Month: October 2020

  • NEWS

    ചിരുവിന്റെ മകന്‍ ‘ചിന്തു’; കുഞ്ഞിന്റെ വിളിപ്പേര് വെളിപ്പെടുത്തി മേഘ്‌നയുടെ അച്ഛന്‍

    ചിരഞ്ജീവി സര്‍ജയുടെ അകാല മരണം ഉണ്ടാക്കിയ വേദനയില്‍ നിന്നുളള മോചനമായിരുന്നു ജൂനിയര്‍ ചിരുവിന്റെ വരവ്. മേഘ്‌നയ്ക്ക് ഇനി കൂട്ടായി ആ കണ്മണി പിറന്നതോടെ സര്‍ജ കുടുംബത്തില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര സന്തോഷമാണ്. ഏറെ സന്തോഷത്തോടെ ആരാധകരും കുഞ്ഞിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ വിളിപ്പേര് വെളിപ്പെടുത്തിയിരിക്കുകയാണ് മേഘ്‌നയുടെ അച്ഛന്‍ സുന്ദര്‍രാജ്. അവനെ ചിന്തു എന്ന് വിളിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്, ചിരുവിന്റെ മകന്‍ ചിന്തു. അവന്‍ ഞങ്ങളുടെ ചിന്തകളും വേവലാതികളും അകറ്റുന്നവനാണ്, അതുകൊണ്ടാണ് ചിന്തു എന്ന പേര് ഞാന്‍ തിരഞ്ഞെടുത്തത്. ഞങ്ങള്‍ ഒരുപാട് സന്തോഷത്തിലാണ് ഇപ്പോള്‍, ഉടനെ തന്നെ ഗംഭീരമായ പേരിടല്‍ ചടങ്ങും നടത്തും. അതിനുശേഷം ഔദ്യോഗികമായ പേര് വെളിപ്പെടുത്തും’. അദ്ദേഹം പറയുന്നു. ‘എന്റെ പേരക്കുട്ടിയുടെ ജനനം ദൈവത്തില്‍ വിശ്വസിക്കാന്‍ വീണ്ടും ഞങ്ങളെ പ്രേരിപ്പിച്ചു. അവനെ നോക്കുമ്പോഴെല്ലാം ഞങ്ങള്‍ക്ക് ചിരുവിനെയാണ് കാണാനാവുന്നത്. ആ മൂക്ക് പോലും ചിരുവിന്റേതാണ്. കുടുംബത്തില്‍ എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന ഒരാളായാണ് അവന്റെ വരവിനെ ഞങ്ങള്‍ നോക്കി കാണുന്നത്.’ സുന്ദര്‍…

    Read More »
  • NEWS

    ഐ ഫോണ്‍ ആരുടെ കൈയ്യിലെന്ന് അറിയാം: പ്രതിപക്ഷനേതാവ്‌

    കോട്ടയം: ലൈഫ് മിഷനില്‍ സ്വപ്നയ്ക്ക് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ വാങ്ങിച്ചു നല്‍കിയ 5 ഐ ഫോണുകളില്‍ ഇനിയും കണ്ടെത്താന്‍ കഴിയാത്ത ഒരെണ്ണത്തിനായി അന്വേഷണം നടക്കുന്നതേയുള്ളൂവെന്ന വിജിലന്‍സ് വ്യക്തമാക്കിയതിന് പിന്നാലെ ഇപ്പോഴിതാ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്ത് വന്നിരിക്കുന്നത്. സന്തോഷ് ഈപ്പന്‍ കമ്മീഷനായി നല്‍കിയ ഐഫോണ്‍ ആരുടെ കയ്യിലാണെന്ന് അറിയാമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.മാത്രമല്ല മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് എം.ശിവശങ്കറിനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കാന്‍ ധൈര്യമുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു. ശിവശങ്കറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് ഭയം കൊണ്ടാണെന്നും ചെന്നിത്തല ആരോപിച്ചു. അതേസമയം, ഈ ഫോണ്‍ ആരും ഉപയോഗിച്ചിട്ടില്ലെന്നും സമ്മാനം കിട്ടിയ ആരോ അത് തുറക്കാതെ വച്ചിരിക്കുകയാണെന്നുമൊക്കെ വാര്‍ത്ത പ്രചരിക്കുന്നെങ്കിലും കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം അതു തിരുത്തുകയാണ്. ഫോണ്‍ കണ്ടുപിടിക്കാന്‍ അന്വേഷണം പുരോഗമിക്കുകയാണ്. 99,900 രൂപ വിലയുള്ള ഒരു ഫോണ്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ കൈയിലാണെന്ന് തെളിഞ്ഞതോടെയാണ് 5ാമത്തെ 1.12 ലക്ഷം രൂപ വിലവരുന്ന ഫോണ്‍…

    Read More »
  • NEWS

    അഞ്ച് വയസ്സുകാരന് പിതൃസഹോദരന്റെ ക്രൂരമര്‍ദ്ദനം

    തൊടുപുഴ: അസ്സം സ്വദേശിയായ അഞ്ച് വയസ്സുകാരന് പിതൃസഹോദരന്റെ ക്രൂരമര്‍ദ്ദനം. ഇടുക്കി ഉണ്ടപ്ലാവില്‍ വെളളിയാഴ്ച വൈകിട്ടാണ് ആക്രമണം ഉണ്ടായത്. ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് കുട്ടിയുടെ തലയോട്ടി പൊട്ടി, ആന്തരിക രക്തസ്രാവമുണ്ട്. പല തവണ ഇത്തരത്തില്‍ കുട്ടിയുടെ നേര്‍ക്ക് ആക്രമണം ഉണ്ടാവാറുണ്ടെന്നും ഇത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ആശാപ്രവര്‍ത്തകര്‍ വീട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഈ കുടുംബം തൊടുപുഴ ഉണ്ടാപ്ലാവിലാണ് താമസം. മര്‍ദ്ദിച്ചയാളെ ഉടന്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

    Read More »
  • NEWS

    വീട്ടിലിരുന്ന് ഡോക്ടറെ കാണാം: മരുന്നുകളും പരിശോധനകളും, ഇനി സൗജന്യം ഇ-സഞ്ജീവനി സേവനങ്ങള്‍ വിപുലീകരിച്ചു, ക്യൂ നില്‍ക്കാതെ കോവിഡ് പേടിയില്ലാതെ ചികിത്സ തേടാം

    തിരുവനന്തപുരം: ഇ-സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോം വഴി കിട്ടുന്ന കുറിപ്പടിയിലെ മരുന്നുകള്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ലഭ്യമായവ സൗജന്യമായി ലഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതോടൊപ്പം ഇ-സഞ്ജീവനി കുറിപ്പടി പ്രകാരം ആശുപത്രിയില്‍ ലഭ്യമായ ലാബ് പരിശോധനകളും നടത്താവുന്നതാണ്. ഇ-സഞ്ജീവനി കുറിപ്പടികള്‍ക്കെല്ലാം തന്നെ 24 മണിക്കൂര്‍ മാത്രമേ സാധുതയുള്ളൂ. അതിനാല്‍ അന്ന് തന്നെ ആശുപത്രി സേവനം ഉപയോഗിക്കേണ്ടതാണ്. തികച്ചും സൗജന്യമായ ഇ-സഞ്ജീവനി സേവനങ്ങള്‍ എല്ലാവരും പ്രയോജനപ്പെടുത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. സേവനം ആരംഭിച്ച് കുറഞ്ഞ നാള്‍കൊണ്ടുതന്നെ ഇന്ത്യയില്‍ മാതൃകാപരമായിരിക്കുകയാണ് ഇ-സഞ്ജീവനി. ഇതുവരെ 49,000 പേരാണ് സംസ്ഥാനത്തെ ഇ-സഞ്ജീവനി സേവനം ഉപയോഗിച്ചത്. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആളുകള്‍ പതിവ് ഒ.പി. ചികിത്സക്കായുള്ള ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി പകരം ഇ-സഞ്ജീവനിയെ കൂടുതലായി ആശ്രയിക്കുകയാണ്. നാന്നൂറിലധികം പേരാണ് ദിവസം തോറും സേവനം തേടുന്നത്. ഏകദേശം 6.52 മിനിറ്റ് കൊണ്ടാണ് ഇ-സഞ്ജീവനിയിലൂടെ ഒരു കണ്‍സള്‍ട്ടേഷന്‍ പൂര്‍ത്തീകരിക്കുന്നത്. ഏകദേശം 5.11 മിനിറ്റാണ് വ്യക്തികള്‍ക്കെടുക്കേണ്ടി വരുന്ന ശരാശരി…

    Read More »
  • NEWS

    ആത്മഹത്യശ്രമം നടത്തിയ പതിനേഴുകാരി മരണപ്പെട്ടു

    പീഡിനത്തിനിരയായതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരണപ്പെട്ടു. ഇടുക്കിയിലാണ് സംഭവം. നരിയമ്പാറയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ആയിരുന്നു. 17 വയസ്സായിരുന്നു പെണ്‍കുട്ടിയുടെ പ്രായം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ മനു മനോജാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവ ശേഷം പ്രതിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു

    Read More »
  • LIFE

    ഓർമകളുടെ ചെറുപുഷ്പങ്ങള്‍

    സംവിധായകനും നിർമ്മാതാവുമായ കുര്യൻ വർണശാല എഴുതുന്നു ചെറുപുഷ്പം കൊച്ചേട്ടൻ എന്ന ജോസഫ് കക്കാട്ടിലുമായി എനിക്ക് 46 വർഷത്തെ ആത്മബന്ധമുണ്ട്. രണ്ടു മാസം മുമ്പ് ഫോണിൽ സംസാരിച്ചപ്പോൾ പഴയ ഒരുപാടു കാര്യങ്ങൾ പറഞ്ഞു. പാലായിൽ ഞാൻ പോകുന്ന സമയത്തെല്ലാം കൊച്ചേട്ടനെ നേരിട്ട് കാണാറുണ്ടായിരുന്നു. 1976ലെ ഒരു പ്രഭാതം. ദിവസവും, മാസവും കൃത്യമായി ഓർക്കുന്നില്ല. സംവിധായകൻ ഐ.വി ശശി എന്നെ കാറിൽ കയറ്റി ഒരു സ്ഥലം വരെ നമുക്ക് പോകാം എന്നു പറയുന്നു. “എവിടെക്കാണ് ഈ കൊച്ചു വെളുപ്പാൻ കാലത്ത് …”ഞാൻ ചോദിച്ചപ്പോൾ ഒരു ചിരി മാത്രമായിരുന്നു ശശിയുടെ മറുപടി. നിർബ്ബന്ധിച്ചപ്പോൾ പറഞ്ഞു: “നിനക്ക് ഒരു പടത്തിൻ്റെ അഡ്വാൻസ് വാങ്ങിച്ചു തരാനാ…” കാർ നേരെ ചെന്നൈയിലെ പാംഗ്രോവ് ഹോട്ടലിന് മുന്നിലെത്തി. ഞങ്ങൾ 304 എന്ന റൂമിൻ്റെ മുന്നിലെത്തി. ബെല്ലടിച്ചപ്പോൾ ഏകദേശം 40-42 വയസ്സ് പ്രായം തോന്നിക്കുന്ന ശുഭ്ര വസ്ത്രധാരിയായ ഒരാൾ കതകു തുറന്ന് ചിരിച്ചു കൊണ്ട് ഞങ്ങളെ അകത്തേക്കു ക്ഷണിച്ചു. ചെറുപുഷ്പം കൊച്ചേട്ടൻ എന്നു…

    Read More »
  • NEWS

    അമ്പലപ്പുഴ വിജയകൃഷ്ണന് വിദഗ്ദ ചികിത്സ നൽകാൻ നിർദ്ദേശം നൽകിയിട്ടുള്ളതാണ് …. ദേവസ്വം ബോർഡ് പ്രസിഡൻ്റ്

    തിരുവിതാംകൂർ ദേവസ്വം ബോർഡ് വക അമ്പലപ്പുഴ വിജയകൃഷണൻ എന്ന ആനയുടെ ആരോഗ്യ പ്രശ്നങ്ങൾ ബോർഡിൻ്റെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വിദഗ്ദമായ പരിചരണം നൽകുവാൻ ബോർഡ് നിർദ്ദേശം നൽകിയിട്ടുളളതാണെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു പറഞ്ഞു. ബോർഡിൻ്റെ ഡോക്ടർമാർ ആനയെ നിരന്തരം നിരീക്ഷിച്ചു വരുന്നു .കൂടാതെ ബോർഡിൻ്റെ അഭ്യർത്ഥനയെ തുടർന്ന് ഫോറസ്റ്റ് ഡിപ്പാർട്ട് മെൻ്റിൽ നിന്നുള്ള വിദഗ്ദ ഡോക്ടർമാർ നവംബർ 3ന് ആനയെ പരിശോധിക്കും.ചങ്ങല മാറ്റി കെട്ടുന്നതിനുളള നടപടി ചൊവ്വാഴ്ച ഉണ്ടാകും. ആനയുടെ ആരോഗ്യം സംബന്ധിച്ച് അതിശയോക്തിപരമായ ചില പ്രചരണങ്ങൾ ചിലതൽപ്പരകക്ഷികളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് ബോർഡിൻ്റെ ശ്രദ്ധയിൽ പെട്ടതിെനെ തുടർന്നാണ് ഈ വിശദീകരണമെന്നും അഡ്വ.എൻ.വാസു വാർത്താക്കുറിപ്പിൽ അറിയിച്ചു. സുനിൽ അരുമാനൂർ പബ്ലിക് റിലേഷൻസ് ഓഫീസർ

    Read More »
  • NEWS

    പുല്‍വാ ആക്രമണം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആയുധം:മോദി

    പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിച്ചുവെന്നും അതില്‍ ഒരുപാട് ഹൃദയവേദനയുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഏകതാ ദിവസ് ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാന്‍ മന്ത്രി ഫവാദ് ചൗധരിയുടെ പ്രരസ്താവനയെ മുന്‍നിര്‍ത്തിയാണ് നരേന്ദ്ര മോദി പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ചത്. പുല്‍വാമയില്‍ ജവാന്മാര്‍ ജീവന്‍ വെടിഞ്ഞപ്പോള്‍ ആ ദു:ഖത്തില്‍ പങ്ക് ചേരാതെ പ്രതിപക്ഷം കേന്ദ്രത്തിന് നേരെ ആഞ്ഞടിക്കുകയും സംഭവത്തെ രാഷ്ട്രീയമായി മുതലെടുക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ തന്നെ ഏറെ വേദനിപ്പിച്ചെന്നും ഇപ്പോള്‍ പാക്കിസ്ഥാനില്‍ നിന്നു തന്നെ പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നുവെന്നും മോദി പറഞ്ഞു. ഗുജറാത്തില് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ജനങ്ങളോട് സംസാരിച്ചത്‌

    Read More »
  • NEWS

    വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് സർക്കാരിൻ്റെ കത്ത്.

    പെൺകുട്ടികളുടെ ദുരൂഹ മരണക്കേസിൽ നീതി ലഭിക്കുമെന്നും കുറ്റക്കാർക്ക് തക്കതായ ശിക്ഷ ഉറപ്പുവരുത്തുമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മക്ക് സർക്കാർ നൽകിയ കത്തിൽ ഉറപ്പു നൽകുന്നു. കേസ് അന്വേഷണത്തിൽ വീഴചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാക്കുമെന്നും അഡീഷണൽ സെക്രട്ടറി അയച്ച കത്തിൽ പറയുന്നു. എന്നാൽ സമരത്തിൽ നിന്നും പിന്മാറില്ല എന്ന നിലപാടിലാണ് അമ്മ. ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻറ് ചെയ്യൽ ഉൾപ്പെടെയുള്ള നടപടി എടുക്കാതെയുള്ള സർക്കാരിൻ്റെ കത്തിലെ ഉറപ്പിൽ വിശ്വസിക്കില്ലെന്നും അമ്മ. നീതി തേടിയുള്ള സത്യാഗ്രഹത്തിലാണ് വാളയാർ പെൺകുട്ടികളുടെ അമ്മ.

    Read More »
  • NEWS

    ജൂനിയർ ആർട്ടിസ്റ്റുകൾ മുന്‍നിരയില്‍… ” കൽവത്തി ഡെയ്സ് “.

    മലയാള സിനിമയില്‍ ഒരുപാട് കാലം ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്യുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ മാത്രം അണിനിരത്തി അവരെ മുന്‍നിരയിലേക്ക് കൊണ്ടു വരുന്ന ആദ്യത്തെ ചിത്രമാണ് ” കല്‍വത്തി ഡെയസ് “. നിഷാദ് കെ സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “കൽവത്തി ഡെയ്സ് ” എന്ന ചിത്രത്തിലെ ആദ്യ ഗാനം പ്രശസ്തരായ ധർമ്മജൻ ബോൾഗാട്ടി,സിജു വിത്സൻ,റോണി ഡേവിഡ് രാജ്,നിർമ്മൽ പാലാഴി,ബാദുഷ,സുനിൽ ഇബ്രാഹിം,പ്രശാന്ത് അലക്സാണ്ടർ,സാം സി എസ്,മുകേഷ് മുരളീധരൻ,ജീവ ജോസഫ്,നൂറിൻ ഷെറീഫ്,മെെഥിലി,സ്വാസിക, എന്നിവരുടെ ഫേസ് പുസ്തകത്തിലൂടെ പുറത്തിറക്കി. ജെനി ഹരിഹരന്‍, ജാഫർ കടുവ,അഖിൽ അക്കു,ജോയിമോൻ ചാത്തനാട്,അജ്മൽ,വർഗ്ഗീസ്സ്,കിരണൻ പിള്ള,റിതു ബാബു,രജിന്ത്,അജ്മിന കാസിം,റിയ മറിയം,അഞ്ജു ജോസഫ്, തുടങ്ങിയവരാണ് പ്രധാന കഥാപാതങ്ങളെ അവതരിപ്പിക്കുന്നത്. ഇ എം എന്റര്‍ടെെയ്ന്‍മെന്റസ്സിന്റെ ബാനറില്‍ തോമസ്സ് ജോർജ്ജ്,ജിബിൻ കാദുത്തുസ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോൻ കെ പോൾ നിർവ്വഹിക്കുന്നു.കണ്ണൻ മംഗലത്ത് ഹരി ടി കെ എന്നിവരുടെ വരികൾക്ക് നിസ്സാം എച്ച്,ഷെെജു അവരൻ എന്നിവർ സംഗീതം പകരുന്നു.ബെന്നി ദയാൽ,കെ ജി രഞ്ജിത്,നജീം അർഷാദ്,ഭരത്…

    Read More »
Back to top button
error: