Month: September 2020

  • NEWS

    മുന്നറിയിപ്പുമായി മുഖ്യമന്ത്രി ,മാസ്ക് ധരിക്കാത്തവർക്ക് കൂടുതൽ പിഴ ,കോവിഡ് മാനദണ്ഡം നിയമിച്ചാൽ കർശന നടപടി

    കേരളത്തിൽ കോവിഡ് വ്യാപനം ആശങ്കാജനകമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ .നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി . സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ കർശനമായ നടപടികൾ എടുക്കും .അകലം പാലിക്കാത്ത കട ഉടമകൾക്ക് എതിരെയും നടപടി ഉണ്ടാകും .കടകളിൽ പാലിക്കേണ്ട നിയന്ത്രണങ്ങളുടെ ഉത്തരവാദിത്വം കട ഉടമകൾക്കാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി . മാസ്ക് ധരിക്കാത്തവർ കനത്ത പിഴ നൽകേണ്ടി വരും .നിയന്ത്രണങ്ങൾ വന്നു മാസങ്ങൾ ആയിട്ടും മാസ്ക് ധരിക്കാത്തവർ ഉണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി .

    Read More »
  • ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂര്‍ 310, ആലപ്പുഴ 249, കോട്ടയം 213, കാസര്‍ഗോഡ് 122, ഇടുക്കി 114, വയനാട് 44, പത്തനംതിട്ട 38 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി കരുണാകരന്‍ നായര്‍ (79), നരുവാമൂട് സ്വദേശി ബാലകൃഷ്ണന്‍ (85), വെഞ്ഞാറമൂട് സ്വദേശിനി വിജയമ്മ (68), ആലപ്പുഴ ചേര്‍ത്തല സ്വദേശി വേണു (40), ആലപ്പുഴ സ്വദേശി രാധാകൃഷ്ണന്‍ (69), കോട്ടയം ചങ്ങനാശേരി സ്വദേശിനി ഹസീന (48), നീലംപേരൂര്‍ സ്വദേശി ഷൈന്‍ സുരഭി (44), ചങ്ങനാശേരി സ്വദേശി മണിയപ്പന്‍ (63), മലപ്പുറം വേങ്ങര സ്വദേശി ഐഷ (77), കവനൂര്‍ സ്വദേശി മമ്മദ് (74), തിരൂരങ്ങാടി സ്വദേശി ലിരാര്‍ (68),…

    Read More »
  • NEWS

    യൂട്യൂബ് വ്‌ളോഗര്‍ വിജയ്.പി.നായര്‍ പോലീസ് കസ്റ്റഡിയില്‍

    തിരുവനന്തപുരം; സമൂഹമാധ്യമത്തിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം ഉന്നയിച്ച യൂട്യൂബ് വ്‌ളോഗര്‍ വിജയ്.പി.നായര്‍ പോലീസ് കസ്റ്റഡിയില്‍. കല്ലിയൂരിലെ വീട്ടില്‍നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജിലെത്തിയപ്പോള്‍ കാണാനില്ലാത്തതിനെത്തുടര്‍ന്ന് കല്ലിയൂരിലെ വീട്ടില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. അതേസമയം, ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇതു വിവാദമായപ്പോള്‍ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിരുന്നു. ശ്രീലക്ഷ്മി അറയ്ക്കല്‍ നല്‍കിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. വിജയ് പി.നായരെ കയ്യേറ്റം ചെയ്തതിനു ദിയ സന, ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം തമ്പാനൂര്‍ പൊലീസും കേസെടുത്തിട്ടുണ്ട്. കുറഞ്ഞത് 5 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വനിതകള്‍ക്കുനേരെ ചുമത്തിയിരിക്കുന്നത്. ശനിയാഴ്ചയാണ് യൂട്യൂബ് വിഡിയോകള്‍ വഴി സ്ത്രീകളെ അധിക്ഷേപിച്ച യൂട്യൂബര്‍ വിജയ് പി നായരുടെ ലോഡ്ജിലെത്തി ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ദേഹത്ത് കരിയോയില്‍ ഒഴിക്കുകയും മാപ്പുപറയിക്കുകയും ചെയ്തത്.

    Read More »
  • LIFE

    “സമൂഹത്തിൽ സ്ത്രീവിരുദ്ധമായ തെറികളേ ഉള്ളൂ” ശ്രീലക്ഷ്മി അറക്കലുമായി അഭിമുഖം

    യൂട്യൂബിൽ അസഭ്യം പറഞ്ഞയാളെ കൈകാര്യം ചെയ്തതിന്റെ പേരിൽ ഭാഗ്യലക്ഷ്മി ,ദിയ സന എന്നിവർക്കൊപ്പം ജാമ്യമില്ലാ വ്യവസ്ഥയിൽ പ്രതി ചേർക്കപ്പെട്ടിരിക്കുകയാണ് ശ്രീലക്ഷ്മി അറയ്ക്കൽ എന്ന വിദ്യാർത്ഥിനി .തങ്ങൾ ഈ പ്രവർത്തിയ്ക്ക് തുനിഞ്ഞത് തങ്ങൾക്ക് മാത്രം വേണ്ടിയല്ലെന്നു ശ്രീലക്ഷ്മി സാക്ഷ്യപ്പെടുത്തുന്നു .നാളെ ഇങ്ങിനെ ആരും സ്ത്രീകളോട് ചെയ്യരുത് . എന്ത് കൊണ്ട് ആ സമയത്ത് തെറി വിളിച്ചു എന്നത് സോഷ്യൽ മീഡിയയിൽ ഉയർന്നു കേൾക്കുന്ന ഒരു ചോദ്യമാണ് .അതിനും ശ്രീലക്ഷ്മി ഉത്തരം പറയുന്നു  .നിയമം കയ്യിലെടുക്കാൻ തങ്ങൾ ആലോചിച്ചേ ഇല്ല .എന്നാൽ സ്വയം സുരക്ഷിതരല്ലെന്നു തോന്നിയപ്പോൾ കാട്ടിയ പ്രതിരോധമാണ് വിഡിയോയിൽ ഉള്ളത് . ശ്രീലക്ഷ്മി NewsThen – നു നൽകിയ അഭിമുഖത്തിലേക്ക് – 

    Read More »
  • NEWS

    സംസ്ഥാനത്ത് 4538 പേര്‍ക്ക് കോവിഡ് 19

    തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 4538 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. . 20 മരണം കൂടി സ‌ർക്കാ‌ർ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു. നിലവിൽ 57877 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ 3997 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത 249 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 67 പേർ ആരോഗ്യപ്രവർത്തകരാണ്. 36027 സാമ്പിൾ 24 മണിക്കൂറിൽ പരിശോധിച്ചു. 3847 പേർ രോഗമുക്തി നേടി. ഇതുവരെ 1,79,922 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. നിലവിൽ 57879 ആക്ടീവ് കേസുകൾ. ഇന്നലെ 7000ത്തിലേറെ കേസുണ്ടായി. ഇന്ന് ഫലം എടുത്തത് നേരത്തെയാണെന്നും അതുകൊണ്ടാവാം കേസുകളുടെ എണ്ണത്തിൽ കുറവ് വന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

    Read More »
  • NEWS

    വിളിപ്പാടകലെ അപകടം പതിയിരിക്കുന്നു; കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കണമെന്ന് ഐഎംഎ

    തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. വളരെ ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസ് പറഞ്ഞു. അതിഗുരുതരമായ വ്യാപനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും എല്ലാവരും വളരെ ശ്രദ്ധിക്കേണ്ട ഘട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആള്‍ക്കൂട്ടമുണ്ടാകുന്നതില്‍ വലിയ ശ്രദ്ധവേണം. ജീവനാണ് പരമപ്രധാനം. അച്ചടക്കത്തിനുള്ള സമയമാണിപ്പോള്‍. സര്‍ക്കാരും ജനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ലോക്ക്ഡൗണിലേക്ക് കടക്കാതിരിക്കണമെങ്കില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ആള്‍കൂട്ടം ഒഴിവാക്കാന്‍ എല്ലാ നിയമനടപടികളും സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഐഎംഎ പ്രസിഡന്റ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഐഎംഎയുടെ പ്രതികരണം.

    Read More »
  • NEWS

    2021ന്റെ ആദ്യ പാദത്തില്‍ കോവിഡ് വാക്‌സിന്‍

    ന്യൂഡല്‍ഹി: ലോകമെമ്പാടും കോവിഡ് വ്യാപനം പടര്‍ന്ന് പിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ വാക്‌സിന്‍ നിര്‍മ്മാണത്തിലും പരീക്ഷണഘട്ടങ്ങളിലുമാണ് ലോകരാജ്യങ്ങള്‍. വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ പോലും മത്സരബുദ്ധിയോടെയാണ് രാജ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴിതാ ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ വെളിപ്പെടുത്തലാണ് പുറത്ത് വന്നിരിക്കുന്നുത്. വാക്സിന്‍ 2021ന്റെ ആദ്യ പാദത്തില്‍ രാജ്യത്ത് ലഭ്യമായേക്കാമെന്നാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന വിവരം. വാക്സിന്‍ പരീക്ഷണങ്ങള്‍ വളരെ വേഗത്തിലാണ് നടക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. വാക്സിന്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം വളരെ വേഗത്തിലാണ് മുന്നേറുന്നത്. അതേസമയം, രാജ്യത്ത് മൂന്ന് വാക്സിന്‍ നിര്‍മ്മാതാക്കള്‍ ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലാണ്. 2021ന്റെ ആദ്യ പാദത്തില്‍ രാജ്യത്ത് വാക്സിന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ രാജ്യത്ത് വാക്സിന്‍ വിതരണം വലിയ വെല്ലുവിളിയാണെന്ന് സെറം സിഇഒ അദാര്‍ പൂനവാല പറഞ്ഞിരുന്നു. വാക്സിന്‍ വിതരണത്തിന് ഏകദേശം 80,000 കോടിയുടെ ചെലവുണ്ടാകുമെന്നും രണ്ട് വര്‍ഷത്തിലേറെ സമയമെടുക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഓരോ ദിവസവും രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത്…

    Read More »
  • NEWS

    സഞ്ജു സാംസണ് ഇത് പ്രതികാരത്തിന്റെ നാള്‍വഴികള്‍

    ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13-ാം സീസണ്‍ ഓരോ മത്സരം കഴിയും തോറും കത്തിക്കയറുകയാണ്. വിജയം ഉറപ്പിച്ച് കപ്പ് കരസ്ഥമാക്കും എന്ന് കരുതിയെത്തിയ വമ്പന്മാര്‍ പോലും ഇനിയിത്തിരി വിയര്‍ക്കേണ്ടി വരുമെന്ന് തീര്‍ച്ച. ഓരോ ദിവസവും കളിക്കത്തില്‍ ആര് ഞെട്ടിക്കും എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ആരാധകര്‍ ഒന്നടങ്കം തള്ളിപ്പറഞ്ഞ താരങ്ങള്‍ ഞൊടിയിടയില്‍ സൂപ്പര്‍ ഹീറോ പരിവേഷമണിഞ്ഞ് വിസ്മയങ്ങള്‍ സൃഷ്ടിക്കുന്നു. 13-ാം സീസണില്‍ കളിക്കിറങ്ങിയ മലയാളികളെല്ലാം ലോകശ്രദ്ധ തങ്ങളിലേക്ക് എത്തിക്കാന്‍ പോന്ന വിധമുള്ള പ്രകടമാണ് പുറത്തെടുത്തിരിക്കുന്നത്. ആ കൂട്ടത്തില്‍ എടുത്തു പറയേണ്ട പേരാണ് സഞ്ജു സാംസണിന്റേത്. ഓരോ കളി കഴിയും തോറും സഞ്ജു തന്റെ കരിയര്‍ ഗ്രാഫ് മുകളിലേക്ക് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. സഞ്ജുവിനെ സംബന്ധിച്ച് ഐ.പി.എല്‍ ചെറിയ മധുരപ്രതികാര വേദി കൂടിയാണ്. കഥയുടെ പിന്നാമ്പുറം ഇങ്ങനെയാണ് 2014 ലാണ് സഞ്ജു സാംസണ്‍ ഏറെ പ്രതീക്ഷയോടെ ഇന്ത്യന്‍ ടീമിലെത്തുന്നത്. അന്ന് ടീമിലെത്തിയ സഞ്ജുവിന് പക്ഷേ കളിത്തിലിറങ്ങാന്‍ അവസരം ലഭിച്ചില്ല. കാരണം ധോണിയുടെ സാന്നിധ്യം ടീമിലുള്ള കാലത്തോളം സഞ്ജു…

    Read More »
  • NEWS

    നടിയെ ആക്രമിച്ച കേസില്‍ സാക്ഷിക്ക് നേരെ ഭീഷണി

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ നിരവധി വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ മൊഴി മാറ്റണമെന്നാവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തുന്നതായി സാക്ഷി പരാതി നല്‍കിയതായാണ് പുറത്ത് വരുന്ന വിവരം. പ്രോസിക്യൂഷന്‍ സാക്ഷി വിപിന്‍ ലാലാണ് ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. നേരത്തേ, കോടതിയിലും പോലീസിലും നല്‍കിയ മൊഴി തിരുത്തണമെന്നും വിചാരണവേളയില്‍ പ്രതിക്ക് അനുകൂലമായി മൊഴി നല്‍കണമെന്ന് ഭീഷണിപ്പെടുത്തുന്നതായാണ് സാക്ഷിയുടെ പരാതി. ഫോണ്‍വഴിയും കത്തുകള്‍ അയച്ചുമാണ് ഭീഷണി. വിപിന്‍ ലാലിന്റെ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസ് എടുത്തു. ആരെയും പ്രതിയാക്കാതെയാണ് കേസ് എടുത്തിട്ടുള്ളത്. ഭീഷണിപ്പെടുത്തില്‍, വ്യാജ മൊഴി നല്‍കാന്‍ പ്രേരിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം സഹതടവുകാരനായിരുന്നു പരാതിക്കാരനായ വിപിന്‍ ലാല്‍. മാത്രമല്ല കേസിലെ പല സംഭവങ്ങളും പ്രതികള്‍ ഇയാളുമായി പങ്കുവെച്ചിട്ടുണ്ടെന്നാണ് സൂചന. ഇയാളുടെ രഹസ്യമൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കേസില്‍ ഇടവേള ബാബു, ബിന്ദുപണിക്കര്‍, സിദ്ദിഖ്, ഭാമ എന്നിവര്‍…

    Read More »
  • TRENDING

    ഫെഫ്ക പിരിച്ച് വിടണം, ബി. ഉണ്ണികൃഷണന് തന്നോട് പക: വിനയന്‍

    കൊച്ചി: സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിന് എതിരെ ഫെഫ്കയും മറ്റ് രണ്ട് സംഘടനകളും നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയ പശ്ചാത്തലത്തില്‍ സംഘടനയ്ക്കും ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനുമെതിരേ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍ രംഗത്ത്. ഫെഫ്ക പിരിച്ച് വിടണമെന്നും ബി. ഉണ്ണികൃഷണന് തന്നോടുളള പകയാണെന്നും അദ്ദേഹം ഒന്നിനും കൊള്ളാത്തവനാണെന്ന് ഇതോടെ വ്യക്തമായെന്നും വിനയന്‍ പ്രതികരിച്ചു. അതേസമയം, വ്യക്തിപരമായ പ്രശ്‌നമല്ലെന്നാണ് ബി. ഉണ്ണികൃഷ്ണന്‍ പറയുന്നത്. ”തൊഴിലാളി സംഘടനകള്‍ കോമ്പറ്റീഷന്‍ കമ്പനിയുടെ അധികാര പരിധിയില്‍ വരുന്നില്ല. നിയമപരമായ പ്രശ്‌നമാണ് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തത്”- ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വിലക്കിന് എതിരായ വിനയന്റെ പരാതി പരിഗണിച്ച കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, 2017 മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ‘അമ്മ’യ്ക്ക് ക്ക് 4 ലക്ഷം രൂപയും ഫെഫ്കയ്ക്ക് 81,000 രൂപയും ചുമത്തിയിരുന്നു. ഈ പിഴ 2020 മാര്‍ച്ചില്‍ നാഷണല്‍ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണല്‍ ശരിവച്ചിരുന്നു. പിഴ ശിക്ഷയും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍…

    Read More »
Back to top button
error: