NEWS

ഇനി സി എ ജിയുമായി നിയമയുദ്ധം ,സർക്കാരിന് കൂട്ട് ഫാലി എസ് നരിമാൻ

സി എ ജിക്കെതിരായ നിയമപോരാട്ടത്തിനു സജ്ജമായി സംസ്ഥാന സർക്കാർ .കിഫ്ബിക്കെതിരായ സി എ ജി പരാമർശങ്ങൾക്കെതിരെയാണ് സർക്കാർ നിയമയുദ്ധത്തിന് ഒരുങ്ങുന്നത് .പ്രശസ്ത അഭിഭാഷകൻ ഫാലി എസ് നരിമാൻ ആണ് സർക്കാരിന് നിയമോപദേശം നൽകുക .

കരട് റിപ്പോർട്ടിൽ ഇല്ലാത്ത കാര്യങ്ങൾ അന്തിമ റിപ്പോർട്ടിൽ സി എ ജി അവതരിപ്പിച്ചു എന്നാണ് സർക്കാരിന്റെ വാദം .കിഫ്ബിയ്ക്ക് വിദേശ വായ്‌പ എടുക്കാൻ അനുമതിയില്ല എന്ന സൂചനയും ചോദ്യം ചെയ്യും .

Signature-ad

സി എ ജി റിപ്പോർട്ടിലെ പരാമർശങ്ങളെ രാഷ്ട്രീയ പ്രേരിതം എന്ന് പറഞ്ഞാണ് സർക്കാർ നേരിടുന്നത് .രാഷ്ട്രീയ പ്രതിരോധത്തോടൊപ്പം നിയമ പോരാട്ടം കൂടി നടത്താൻ ആണ് സർക്കാർ നീക്കം .അഡ്വക്കേറ്റ് ജനറലുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനം .

Back to top button
error: