NEWS

രമേശ് ചെന്നിത്തലക്കെതിരെയുള്ള അന്വേഷണം പുതിയ വെളിപ്പെടുത്തലിൽ ,ജോസിനെതിരെ ആരോപണമില്ലെന്ന് എ വിജയരാഘവൻ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർക്കെതിരായ അന്വേഷണത്തിന് അനുമതി നൽകിയത് പുതിയ വെളിപ്പെടുത്തലിന്റെ അന്വേഷണത്തിലെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ .അന്വേഷണത്തിൽ കാര്യങ്ങൾ വെളിപ്പെടട്ടെ എന്നും വിജയരാഘവൻ പറഞ്ഞു .ജോസ് കെ മാണിക്കെതിരെ ആരോപണം ഇല്ലെന്നും വിജയരാഘവൻ പറഞ്ഞു .

അതേസമയം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി കുടുങ്ങുമെന്ന് വന്നപ്പോഴാണ് പ്രതിപക്ഷ നേതാക്കൾക്കെതിരെ അന്വേഷണവുമായി ഇറങ്ങിയിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു .തനിയ്ക്ക് ആരും കോഴ തന്നിട്ടുമില്ല വാങ്ങിയിട്ടുമില്ല .ബിജുരമേശിന്റെ ആരോപണം രണ്ടു സർക്കാരുകളുടെ കാലത്തും വിജിലൻസും ലോകായുക്തയും അന്വേഷിച്ച് തള്ളിയതാണ് .ഇപ്പോഴുള്ള നീക്കം സിപിഐഎമ്മിന്റേയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും ഗൂഢാലോചനയാണ് .ഏത് അന്വേഷണത്തെയും താൻ സ്വാഗതം ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button