NEWS

ഐ ഫോണ്‍ ആരുടെ കൈയ്യിലെന്ന് അറിയാം: പ്രതിപക്ഷനേതാവ്‌

കോട്ടയം: ലൈഫ് മിഷനില്‍ സ്വപ്നയ്ക്ക് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ വാങ്ങിച്ചു നല്‍കിയ 5 ഐ ഫോണുകളില്‍ ഇനിയും കണ്ടെത്താന്‍ കഴിയാത്ത ഒരെണ്ണത്തിനായി അന്വേഷണം നടക്കുന്നതേയുള്ളൂവെന്ന വിജിലന്‍സ് വ്യക്തമാക്കിയതിന് പിന്നാലെ ഇപ്പോഴിതാ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്ത് വന്നിരിക്കുന്നത്.

സന്തോഷ് ഈപ്പന്‍ കമ്മീഷനായി നല്‍കിയ ഐഫോണ്‍ ആരുടെ കയ്യിലാണെന്ന് അറിയാമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.മാത്രമല്ല മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് എം.ശിവശങ്കറിനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കാന്‍ ധൈര്യമുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു. ശിവശങ്കറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് ഭയം കൊണ്ടാണെന്നും ചെന്നിത്തല ആരോപിച്ചു.

അതേസമയം, ഈ ഫോണ്‍ ആരും ഉപയോഗിച്ചിട്ടില്ലെന്നും സമ്മാനം കിട്ടിയ ആരോ അത് തുറക്കാതെ വച്ചിരിക്കുകയാണെന്നുമൊക്കെ വാര്‍ത്ത പ്രചരിക്കുന്നെങ്കിലും കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം അതു തിരുത്തുകയാണ്. ഫോണ്‍ കണ്ടുപിടിക്കാന്‍ അന്വേഷണം പുരോഗമിക്കുകയാണ്. 99,900 രൂപ വിലയുള്ള ഒരു ഫോണ്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ കൈയിലാണെന്ന് തെളിഞ്ഞതോടെയാണ് 5ാമത്തെ 1.12 ലക്ഷം രൂപ വിലവരുന്ന ഫോണ്‍ ആരുടെ പക്കലാകും എന്ന ആകാംക്ഷ.

Back to top button
error: