Month: October 2020

  • NEWS

    പ്രകൃതി ചൂഷണത്തിനെതിരെ ശരത്ചന്ദ്രൻ വയനാടിന്റെ “ദി ഷോക്ക് “

    കഴിഞ്ഞ ചില വർഷങ്ങളിലായി കേരളത്തെ ദുരിതത്തിലാഴ്ത്തുന്ന പ്രളയവും ഉരുളപൊട്ടലുമടക്കമുള്ള പ്രകൃതി ക്ഷോഭങ്ങൾക്ക് ഒരു പരിധി വരെ മനുഷ്യര്‍ തന്നെയാണ് കാരണം. പ്രകൃതിയിലെ പല ദുരന്തങ്ങള്‍ കാഴ്ചക്കാർക്ക് ആഘോഷമാകുമ്പോൾ അതിന്റെ കാഠിന്യം അനുഭവിക്കുന്നവർക്ക്, ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർക്ക് അതു ഒരിക്കലും മറക്കാനാകാത്ത മുറിവായി മാറും… പ്രകൃതി ദുരന്തം വലിയ രീതിയിൽ ബാധിച്ച വയനാടിന്റ പശ്ചാത്തലത്തില്‍ ശരത്ചന്ദ്രൻ വയനാട് കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് “ദി ഷോക്ക് “. എം ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിൽ മുനീർ ടി കെ, റഷീദ് എം പി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പോൾ ബത്തേരി നിര്‍വ്വഹിക്കുകുന്നു. പിറന്ന മണ്ണിൽ തന്റെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടെങ്കിലും അവരുടെ ഓർമ്മകൾ അലിഞ്ഞു ചേർന്ന ആ മണ്ണിനെ നെഞ്ചോട്‌ ചേർത്ത് അവരെ തേടിയലയുന്ന ഒരു പിതാവിന്റെ ജീവിതമാണ് ” ദി ഷോക്ക് ” എന്ന ചിത്രത്തില്‍ ശരത് ചന്ദ്രന്‍ വയനാട് ദൃശ്യവല്‍ക്കരിക്കുന്നത്. വയനാടിന്റെ പ്രിയ താരവും പ്രശസ്ത നടനുമായ…

    Read More »
  • NEWS

    ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായി പൃഥ്വിരാജ്: കോള്‍ഡ് കേസ് ചിത്രീകരണം ആരംഭിച്ചു

    പൃഥ്വിരാജിനെ നായകനാക്കി ക്യാമറമാന്‍ തനു ബാലക് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ കോള്‍ഡ് കേസ് ന്റെ ചിത്രീകണം തിരുവനന്തപുരത്ത് ആരംഭിച്ചു. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് ചിത്രീകരണമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. പൃഥ്വിരാജിനൊപ്പം അരുവി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അദിതി ബാലനും ചിത്രത്തില്‍ അഭിനയിക്കുന്നു. ആന്റോ ജോസഫും, ജോമോന്‍ ടി ജോണും, ഷമീര്‍ മുഹമ്മദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി തയ്യാറാക്കിയ തിരക്കഥയാണ് ചിത്രത്തിന്റേത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജനഗണമന എന്ന ചിത്രത്തിലായിരുന്നു പൃഥ്വിരാജ് അവസാനമായി അഭിനയിച്ചത്. ഈ ചിത്രത്തിന്റെ ചിത്രീകരണവേളയിലാണ് താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം താരം കോവിഡ് മുക്തനായെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഏഴ് ദിവസത്തെ ക്വാറന്റൈന്‍ കൂടി പൂര്‍ത്തിയാക്കി പൃഥ്വിരാജ് കോള്‍ഡ് കേസില്‍ ഉടന്‍ ജോയിന്‍ ചെയ്യും

    Read More »
  • NEWS

    വാക്‌സിന്‍ വിതരണം വലിയ പ്രക്രീയ: സംസ്ഥാനങ്ങള്‍ ഒരുങ്ങണം

    കോവിഡ് 19 ലോകവ്യാപകമായി ആഞ്ഞടിച്ച് സംഹാര താണ്ഡവം തുടരുന്ന കാഴ്ചയാണ് ലോകമെങ്ങും കാണുന്നത്. ലോകത്തിന്റെ പലഭാഗത്തും കോവിഡിനെതിരെ വാക്‌സിന്‍ നിര്‍മ്മാണം നടക്കുന്നുമുണ്ട്. പലഭാഗത്ത് നിന്നും വാക്‌സിന്‍ പരീക്ഷണം വിജയമായി എന്ന തരത്തിലുള്ള വാര്‍ത്തകളും വന്നത് വലിയ ആശ്വാസമായിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകളനുസരിച്ച് കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ജനങ്ങളിലെത്തുമെന്നാണ് അറിയുന്നത്. കോവിഡ് വാക്‌സിന്‍ വിതരണത്തിന് സംസ്ഥാനങ്ങളുടെ കൃത്യമായ മേല്‍നോട്ടം വേണമെന്നും ഒരു വര്‍ഷത്തോളം നീണ്ട് നില്‍ക്കുന്ന പ്രക്രീയയായിരിക്കും ഇതെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു. കോവിഡ് വിതരണത്തിനായി പ്രത്യേക സമിതികള്‍ രൂപീകരിക്കാനും, ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്റ്റിയറിംഗ് കമ്മിറ്റിയും, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്‌സും, ജില്ല കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ല ടാസ്‌ക് ഫോഴ്‌സും രൂപീകരിക്കണമെന്ന് കത്തില്‍ പറയുന്നു

    Read More »
  • NEWS

    ബിനീഷ് കൊടിയേരി ഹൈക്കോടതിയിലേക്ക്

    ബാംഗ്ലൂര്‍: ലഹരി ഇടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കൊടിയേരി കുടുംബത്തേയും അഭിഭാഷകരേയും കാണണമെന്ന ആവശ്യവുമായി കര്‍ണാടക ഹൈക്കോടതിയെ സമീപിക്കും. സഹോദരന്‍ ബിനോയ് കൊടിയേരിയും സുഹൃത്തുക്കളും അഭിഭാഷകരും എത്തിയിട്ടും ബിനീഷിനെ കാണിക്കാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. ചോദ്യം ചെയ്യുന്ന സമയത്ത് സന്ദര്‍ശകര്‍ക്ക് അനുവദാമില്ലെന്നാണ് മുതിര്‍ന്ന ഇ.ഡി ഉദ്യോഗസ്ഥ ബിനോയിയോട് പറഞ്ഞത്. ബിനോയ് ഇന്നലെ കര്‍ണാടക ചീഫ് ജസ്റ്റിസിനെ കാണാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല ഇന്നലെ വൈകിട്ട് ബാംഗ്ലൂരിലെത്തിയ ബിനോയ്ക്കും സംഘത്തിനും അരമണിക്കൂറോളം കാത്തിരിക്കേണ്ടി വന്നിട്ടാണ് ഉദ്യോഗസ്ഥരോട് സംസാരിക്കാന്‍ പോലും സാധിച്ചത്. ബിനീഷിന്റെ ജാമ്യാപേക്ഷയില്‍ ഒപ്പു വെപ്പിക്കണമെന്നറിയിച്ചിട്ടും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. ലഹരി ഇടപാടു കേസില്‍ ബിനീഷിന് വ്യക്തമായ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പറയുന്നു. അനുപ് മുഹമ്മദുമായി ബിനീഷിന് ബന്ധമുണ്ടെന്നും കേരളത്തില്‍ ബിസിനസ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് ബിനീഷ് ആയിരുന്നുവെന്നും ഇ.ഡി പറഞ്ഞു. കൊച്ചിയില്‍ അനൂപ് നടത്തിയിരുന്ന തുണിക്കടയുടെ മറവിലും ലഹരി ഇടപാടുകള്‍ നടന്നിരുന്നു.

    Read More »
  • LIFE

    പുഷ്പക വിമാനത്തിലെത്തിയ മായാമോഹിനി, ഖുഷ്ബു.

    കുറച്ചേറെ വർഷങ്ങൾക്കു മുൻപാണ്…ഒരു ലേഖനം വായിച്ചതോർക്കുന്നു. അതെഴുതിയ ആൾ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ഒരു ഗ്രാമത്തിൽ കൂടി സഞ്ചരിക്കുകയാണ്. വലിയ ഒരാൾക്കൂട്ടം. അദ്ദേഹം അവിടേക്ക് ചെന്നു. അത് ഒരു ക്ഷേത്രമായിരുന്നു. ആരാധനാ സമയം. കുറച്ചു നേരം നിന്നപ്പോൾ തന്നെ തനിക്ക് ചുറ്റും ഉയർന്നു കേൾക്കുന്ന പ്രാർത്ഥനയിൽ എന്തോ അപാകത അദ്ദേഹത്തിന് തോന്നി. ഇതു വരെ താൻ കേട്ടിട്ടില്ലാത്ത ഒരു പ്രാർത്ഥന. അതിങ്ങനെയായിരുന്നു: ‘ഓം ഖുഷ്ബാംബികായേ നമ:’ പിന്നീടാണ് അദ്ദേഹത്തിന് കാര്യം മനസ്സിലായത്… നടി ഖുഷ്ബുവിൻ്റെ പേരിലുള്ള അമ്പലമായിരുന്നു അത്. പിന്നീട് അതേ ആരാധകർ തന്നെ പൊളിച്ചു കളഞ്ഞ ആ ക് ക്ഷേത്രം അന്നൊക്കെ ദേശീയ മാധ്യമങ്ങളിൽ പോലും വലിയ വാർത്തയായിരുന്നു. വടക്കേ ഇന്ത്യയിൽ നിന്നും കോടമ്പാക്കത്ത് എത്തിയ ഖുഷ്ബു ഖാൻ വളരെ വേഗമാണ് ആരാധകരുടെ ഹൃദം കീഴടക്കിയത്. വിവാഹശേഷം ഹിന്ദു മതം സ്വീകരിച്ച ഇവർ രാഷ്ട്രീയ പ്രവേശനത്തിനു വളരെ മുൻപ് തന്നെ കന്യകാത്വ പരാമർശത്തിൻ്റെ പേരിൽ വിവാദങ്ങളും നിയമ നടപടികളും നേരിട്ടിരുന്നു. സിനിമയിൽ…

    Read More »
  • NEWS

    ഇ.ഡി ക്ക് മുന്‍പില്‍ ശിവശങ്കറിന്റെ ഉണ്ണാവൃതം

    സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ കള്ളപ്പണ്ണം വെളുപ്പിക്കാന്‍ സഹായിച്ച കേസില്‍ അറസ്റ്റിലായ എം.ശിവശങ്കരന്റെ ചോദ്യം ചെയ്യല്‍ 2 ദിവസം പിന്നിടുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ പുതിയ സമരമുറയുമായി ശിവശങ്കര്‍. ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ, കൃത്യമായി ആഹാരം കഴിക്കാതെയാണ് ശിവശങ്കര്‍ ഇ.ഡി യോട് പ്രതികരിക്കുന്നത്. ഇന്നലെ ആരോഗ്യനിലയില്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഡോക്ടറെത്തി ഇദ്ദേഹത്തെ പരിശോധിച്ചിരുന്നു ഏഴ് ദിവസത്തേക്കാണ് ശിവശങ്കറിനെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതയില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ മാത്രമേ ചോദ്യം ചെയ്യാന്‍ പാടുള്ളു എന്ന നിര്‍ദേശവും ഇ.ഡി ക്ക് മുന്‍പില്‍ കോടതി വെച്ചിട്ടുണ്ട്. അന്വേഷണത്തോട് സഹകരിക്കാതെയിരിക്കുന്ന ശിവശങ്കറിന് നേരെ കടുത്ത നടപടികളിലേക്ക് പോവാന്‍ ഒരുങ്ങുകയാണ് ഇ.ഡി. പി.എം.എല്‍.എ നിയമപ്രകാരം കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടു നിന്ന കേസിലെ അഞ്ചാംപ്രതിയായ ശിവശങ്കരന്റെ സ്വത്തുക്കളെല്ലാം ഇ.ഡി മരവിപ്പിക്കാനുള്ള നടപടിയിലേക്ക് നീങ്ങുമെന്നാണ് അറിയുന്നത്. ശിവശങ്കറിന്റെ ബിനാമി പേരിലുള്ള സ്വത്തുക്കളാണെങ്കിലും അന്വേഷണം…

    Read More »
  • LIFE

    വോട്ടെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ തന്നെ ആശയക്കുഴപ്പം, ബീഹാറിൽ മോഡിയെ ആശ്രയിച്ച് നിതീഷ്

    ഭരണമുന്നണിയായ എൻ ഡി എയ്ക്ക് ഹൃദയമിടിപ്പ് കൂട്ടുന്നതാണ് ബീഹാറിലെ ആദ്യഘട്ട വോട്ടെടുപ്പ് നൽകുന്ന സൂചനകൾ.2010 ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മോഡിയെ കയ്യറ്റണ്ട എന്ന് പറഞ്ഞ നിതീഷ് ഇപ്പോൾ വിശ്വസിക്കുന്നത് മോഡി മാജിക്കിൽ ആണ്. 2010 ൽ മാധ്യമങ്ങൾ നിതീഷ്കുമാറിനോട് ഒരു ചോദ്യം ഉന്നയിക്കുക ഉണ്ടായി. അതിന് നിതീഷ് പറഞ്ഞ ഉത്തരം ഇതാണ്, “ഞങ്ങൾക്ക് ഇവിടെ ഒരു മോഡി ഉണ്ട് (സുശീൽ മോഡി ).പിന്നെന്തിനാണ് മറ്റൊരു മോഡി (നരേന്ദ്രമോഡി )?” 10 വർഷത്തിന് ശേഷം ഇപ്പുറം ഒന്നാംഘട്ട വോട്ടെടുപ്പ് ഫലസൂചനകൾ പ്രവചനാതീതം ആയപ്പോൾ മോഡിയെ കൂടുതൽ ആശ്രയിക്കുക ആണ് പഴയ മണ്ഡൽ പടക്കുതിര. പഴയ ഇമേജ് നിതീഷിന് ഇല്ല ഇപ്പോൾ. തേജസ്വി യാദവും ചിരാഗ് പാസ്വാനും ശക്തരായ എതിരാളികൾ ആയി താനും.ജെഡിയു സ്ഥാനാർഥികൾ ആർജെഡിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലങ്ങൾ ആയിരുന്നു ഒന്നാം ഘട്ടത്തിൽ അധികവും. രണ്ടും മൂന്നും ഘട്ടങ്ങളിൽ കൂടുതൽ ഭീഷണി നിതീഷ് പ്രതീക്ഷിക്കുന്നു. അത് കൊണ്ട് തന്നെ മോഡിയെ ഇറക്കിക്കളിക്കാൻ…

    Read More »
  • NEWS

    സ്വത്ത്‌ തർക്കം കൊലപാതകത്തിൽ എത്തി, ഇരയെ വിളിച്ചുവരുത്തിയത് പെൺ കെണിയൊരുക്കി

    കൊല്ലം ആയൂർ സ്വദേശി ദിവാകരൻ നായരെ ബ്രഹ്മപുരത്ത് നിന്ന് വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ആണെന്ന് തെളിഞ്ഞു.വസ്തുതർക്കത്തെ തുടർന്നാണ് 64കാരൻ ആയ ദിവാകരൻ നായരെ കൊലപ്പെടുത്തിയത്. സംഭവത്തിൽ നാലുപേർ അറസ്റ്റിൽ ആയി. ദിവാകരന്റെ സഹോദരന്റെ മരുമകളുടെ പിതാവ് കോട്ടയം പൊൻകുന്നം സ്വദേശി 45കാരൻ അനിൽകുമാർ,ഇയാളുടെ സുഹൃത്തും തടിക്കച്ചവടക്കാരനുമായ കോട്ടയം ചിറക്കടവ് സ്വദേശി 37കാരൻ സി എസ് രാജേഷ്,കോട്ടയം ആലിക്കൽ അകലകുന്നം സ്വദേശി 23 കാരൻ സഞ്ജയ്‌,രാജേഷിന്റെ വനിതാ സുഹൃത്ത് കൊല്ലം സ്വദേശി 55കാരി ഷാനിഫ എന്നിവരാണ് ഇൻഫോ പാർക്ക് പോലീസിന്റെ പിടിയിലായത്. അനിൽകുമാർ ഏർപ്പാടാക്കിയ ക്വട്ടേഷൻ സംഘമാണ് കൊല നടത്തിയത്.ഷാനിഫയുടെ സഹായത്തോടെ ദിവാകരൻ നായരെ കൊച്ചിയിലേയ്ക്ക് വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോയി വാഹനത്തിൽ വച്ച് കൊല്ലുക ആയിരുന്നു.മൃതദേഹം പിന്നീട് വഴിയിൽ തള്ളി. നാട്ടിലെ കുടുംബസ്വത്ത് വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ദിവാകരൻ നായരും സഹോദരൻ മധുസൂദനൻ നായരും തമ്മിൽ തർക്കം നിലനിന്നിരുന്നു.മകനും മരുമകൾക്കും പണത്തിന്റെ ആവശ്യം വന്നപ്പോൾ മധുസൂദനൻ നായർ ഈ…

    Read More »
  • NEWS

    ലഹരി മരുന്ന് കേസിൽ ബിനീഷിനെ തള്ളിപ്പറയും കോടിയേരിയെ സംരക്ഷിക്കും

    ലഹരി മരുന്ന് കേസിൽ മകൻ അറസ്റ്റിലായ സംഭവത്തിൽ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനൊപ്പം നിൽക്കാൻ സിപിഐഎം. മകൻ ചെയ്ത തെറ്റിൽ അച്ഛനെ ക്രൂശിക്കേണ്ടതില്ല എന്നാണ് പാർട്ടിയുടെ പൊതുവെയുള്ള തീരുമാനം. അതേസമയം ബിനീഷിന് അനുകൂലമായ നീക്കം ഒരു കോണിൽ നിന്നും ഉണ്ടാകില്ല. 10 വർഷം വരെ തടവ്ശിക്ഷ കിട്ടാനുള്ള കുറ്റമാണ് ബിനീഷ് കോടിയേരിയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ഉപോയോഗിച്ച് വേട്ടയാടുകയാണ് എന്നതിൽ സിപിഐഎം ഉറച്ചു നിൽക്കും. നിർണായകം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാടുകൾ ആണ്. എല്ലാ തവണയും കേന്ദ്ര കമ്മിറ്റിയിൽ ഓൺലൈൻ ആയി കോടിയേരി പങ്കെടുക്കുന്നത് എ കെ ജി സെന്ററിൽ നിന്നാണ്. ഇത്തവണ കേന്ദ്രക്കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ അദ്ദേഹം പാർട്ടി ആസ്ഥാനത്ത് എത്തിയില്ല. പകരം വീട്ടിൽ നിന്ന് പങ്കെടുത്തു എന്നാണ് വിവരം.

    Read More »
  • NEWS

    ലൈംഗിക അതിക്രമം :സിപിഐയിൽ കൃഷ്ണൻകുട്ടിയ്ക്കെതിരെ നടപടി

    ലൈംഗിക അതിക്രമ പരാതിയിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി കെ കൃഷ്ണൻകുട്ടിക്കെതിരെ പാർട്ടി നടപടി.ഇടുക്കി ജില്ലാ എക്സിക്യൂട്ടീവിൽ നിന്ന് കൃഷ്ണൻകുട്ടിയെ തരം താഴ്ത്തി. പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി. കഴിഞ്ഞ ഓഗസ്റ്റിൽ മഹിളാ സംഘം പ്രവർത്തകയായ യുവതി കൃഷ്ണൻകുട്ടിക്കെതിരെ ലൈംഗിക അതിക്രമ പരാതി ഉന്നയിക്കുകയായിരുന്നു. ജില്ലാ ഘടകത്തിന് നൽകിയ പരാതിയിൽ നടപടി ഉണ്ടാകാത്തതിനാൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും യുവതി പരാതി നൽകിയിരുന്നു.

    Read More »
Back to top button
error: