NEWS

സൈബർ ആക്രമണത്തിന് അഞ്ച് വർഷം തടവ്

സൈബർ ആക്രമണങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള പോലീസ് ആക്ട് ഭേദഗതി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു .ഇത് സംബന്ധിച്ച ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു .118 എ കൂട്ടിച്ചേർത്താണ് ഓർഡിനൻസ് കൊണ്ടുവന്നത് .

ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീർത്തിപെടുത്തുന്നതിനോ ഏതെങ്കിലും തരത്തിലുള്ള ആശയ വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് 5 വർഷം വരെ തടവോ 10000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ഉറപ്പാക്കുന്നത് നിയമ ഭേദഗതി .

Back to top button
error: