NEWS

അഞ്ച് വയസ്സുകാരന് പിതൃസഹോദരന്റെ ക്രൂരമര്‍ദ്ദനം

തൊടുപുഴ: അസ്സം സ്വദേശിയായ അഞ്ച് വയസ്സുകാരന് പിതൃസഹോദരന്റെ ക്രൂരമര്‍ദ്ദനം. ഇടുക്കി ഉണ്ടപ്ലാവില്‍ വെളളിയാഴ്ച വൈകിട്ടാണ് ആക്രമണം ഉണ്ടായത്.

ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് കുട്ടിയുടെ തലയോട്ടി പൊട്ടി, ആന്തരിക രക്തസ്രാവമുണ്ട്. പല തവണ ഇത്തരത്തില്‍ കുട്ടിയുടെ നേര്‍ക്ക് ആക്രമണം ഉണ്ടാവാറുണ്ടെന്നും ഇത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ആശാപ്രവര്‍ത്തകര്‍ വീട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

Signature-ad

കഴിഞ്ഞ ഒരു വര്‍ഷമായി ഈ കുടുംബം തൊടുപുഴ ഉണ്ടാപ്ലാവിലാണ് താമസം. മര്‍ദ്ദിച്ചയാളെ ഉടന്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

Back to top button
error: