NEWS

ബിനീഷിനെ ഇനിയും ചോദ്യം ചെയ്യും

ഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റില്ല. ആവശ്യമെങ്കില്‍ കേസില്‍ ഇനിയും ബിനീഷിനെ ചോദ്യം ചെയ്യും. ബിനീഷ് കോടിയേരി ലഹരി ഉപയോഗിക്കുന്നത് കണ്ടുവെന്നും ലഹരി ഇടപാടില്‍ ബിനീഷിനും പങ്കുണ്ടെന്നുമുള്ള മറ്റ് പ്രതികളുടെ മൊഴികളാണ് ബിനീഷിനെ കേസില്‍ കുരുക്കുന്ന ഘടകം.

നാല് ദിവസമാണ് മയക്കു മരുന്ന് കേസില്‍ എന്‍.സി.ബി ബിനീഷിനെ ചോദ്യം ചെയ്തത്. എന്‍.സി.ബി ചോദ്യം ചെയ്യല്‍ കഴിഞ്ഞ ബിനീഷ് കോടിയേരി ഇപ്പോള്‍ പരപ്പന ആഗ്രഹാര ജയിലിലാണ് കഴിയുന്നത്. എന്‍.സി.ബി കസ്റ്റഡി അപേക്ഷ നീട്ടിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ബിനീഷിനെ ജയിലിലേക്ക് മാറ്റിയത്. ബിനീഷ് കോടിയേരിയുടെ മൊഴി രേഖപ്പെടുത്തിയെന്നുമാണ് അറിയുന്നത്.

Back to top button
error: