NEWSTRENDING

ബി.ജെ.പി നേതാവിന്റെ പീഡനം: ആരോപണവുമായി യുവതിയും അമ്മയും രംഗത്ത്

പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനും ബിജെപി ജനറല്‍ സെക്രട്ടറിയുമായ സി കൃഷ്ണകുമാറിനെതിരെ ഭാര്യ സഹോദരിയും അമ്മയും രംഗത്ത്. കുടുംബസ്വത്ത് തട്ടിയെടുക്കുവാന്‍ ശ്രമിക്കുന്നുവെന്നും ശാരീരികവും മാനസികവുമായി തന്നെ പീഡിപ്പിക്കുന്നുവെന്നുമാണ് യുവതിയുടെ ആരോപണം. ഒരു സ്ത്രീയോടും ചെയ്യാന്‍ പാടില്ലാത്തതാണ് തന്നോടും അമ്മയോടും കൃഷ്ണകുമാര്‍ ചെയ്യുന്നതെന്നും ഭാര്യ സഹോദരി സിനി സേതുമാധവനും അമ്മ സി കെ വിജയകുമാരിയും വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിയും കൈവിട്ടതുകൊണ്ടാണ് ഇപ്പോള്‍ സത്യങ്ങള്‍ തുറന്ന് പറയാന്‍ നിര്‍ബന്ധിതയായതെന്ന് സിനി പറഞ്ഞു. സ്വന്തം വീട്ടില്‍ പോലും അഴിമതി കാണിക്കുന്ന കൃഷ്ണകുമാറിന്റെ യഥാര്‍ത്ഥ മുഖം ജനമധ്യത്തില്‍ തുറന്ന് കാട്ടുന്നതിനു വേണ്ടിയാണ് താന്‍ നഗരസഭയിലെ 18-ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതെന്ന് വിജകുമാരി പറഞ്ഞു.

നാമനിര്‍ദേശ പത്രിക തള്ളിപ്പിക്കാന്‍ ബിജെപി നേതാക്കള്‍ ശ്രമിച്ചിരുന്നുവെന്നും വിജയകുമാരി പ്രതികരിച്ചു. നിര്‍ദേശകനായ വ്യക്തിയെ ഭീഷണിപ്പെടുത്തി അഫിഡവിറ്റ് കൊടുപ്പിക്കുകയായിരുന്നു. എറണാകുളത്തെ വീട് വിറ്റ് പാലക്കാട്ടേക്ക് മാറിയപ്പോള്‍ മുതല്‍ കൃഷ്ണകുമാര്‍ വീട് തട്ടിയെടുക്കുവാന്‍ ശ്രമിക്കുകയായിരുന്നു. കുടുംബത്തിന്റെ വരുമാനം ഇല്ലാതാക്കാനും നിരന്തരം ശ്രമിച്ചിരുന്നു. എം.ബി.എ ബിരുദധാരിയായിട്ട് കൂടി തനിക്കാരും ജോലി നല്‍കുന്നില്ലെന്നും അഥവാ ജോലി ലഭിച്ചാല്‍ പിറ്റേ ദിവസം തന്നെ യാതൊരു കാരണവുമില്ലാതെ പിരിച്ചു വിടുന്നുവെന്നും സിനി പറുന്നു. വിജയകുമാരിയുടെ അക്കൗണ്ടില്‍ കിടന്ന 15 ലക്ഷം രൂപ കൃഷ്ണകുമാര്‍ തട്ടിയെടുത്തുവെന്നും അസുഖ ബാധിതനായി കിടന്ന അച്ചന്റെ കൈയ്യില്‍ നിന്നും ഒപ്പ് വാങ്ങി തങ്ങളെ വീട്ടില്‍ നിന്നും ഇറക്കി വിടാന്‍ ശ്രമിച്ചിരുന്നുവെന്നും സിനി പറയുന്നു. നാട്ടുകാരുടെ മുന്‍പില്‍ വെച്ചു തങ്ങളെ ഉപദ്രവിച്ചിട്ടുണ്ടെന്നും ഇരുവരും ആരോപിക്കുന്നു. കൃഷ്ണകുമാറിനെതിരെ പാലക്കാട് നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്

Back to top button
error: