പൂക്കാലം വരവായിയിലെ നായികയ്ക്ക് മഞ്ഞിൽ വിരിഞ്ഞ പൂവിലെ നായകൻ വരൻ

പൂക്കാലം വരവായിയിലെ നായിക മൃദുല വിജയ് വിവാഹിതയാകുന്നു .മഞ്ഞിൽ വിരിഞ്ഞ പൂവിലെ നായകൻ യുവ കൃഷ്ണ ആണ് വരൻ .അടുത്ത മാസം 23 നു ഇരുവരുടെയും വിവാഹ നിശ്ചയം നടക്കും .

പൂക്കാലം വരവായി എന്ന സീരിയലിൽ സംയുക്ത എന്ന കഥാപത്രത്തെയാണ് മൃദുല അവതരിപ്പിക്കുന്നത് .സീ കേരളത്തിലാണ് ഈ സീരിയൽ സംപ്രേഷണം ചെയ്യുന്നത് .350 എപ്പിസോഡുകൾ പിന്നിട്ട സീരിയലിലെ നായിക കഥാപാത്രത്തിന് മികച്ച സ്വീകരണമാണ് കുടുംബ സദസിൽ ലഭിക്കുന്നത് .

മഴവിൽ മനോരമയിൽ ആണ് മഞ്ഞിൽ വിരിഞ്ഞ പൂവ് സംപ്രേഷണം ചെയ്യുന്നത് .സീരിയലിൽ മനു പ്രതാപ്  എന്ന കഥാപാത്രത്തെയാണ് യുവ കൃഷ്ണ അവതരിപ്പിക്കുന്നത് .മൃദുല തിരുവനന്തപുരം സ്വദേശിയും യുവ കൃഷ്ണ പാലക്കാട് സ്വദേശിയുമാണ് .മൃദുല നേരത്തെ തന്നെ സീരിയൽ രംഗത്ത് സജീവമാണ് .യുവ കൃഷ്ണ വളർന്നു വരുന്ന താരമാണ് .

പ്രണയ വിവാഹമല്ല ഇതെന്നാണ് വീട്ടുകാരുടെ വിശദീകരണം .വീട്ടുകാരായാണ് വിവാഹം ആലോചിച്ചത് .വിവാഹ തിയ്യതി നിശ്ചയിച്ചിട്ടില്ല .കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും വിവാഹ നിശ്ചയം .

2011 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല .രാജ ദേസിങ്കു സംവിധാനം ചെയ്ത നൂറാം നാൾ എന്ന ചിത്രത്തിലൂടെയാണ് മൃദുല അഭിനയ രംഗത്ത് എത്തുന്നത് .റോസി എന്ന പ്രധാന കഥാപത്രത്തിലൂടെ ജെന്നിഫർ കറുപ്പയ്യ എന്ന സിനിമയിൽ തമിഴിൽ അരങ്ങേറി .സെലിബ്റേഷൻ എന്ന മലയാള ചിത്രത്തിലും മൃദുല വിജയ് അഭിനയിച്ചിട്ടുണ്ട് .

2015 ൽ ഏഷ്യാനെറ്റിലെ കല്യാണസൗഗന്ധികം എന്ന സീരിയലിലൂടെയാണ് ടെലിവിഷൻ സ്ക്രീനിലേക്ക് മൃദുല എത്തുന്നത് .മഴവിൽ മനോരമയിലെ കൃഷ്ണതുളസി മൃദുലയ്ക്ക് സീരിയൽ രംഗത്ത് ബ്രേക്ക് ആയി .മഞ്ഞുരുകും കാലത്തിലും മൃദുലയുടേത് മികച്ച റോൾ ആയിരുന്നു .ഭാര്യ എന്ന സീരിയലിൽ സോനു സതീഷ് ചെയ്ത രോഹിണി എന്ന കഥാപാത്രത്തിന്റെ തുടർച്ച ചെയ്തത് മൃദുല ആയിരുന്നു .കോമഡി സ്റ്റാർസ് ,സ്റ്റാർ വാർ ,ടമാർ പടാർ തുടങ്ങി നിരവധി ടെലിവിഷൻ റിയാലിറ്റി ഷോകളിലും മൃദുല വിജയ് പങ്കെടുത്തിട്ടുണ്ട് .

മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയൽ സമ്മാനിച്ച താരമാണ് യുവ കൃഷ്ണ .തുടക്കത്തിൽ നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രമായിരുന്നെങ്കിൽ പിന്നീട് റൊമാന്റിക് ഹീറോ പരിവേഷത്തിലേയ്ക്ക് വഴി മാറി .മാളവിക വെയിൽസുമൊത്തുള്ള കെമിസ്ട്രി യുവയ്ക്ക് നിരവധി ആരാധികമാരെ നേടിക്കൊടുത്തു .മോഡലും മെന്റലിസ്റ്റുമാണ് യുവ കൃഷ്ണ.നാടക രംഗത്തും സജീവമാണ് യുവ കൃഷ്ണ.

Leave a Reply

Your email address will not be published. Required fields are marked *