Month: September 2020
-
LIFE
വ്യാജന്മാരെ സൂക്ഷിക്കുക, മുന്നറിയിപ്പ് നൽകി കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല
സ്ത്രീകളെ അസഭ്യം പറഞ്ഞ് വീഡിയോ ഇട്ടതിന് വിജയ് പി നായർ എന്ന വ്യാജൻ തല്ലുകൊണ്ടത് കഴിഞ്ഞ ദിവസമാണ്.ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നാണ് ഇയാൾ സ്വയം വിശേഷിപ്പിക്കുന്നത്. എന്നാൽ അംഗീകൃത സർവകലാശാല നൽകിയ ബിരുദം ഒന്നുമല്ല ഇതെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വ്യാജൻമാരെ കരുതിയിരിക്കാൻ മുന്നറിയിപ്പ് നൽകുകയാണ് കൗൺസലിംഗ് സൈക്കോളജിസ്റ്റ് ആയ കല.കലയുടെ ഫേസ്ബുക് അക്കൗണ്ട് – https://www.facebook.com/kpalakasseril വീഡിയോ കാണുക –
Read More » -
TRENDING
ഗൂഗിള്‍ മീറ്റ് ഇനി 60 മിനിറ്റ്
ഗൂഗിള്‍ മീറ്റ് ഉപയോഗക്കുന്നതില്‍ നിയന്ത്രണവുമായി കമ്പനി. ഇനി പരിധികളില്ലാതെ സൗജന്യ സേവനം നല്‍കേണ്ടതില്ലെന്നും സെപ്തംബര്‍ 30 ന് ശേഷം സൗജന്യ സേവനം 60 മിനിറ്റായി നിജപ്പെടുത്താനാണ് പുതിയ തീരുമാനം. ഏപ്രിലില്‍ തന്നെ ഇക്കാര്യം കമ്പനി വ്യക്തമാക്കിയതാണ്. മഹാമാരിക്കാലത്ത് കൂടുതല്‍ പേര്‍ വീടുകളില്‍ നിന്ന് ജോലി ചെയ്ത സാഹചര്യത്തിലായിരുന്നു ഗൂഗിള്‍ മീറ്റ് സൗജന്യമായി സേവനം നല്‍കിയത്. ഇനി മുതല്‍ പണം നല്‍കി ഉപയോഗിക്കാവുന്ന ജി-സ്യൂട്ടിലേയ്ക്ക് മാറാനാണ് ഗൂഗിള്‍ ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ മാറുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും ഗൂഗിള്‍ വാഗ്ദാനംചെയ്യുന്നുണ്ട്. 250 പേര്‍ക്ക് ഗൂഗിള്‍ മീറ്റുവഴി പങ്കെടുക്കാനുള്ള സൗകര്യം, ഒറ്റ ഡൗമൈന്‍ ഉപയോഗിച്ച് 10,000ലേറെപ്പേര്‍ക്ക് ലൈവ് സ്ട്രീമിങ്, റെക്കോഡ് ചെയ്ത് ഗുഗിള്‍ ഡ്രൈവില്‍ സൂക്ഷിക്കാനുള്ള സൗകര്യം എന്നിവയും പെയ്ഡ് വേര്‍ഷനിലുണ്ട്. സേവനത്തിനായി ഒരാള്‍ക്ക് ഒരുമാസത്തേയ്ക്ക് 1,800 രൂപ(25 ഡോളര്‍)യാണ് നിരക്ക്. ഈവര്‍ഷം തുടക്കത്തില്‍ പരിധിയില്ലാത്ത സൗജന്യ ഉപയോഗമാണ് ഗൂഗിള്‍ വാഗ്ദാം ചെയ്തിരുന്നത്.
Read More » -
NEWS
കോവിഡ് വ്യാപനം രൂക്ഷം; നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. തിരുവനന്തപുരം ജില്ലയില്‍ തന്നെ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതായിട്ടാണ് കാണാന്‍ സാധിക്കുന്നത്. ഇപ്പോഴിതാ 11 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോ രണ്ട് ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയാണ് മാത്രമല്ല ഇന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സ്റ്റേഷന്‍ മാസ്റ്റര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോയി. രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിഗമനം.
Read More » -
NEWS
ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
മലപ്പുറം: ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് യുവതിയുടെ രണ്ട് ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറും ജില്ലാ പോലീസ് മേധാവിയും വിശദമായ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കൊണ്ടോട്ടി സ്വദേശി എൻ സി മുഹമ്മദ് ശരീഫ് – ഷഹ്‌ല തസ്നി ദമ്പതികളുടെ കുഞ്ഞുങ്ങളാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചത്. വിവിധ ആശുപത്രികൾ ചികിത്സ നിഷേധിച്ചതാണ് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയെത്തിയത്. പിന്നീട് കോട്ടപറമ്പ് ആശുപത്രിയിലെത്തി. തുടർന്ന് ഓമശേരിയിലെ സ്വകാര്യാശുപത്രിയിലെത്തി. മൂന്നിടത്തും ചികിത്സ നിഷേധിക്കപ്പെട്ടു. കോവിഡിന്റെ പേരിലാണ് ചികിത്സ നിഷേധിച്ചതെന്നാണ് ആരോപണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Read More » -
NEWS
സർക്കാർ ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിൽ, ആരോഗ്യവകുപ്പ് പൂർണ്ണപരാജയം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ഗർഭിണിയായ യുവതിക്ക് ചികിത്സനിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഇരട്ടക്കുട്ടികൾ മരിച്ചസംഭവത്തിലും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗിയെ പുഴുവരിച്ചതിലും ആരോഗ്യവകുപ്പാണ് ഉത്തരവാദിയെന്ന് ബി.ജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ ആരോഗ്യമേഖല താറുമാറായിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കൊവിഡ് മുക്തയായ യുവതിക്ക് മഞ്ചേരിമെഡിക്കൽ കോളേജ് ഉൾപ്പെടെ രണ്ട് സർക്കാർ ആശുപത്രികളിലും മൂന്ന് സ്വകാര്യ ആശുപത്രികളിലും ചികിത്സ നിഷേധിക്കപ്പെട്ടത് എങ്ങനെയാണെന്ന് മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കണം. ആന്റിജൻ ടെസ്റ്റിന്റെ റിസൽട്ട് ഉണ്ടായിട്ട് പോലും പി.സി.ആർ ടെസ്റ്റിന്റെ റിസൽട്ട് വേണമെന്ന് വാശിപിടിച്ച് ഇരട്ടക്കുട്ടികളെ കൊലയ്ക്ക് കൊടുക്കുകയായിരുന്നു. 14 മണിക്കൂർ ഗർഭിണിക്ക് ചികിത്സനിഷേധിക്കപ്പെട്ടിട്ടും ആരോഗ്യമന്ത്രി ഇടപെടാതിരുന്നത് ഞെട്ടിക്കുന്നതാണ്. കൊവിഡ് തുടങ്ങിയതു മുതൽ ചികിത്സ ലഭിക്കാതെ നിരവധി മരണങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം കേരളത്തിലെ ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിലാണെന്നതിന്റെ മറ്റൊരു ഉദ്ദാഹരണമാണ്. കൊവിഡ് രോഗികളോടുള്ള സർക്കാരിന്റെ സമീപനം ഇതിൽ നിന്നും മനസിലാവും. ആലപ്പുഴ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം വൈകിച്ച് അധികൃതർ യുവതിയുടെ…
Read More » -
NEWS
സംരംഭകത്വ വികസന പദ്ധതി: മുഖ്യമന്ത്രി 355 വായ്പ അനുമതികൾ വിതരണം ചെയ്തു ചെറുകിട – സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും: മുഖ്യമന്ത്രി
ചെറുകിട- സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ ശക്തിപ്പെടുത്തുന്നതിന് സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട ബ്‌ളോക്കുകളിൽ പരവാധി സംരംഭങ്ങൾ തുടങ്ങും. കുടുംബശ്രീയുടെ സംരംഭ പദ്ധതിയും ചെറുകിട സൂക്ഷ്മ സംരംഭ പദ്ധതികളും ഇത്തരം ഉദ്ദേശത്തോടെയാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംരംഭകർക്ക് കെ. എഫ്. സി വായ്പാ അനുമതി പത്രം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രളയബാധിതമായ 14 ബ്‌ളോക്കുകളിൽ കാർഷികേതര മേഖലയിൽ 16800 പുതിയ സംരംഭങ്ങൾ ആരംഭിക്കും. ഇതിനുള്ള മൂലധനം കുറഞ്ഞ പലിശയ്ക്ക് ബ്‌ളോക്ക്തല സമിതികൾ ലഭ്യമാക്കും. ഇതിനായി 70 കോടി രൂപയാണ് സർക്കാർ നീക്കിവച്ചിരിക്കുന്നത്. പരമാവധി രണ്ടരലക്ഷം രൂപ വായ്പ നൽകുന്ന 3000 വ്യക്തിഗത പദ്ധതികളും പത്തു ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന 2000 സംഘ പദ്ധതികളും ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 10000 പേർക്ക് ഇതിന്റെ ഗുണം ലഭിക്കും. സൂക്ഷ്മ ഇടത്തരം ചെറുകിട മേഖലയിൽ 2550 സംരംഭങ്ങൾക്ക് അംഗീകാരം ലഭ്യമാക്കി. 2016-20 ൽ ഈ…
Read More » -
കര്‍ഷകനിയമത്തിനെതിരെ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കര്‍ഷകനിയമത്തിനെതിരെ കടുത്ത പ്രതിഷേധമാണ് തലസ്ഥാന നഗരിയില്‍ അലയടിക്കുകയാണ്. പ്രതിഷേധക്കാര്‍ ഇന്ത്യാ ഗേറ്റിന് സമീപം ട്രാക്ടറിന് തീയിടുകയും തുടര്‍ന്ന് പൊലീസ് ട്രാക്ടര്‍ നീക്കം ചെയ്യുകയും അഗ്നിശമന വകുപ്പ് തീ അണയ്ക്കുകയും ചെയ്തു. ഇരുപതോളം ആളുകള്‍ ഒത്തുകൂടിയാണ് പഴയ ട്രാക്ടറിന് തീയിട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ കാര്‍ഷിക നിയമ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കളത്തിലിറങ്ങാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്ന പഞ്ചാബിലെ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രതിഷേധത്തിന് രാഹുല്‍ നേതൃത്വം നല്‍കുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാഹുല്‍ നേതൃത്വം നല്‍കുന്ന പ്രതിഷേധ പരിപാടി ഈ ആഴ്ചയാകും നടക്കുക. രാഹുല്‍ പഞ്ചാബില്‍ ഒരു റാലിയെയും അഭിസംബോധന ചെയ്യുമെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. എന്നാല്‍ ഇതിന്റെ തിയതിയും സ്ഥലവും തീരുമാനിച്ചിട്ടില്ല. പഞ്ചാബിലെ കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചതിനു ശേഷം രാഹുല്‍ ഹരിയാണയിലേക്ക് പോകും. എന്നാല്‍ ഹരിയാണയിലെ ബി.ജെ.പി. സര്‍ക്കാര്‍ രാഹുലിനെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുമോ…
Read More » -
TRENDING
റിലയൻസ് ഡിജിറ്റലിൽ ആപ്പിളിന്റെ ഏറ്റവും പുതിയ ലോഞ്ചുകൾ പ്രീ-ബുക്ക് ചെയ്യാം. അതിശയകരമായ നേട്ടങ്ങൾ നേടുകയും ചെയ്യാം
കൊച്ചി എല്ലാ റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിലും പുതിയ ആപ്പിൾ വാച്ച് സീരീസ് 6, ആപ്പിൾ വാച്ച് എസ് ഇ, ഐപാഡ് 8 ജെൻ എന്നിവയ്ക്കായി റിലയൻസ് ഡിജിറ്റൽ പ്രീ-ബുക്കിംഗ് ആരംഭിച്ചു. ഉപയോക്താക്കൾക്ക് ഇപ്പോൾ അവരുടെ അടുത്തുള്ള റിലയൻസ് ഡിജിറ്റൽ അല്ലെങ്കിൽ എന്റെ ജിയോ സ്റ്റോറുകളിൽ മുൻകൂട്ടി ബുക്ക് ചെയ്യാം. പ്രമുഖ ബാങ്കുകളുടെ കാർഡുകളിൽ www.reliancedigital.in ൽ സെപ്റ്റംബർ 30 വരെ പരിധിയില്ലാത്ത 5% ക്യാഷ്ബാക്ക് ഉണ്ട്. ആപ്പിൾ വാച്ച് സീരീസ് 6, വാച്ച് എസ്ഇ എന്നിവയുടെ റീട്ടെയിൽ വിൽപ്പന ഒക്ടോബർ 1 ന് ആരംഭിക്കും. പുതിയ ആപ്പിൾ വാച്ച് സീരീസ് 6 ആരംഭിക്കുന്നത് 40,900 രൂപയാണ്. ആപ്പിൾ വാച്ച് എസ്ഇ 29,900 രൂപയിൽ ആരംഭിക്കുന്നു. ഇതിൽ ജിപിഎസ്, ജിപിഎസ് + സെല്ലുലാർ ഓപ്ഷനുകളിൽ കോളിംഗ് പ്രാപ്തമാക്കി ലഭ്യമാണ്. 32 ജിബി, 128 ജിബി സ്റ്റോറേജ് ഓപ്ഷനുകളുള്ള എല്ലാ പുതിയ ഐപാഡ് എട്ടാം ജനറേഷൻ മോഡലുകൾ 29,900 രൂപയിൽ ആരംഭിക്കുന്നു.
Read More » -
NEWS
അശ്ലീലത്തിനു തല്ല് വാങ്ങിക്കൂട്ടിയ വിജയ് പി നായർ മുഴുത്ത സംഘി ?
സ്ത്രീകളെ അസഭ്യം പറഞ്ഞ് യൂട്യൂബിൽ വീഡിയോ ഇട്ട വിജയ് പി നായർ എന്ന വ്യാജ ഡോക്ടർ മുഴുത്ത സംഘിയെന്നു സൂചന .കൃത്യമായി തന്റെ രാഷ്ട്രീയം അദ്ദേഹം തുറന്നു പറയുന്നില്ലെങ്കിലും വിഡോയോകളുടെ ബാക്ഗ്രൗണ്ടിലുള്ള ചിത്രവും അദ്ദേഹം എഴുതിയത് എന്ന് പ്രചരിക്കുന്ന മാസികകളും സംഘി ബന്ധം ഉള്ളവയാണെന്നാണ് വിവരം . സംഘി ബന്ധമുള്ള നേതാക്കൾ ആണ് വിജയ് പി നായരുടെ വീഡിയോകളുടെ ബാക്ക്ഗ്രൗണ്ടിൽ ഉള്ളത് .ഒരു യൂട്യൂബർ വിഡിയോയുടെ ബാക്ക്ഗ്രൗണ്ട് നിശ്ചയിക്കുന്നത് കൃത്യമായി ആലോചിച്ചു ഉറപ്പിച്ചു തന്നെയാണ് .ഈ ഫോട്ടോയും വിജയ് പി നായർ നിശ്ചയിച്ചുറപ്പിച്ചതാകാനെ തരമുള്ളു . അതുപോലെ തന്നെ ഇപ്പോൾ പ്രചരിക്കുന്ന ഒരു ചിത്രം കേസരിയിൽ വന്നു എന്ന് പറയുന്ന ഒരു അഭിമുഖം ആണ് സുജിത് ആലപ്പുഴ എന്ന പ്രൊഫൈലിൽ ആണ് ഇത് വന്നത് .ആ ചിത്രത്തിൽ ഇങ്ങനെ പറയുന്നു “ലോകത്തോളം വളർന്നിട്ടും സ്വന്തം നാട്ടിൽ അറിയപ്പെടാതെ പോയ ഒരു സാഹിത്യകാരി പശ്ചിമ ബംഗാളിന്റെ മണ്ണിൽ ജീവിക്കുന്നുണ്ട് .സാഹിത്യ മേഖലയിലെ…
Read More » -
NEWS
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സെക്രട്ടറി പി.എം.മനോജിനാണ് രോഗം സ്ഥിരീകരിച്ചത്. ഓഫീസ് ജീവനക്കാരന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി നിരീക്ഷണത്തിലായിരുന്നു. അതേസമയം, മന്ത്രിമാരായ തോമസ് ഐസക്, ഇ.പി ജയരാജന്‍, വി.എസ് സുനില്‍കുമാര്‍ എന്നിവര്‍ക്ക് നേരത്തെ കോവിഡ് ബാധിച്ചിരുന്നു. ഇതില്‍ ഐസക്കും ജയരാജനും രോഗമുക്തരായി വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. മന്ത്രി സുനില്‍കുമാര്‍ ഇപ്പോഴും ചികിത്സയിലാണ്.
Read More »