോധിക്കുകയും ചെയ്യും. ഒരാഴ്ചയ്്ക്കകം ഫലം ലഭിക്കും

    Read More »
  • NEWS

    അമേരിക്കയിലെ ഷോപ്പിംഗ് മാളിൽ വെടിവെയ്പ്പ്

    അമേരിക്കയിലെ ഷോപ്പിംഗ് മാളിൽ വെടിവെയ്പ്പ് .8 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട് .വിൻകോൻസിനിലെ ഷോപ്പിംഗ് മാളിൽ ആണ് വെടിവെയ്പ്പ് ഉണ്ടായത് .അക്രമി രക്ഷപ്പെട്ടു .ഇയാൾക്കായി തിരച്ചിൽ തുടരുകയാണ് . 20 നും 30 നും ഇടയിൽ പ്രായമുള്ളയാളാണ് അക്രമിയെന്ന്‌ പോലീസ് പറഞ്ഞു .വെടിവയ്പ്പിനിടെ ആളുകൾ പരിഭ്രാന്തരായി മാളിൽ ഓടി ഒളിയ്ക്കുന്ന ദൃശ്യങ്ങൾ വൈറൽ ആണ് .

    Read More »
  • NEWS

    ബാർ കോഴയിൽ തെളിവില്ലെന്ന് വിൻസൻ എം പോൾ

    ബാർ കോഴയിൽ തെളിവില്ലെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുന്നതായി സ്ഥാനമൊഴിയുന്ന മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൻ എം പോൾ .തന്റെ നിലപാടിൽ നിന്ന് മുന്നോട്ട് പോകാൻ ഒരു അന്വേഷണ ഉദ്യോഗസ്ഥനും ആയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശ നിയമ പ്രകാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു . പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ വിയോജനക്കുറിപ്പോടെയാണ് വിൻസൻ എം പോൾ വിവരവാകാശ കമ്മീഷണർ ആയത് .ബാർ കോഴ കേസിലെ നിലപാടുകൾ ആയിരുന്നു അതിനു കാരണം .കേസെടുക്കാൻ തെളിവില്ലെന്ന് വിൻസൻ എം പോൾ ഫയലിൽ കുറിച്ചു . ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ,ഡി ജി പി ലോക്നാഥ് ബെഹ്‌റ ,നെതർലാൻഡ്‌സിലെ ഇന്ത്യൻ അംബാസഡർ വേണു രാജാമണി എന്നിവരാണ് പുതിയ വിവരാവകാശ കമ്മീഷണർ ആകാനുള്ള സാധ്യതാ പട്ടികയിൽ ഉള്ളത് .

    Read More »
  • NEWS

    അഴകളവുകൾ പ്രദർശിപ്പിച്ച് 25 ആം ജന്മദിനം ആഘോഷിച്ച് നടി താര സുതാരിയ

    25 ആം ജന്മദിനത്തിൽ ഇന്റർനെറ്റിനെ തീപിടിപ്പിച്ച് നടി താര സുതാരിയ.മാൽഡീവ്സിലെ പ്രിസ്റ്റൈൻ ബീച്ചസിലെ “ഹോട്ട് ” ഫോട്ടോ പങ്കുവെച്ചാണ് താര സുതാരിയ ആരാധകരുടെ മനം കവർന്നത് . “ബീച്ച് ബർത്ഡേ ഗേൾ” എന്ന ക്യാപ്‌ഷനിൽ താര ഇൻസ്റ്റാഗ്രാമിൽ ഇട്ട ചിത്രം ഇന്റർനെറ്റ് സെൻസേഷൻ ആണ് .ഗായകൻ അർമാൻ മാലിക്കടക്കം നിരവധി സെലിബ്രിറ്റികൾ താരയ്ക്ക് ജന്മദിനാശംസകൾ നേർന്നു .

    Read More »
  • LIFE

    കോവിഡ് വാക്സിന്റെ നിർമാണ- വിതരണ ലൈസൻസിനായി ഫൈസർ അപേക്ഷ സമർപ്പിച്ചു

    ലോകത്തെ കോവിഡ് വാക്സിന്റെ നിർമാണ – വിതരണ ലൈസൻസിനായി അപേക്ഷ സമർപ്പിക്കുന്ന ആദ്യ കമ്പനിയായി മരുന്ന് കമ്പനി ഭീമൻ ഫൈസർ .ഇത് സംബന്ധിച്ച അപേക്ഷ ഫൈസർ അമേരിക്കൻ അധികൃതർക്ക് സമർപ്പിച്ചു . ഫൈസറും നിർമാണ പങ്കാളിയായ ജർമൻ കമ്പനി ബയോഎൻടെക് എസ് ഇയിയും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ പരീക്ഷണം 95 % വിജയിച്ച പശ്ചാത്തലത്തിൽ ആണ് നിർമാണ – വിതരണ ലൈസൻസിനായി കമ്പനി അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിട്രേഷന് അപേക്ഷ സമർപ്പിച്ചത് . മോഡേണ ഐഎൻസിയും ലൈസൻസിന് അപേക്ഷ നൽകുന്നതിന്റെ പാതയിലാണ് .ഫെബ്രുവരിയോടെ അപേക്ഷ സമർപ്പിക്കാൻ ആവുമെന്ന് ജോൺസൺ ആൻഡ് ജോൺസണും ആത്മവിശ്വാസം പ്രകടിപ്പിച്ചു .

    Read More »
  • LIFE

    മദ്യം വാങ്ങാൻ ബിവറേജസിൽ തല്ക്കാലം ടോക്കൺ വേണ്ട

    മദ്യം വാങ്ങാൻ ബിവറേജസിൽ തല്ക്കാലം ടോക്കൺ വേണ്ട .ബെവ്‌ക്യൂ ആപ് തകരാറിലായതിനെ തുടർന്നാണ് പുതിയ തീരുമാനം .ഇത് സംബന്ധിച്ച ഉത്തരവിറങ്ങി . ബാറുകളിൽ വില്പന കൂടുകയും ബിവറേജസ് ഔട്ലെറ്റുകളിൽ വില്പന കുറയുകയും ചെയ്ത പശ്ചാത്തലത്തിൽ ടോക്കൺ ഇല്ലാതെ ബിവറേജസ് ഔട്ലെറ്റുകളിൽ മദ്യം വിതരണം ചെയ്യുന്നതിനെ കുറിച്ഛ് ആലോചിച്ചിരുന്നു .ജീവനക്കാരും ഇതിനെ അനുകൂലിച്ചിരുന്നു .എന്നാൽ രേഖാമൂലമുള്ള ഉത്തരവില്ലെങ്കിൽ തങ്ങൾ വിജിലൻസ് കേസിൽ പെടുമെന്ന് ജീവനക്കാർ അറിയിച്ചു . ഇതിനു പിന്നാലെയാണ് ബെവ്‌ക്യൂ ആപ്പിൽ പ്രശ്‍നങ്ങൾ ഉണ്ടാകുന്നത് .തുടർന്ന് ടോക്കൺ ഇല്ലാതെ മദ്യം വിതരണം ചെയ്യാൻ ഉത്തരവ് ഇറക്കുക ആയിരുന്നു .

    Read More »
  • NEWS

    ഏഴാം സീസണിലെ ആദ്യമത്സരത്തിൽ കേരള ബ്ളാസ്റ്റേഴ്സിനു തോൽവി

    ഐഎസ്എൽ ഈ സീസണിലെ ആദ്യമത്സരത്തിൽ കേരള ബ്ളാസ്റ്റേഴ്സിനു തോൽവി .എ ടി കെ മോഹൻ ബഗാൻ എതിരില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ളാസ്റ്റേഴ്സിനെ തകർത്തത് .അങ്ങനെ ബഗാന് 3 പോയിന്റ് . മത്സരത്തിന്റെ 67 ആം മിനുട്ടിൽ ആണ് വിധി നിർണയിച്ച ഗോൾ .ബോക്സിലേക്ക് വന്ന പന്തിനായി സിദോയും വിൻസെന്റ് ഗോമസും ഒരുമിച്ച് ശ്രമിച്ച് പരാജയപ്പെട്ടു .പാഞ്ഞെത്തിയ റോയ് കൃഷ്ണയുടെ ഇടങ്കാൽ ഷോട്ട് ലക്‌ഷ്യം കണ്ടു . ശക്തമായ ആക്രമണവും പ്രതിരോധവും കേരള ബ്ളാസ്റ്റേഴ്സ് കരസ്ഥമാക്കേണ്ടതിന്റെ ആവശ്യകത ഈ കളി കാണിച്ചു തന്നു .ബഗാൻ ഗോളിയെ പരീക്ഷിച്ച ഒരു ഷോട്ട് പോലും കേരള ബ്ലാസ്റ്റേഴ്സിന്റെ പക്കൽ നിന്ന് ഉണ്ടായില്ല എന്നതാണ് വാസ്തവം .

    Read More »
Back to top button
error: