NEWS
5 വര്‍ഷത്തിനിടയില്‍ കസ്റ്റംസ് പിടിച്ചത് ഒന്നേകാല്‍ ടണ്‍ സ്വര്‍ണം
കേരളത്തിലെ വിമാനത്താവളങ്ങള്‍ സ്വര്‍ണക്കടത്ത് കേന്ദ്രമായി മാറിയിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണമാണ് കേരളത്തിലെ 4 വിമാനത്താവളങ്ങളിലൂടെ കടത്തിയിരിക്കുന്നത്. ഏകദേശം 448 കോടി രൂപയോളം വില വരുന്ന അത്രയും സ്വര്‍ണം കൈമാറ്റം ചെയ്തിട്ടുണ്ട്. കോഴിക്കോട് നിന്നും 591 കിലോയും കൊച്ചിയില്‍ നിന്നും 500 കിലോയും തിരുവനന്തപുരത്ത് നിന്നും153 കിലോയുമാണ് പിടിച്ചെടുത്തത്. 230 കിലോയോളം സ്വര്‍ണം വിമാനത്താവളങ്ങളില്‍ നിന്നാല്ലാതെയും പിടിച്ചെടുത്തിട്ടുണ്ട്. ഈ വര്‍ഷം ജൂണ്‍ വരെ മാത്രമുള്ള കണക്കുകളാണിത്. തിരുവനന്തപുരത്തെ നയതന്ത്ര ബാഗേജില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണം ഈ കണക്കില്‍ ഉള്‍പ്പെടുന്നതല്ല.