
പീഡിനത്തിനിരയായതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരണപ്പെട്ടു. ഇടുക്കിയിലാണ് സംഭവം. നരിയമ്പാറയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ആയിരുന്നു. 17 വയസ്സായിരുന്നു പെണ്‍കുട്ടിയുടെ പ്രായം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ മനു മനോജാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവ ശേഷം പ്രതിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു