യൂട്യൂബ് വ്‌ളോഗര്‍ വിജയ്.പി.നായര്‍ പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം; സമൂഹമാധ്യമത്തിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം ഉന്നയിച്ച യൂട്യൂബ് വ്‌ളോഗര്‍ വിജയ്.പി.നായര്‍ പോലീസ് കസ്റ്റഡിയില്‍. കല്ലിയൂരിലെ വീട്ടില്‍നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജിലെത്തിയപ്പോള്‍ കാണാനില്ലാത്തതിനെത്തുടര്‍ന്ന് കല്ലിയൂരിലെ വീട്ടില്‍ തിരച്ചില്‍ നടത്തുകയായിരുന്നു.

അതേസമയം, ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇതു വിവാദമായപ്പോള്‍ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിരുന്നു.

ശ്രീലക്ഷ്മി അറയ്ക്കല്‍ നല്‍കിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. വിജയ് പി.നായരെ കയ്യേറ്റം ചെയ്തതിനു ദിയ സന, ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം തമ്പാനൂര്‍ പൊലീസും കേസെടുത്തിട്ടുണ്ട്. കുറഞ്ഞത് 5 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വനിതകള്‍ക്കുനേരെ ചുമത്തിയിരിക്കുന്നത്.

ശനിയാഴ്ചയാണ് യൂട്യൂബ് വിഡിയോകള്‍ വഴി സ്ത്രീകളെ അധിക്ഷേപിച്ച യൂട്യൂബര്‍ വിജയ് പി നായരുടെ ലോഡ്ജിലെത്തി ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ദേഹത്ത് കരിയോയില്‍ ഒഴിക്കുകയും മാപ്പുപറയിക്കുകയും ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *