NEWS

സ്ഥിരം അധ്യക്ഷൻ ഇല്ലാത്തത് വലിയ വെല്ലുവിളി ,വീണ്ടും തുറന്നടിച്ച് കപിൽ സിബൽ

കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ .പാർട്ടിയ്ക്ക് സ്ഥിരം അധ്യക്ഷൻ ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കപിൽ സിബൽ പറഞ്ഞു .

പാർട്ടി ദുർബലമായത് മനസിലാക്കണം .കോൺഗ്രസ് ബിജെപിയ്ക്ക് ബദൽ അല്ലാതായി .രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് രാഷ്ട്രീയ സ്വേച്ഛാധിപതികൾ ആണ് .അത് തെരുവിൽ ഇറങ്ങി ജനങ്ങളെ ബോധ്യപ്പെടുത്തണം .18 മാസമായി പാർട്ടിയ്ക്ക് സ്ഥിരം അധ്യക്ഷൻ ഇല്ല .ഇത് സംബന്ധിച്ച ചർച്ച പോലും നടക്കാത്ത പാർട്ടി എങ്ങനെ മികച്ച പ്രതിപക്ഷമാകുമെന്നും കപിൽ സിബൽ ചോദിച്ചു .

Signature-ad

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിയെ രൂക്ഷമായി വിമർശിച്ചു കൊണ്ട് കപിൽ സിബൽ രംഗത്ത് വന്നിരുന്നു .പ്രശ്നം എന്താണ് എന്ന് അറിയാമെങ്കിലും പരിഹാരം തേടാൻ പാർട്ടിയ്ക്ക് ആവുന്നില്ല എന്നായിരുന്നു വിമർശനം .ഈ വിമർശനത്തെ അംഗീകരിച്ച് പി ചിദംബരവും രംഗത്ത് വന്നിരുന്നു .

Back to top button
error: