ആരെയും അകത്താക്കാവുന്ന കരിനിയമം.
മാധ്യമ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാനായി കേരള സർക്കാർ കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതിയെക്കുറിച്ച് പ്രശസ്ത പത്രപ്രവർത്തകനും മുൻ തെഹൽക്ക മാനേജിംഗ് എഡിറ്റുമായ മാത്യു സാമുവൽ എഴുതുന്നു:
വളരെ സിമ്പിൾ ആയിട്ട് പറയാം…
എന്താണ് കേരള സർക്കാർ കൊണ്ടുവന്ന കേരള പോലീസ് ആക്ട്…? സാക്ഷാൽ കെ.പി യോഹന്നാൻ… അയാൾ എവിടുന്ന് പണം കൊണ്ടു വന്നു, എങ്ങനെയാണ് അയാൾ പണം സ്വരൂപിച്ചത്, ഈ പണം ഏതൊക്കെ രീതിയിലാണ് അടിച്ചുമാറ്റിയത്…
ഞാൻ തെളിവ് ഉൾപ്പെടെ പറയുന്നു…
കെ.പി യോഹന്നാൻ്റെ ഒരു ശിങ്കിടി എനിക്കെതിരെ പരാതി കൊടുക്കുന്നു…! നമ്മുക്ക് എല്ലാവർക്കും നല്ലപോലെ അറിയാവുന്ന വസ്തുതയും കാര്യവുമാണ്…നമ്മുടെ കേരള പോലീസിൽ ഒരാളുപോലും കൈക്കൂലിയും പണവും വാങ്ങില്ല….!😜😜
കെ. പി യോഹന്നാൻ 10 ലക്ഷം രൂപ കൈക്കൂലി കൊടുക്കുന്നു…! അവനെ അകത്ത് ഇടണമെന്ന് ഒറ്റ ഡിമാൻഡ്… യാതൊരു വാറണ്ടും ഇല്ല… ഒരു തെളിവുമില്ല.. എന്നെ പൊക്കി അകത്ത് ഇടുന്നു…!
അതുപോലെ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ തെളിവ് ഉൾപ്പെടെ ഒരു റിപ്പോർട്ട് കൊടുത്താൽ… അയാളുടെ ഏതെങ്കിലും ഒരു ആരാധകൻ കേരളത്തിൽ എവിടെയെങ്കിലും ഒരു പരാതി എനിക്കെതിരെ കൊടുത്താൽ… ഡൽഹിയിൽ നിന്നും എന്നെ പൊക്കിയെടുത്ത് നമ്മുടെ പോലീസ് കേരളത്തിൽ ജയിലിൽ അകത്താക്കും…!
ഇനി എന്നെ അനുകൂലിച്ചോ ആ പോസ്റ്റ് ഷെയർ ചെയ്തവർ… അതിന്റെ വാട്സപ്പ് ലിങ്ക് അയച്ചു കൊടുത്തവർ…
ഇവരെല്ലാം ഇതിലെ പ്രതികൾ ആണ്…കോടതിയിൽ ട്രയൽ നടന്നു കഴിയുമ്പോൾ മാത്രമേ എന്റെ നിരപരാധിത്വം എനിക്ക് തെളിയിക്കുവാൻ കഴിയുന്നുള്ളൂ…! തുടക്കത്തിൽ ഞാൻ മൂന്നു മാസം മുതൽ ആറുമാസം വരെ ജയിലിൽ കിടക്കുന്നു..! ഇതാണ് പിണറായി കൊണ്ടുവന്ന നിയമം… പ്രിയപ്പെട്ട സഖാക്കൾ വായിച്ചുനോക്കുക…!അതുകൊണ്ടാണ് ഞാൻ അസന്നിഗ്ധമായി പറയുന്നത് പിണറായി പുറത്തു പോകണം…!
നമ്മളെ ഭരിക്കേണ്ടവർ നമ്മൾ തെരഞ്ഞെടുത്തവർ ആയിരിക്കണം…! അല്ലാതെ പോലീസ് അല്ല നമ്മളെ ഭരിക്കേണ്ടത്…! പോലീസിന്റെ ജോലി ക്രമസമാധാനം ഉറപ്പുവരുത്തുക എന്നത് മാത്രമാണ്… നയങ്ങളും നിയമങ്ങളും ഉണ്ടാക്കേണ്ടത് നമ്മൾ തിരഞ്ഞെടുക്കപ്പെട്ട ജനകീയ പ്രതിനിധികളാണ്…