NEWS

മോഹന്‍ലാലിന്റെ ആറാട്ട് തുടങ്ങി

മലയാളത്തിലെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം ആറാട്ടിന്റെ ചിത്രീകരണം ആരംഭിച്ചു. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണയാണ്. പുലിമുരുകന് ശേഷം മോഹന്‍ലാലും ഉദകൃഷ്ണയും വീണ്ടും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ആറാട്ടിലെത്തുന്നത്. പാലക്കാടും ഹൈദരബാദുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ചിത്രം ഒരു മാസ് ആക്ഷന്‍ എന്റര്‍ടൈനര്‍ ആയിട്ടാണ് ഒരുങ്ങുന്നത്. പഴയ ബെന്‍സ് കാറും, 2255 എന്ന നമ്പറും ചിത്രത്തില്‍ ഉപയോഗിക്കുന്നതും ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകര്‍ നോക്കി കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: