Month: September 2020

  • NEWS

    അത് ബലാത്‌സംഗമല്ല ,ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ,യുവാവിനെ കുറ്റവിമുക്തനാക്കി സുപ്രീം കോടതി

    ബലാത്‌സംഗ കുറ്റത്തിന് സെഷൻസ് കോടതിയും ജാർഖണ്ഡ് ഹൈക്കോടതിയും ശിക്ഷ വിധിച്ച യുവാവിനെ രണ്ടു പതിറ്റാണ്ടിനു ശേഷം സുപ്രീം കോടതി കുറ്റവിമുക്തനാക്കി .1999 ലാണ് ജാർഖണ്ഡിൽ നിന്നുള്ള യുവാവിനെതിരെ ആരോപണം ഉണ്ടായത് . സെഷൻസ് കോടതി യുവാവിനെ 7 കൊല്ലത്തെ ശിക്ഷയ്ക്ക് വിധിച്ചു .ജാർഖണ്ഡ് ഹൈക്കോടതി അപ്പീലിന്മേൽ ശിക്ഷ ശരിവച്ചു .പ്രണയലേഖനങ്ങളും എതിർപ്പില്ലാതെ പെൺകുട്ടി രണ്ടാഴ്ച തന്റെ വീട്ടിൽ താമസിച്ചതുമെല്ലാം യുവാവ് ചൂണ്ടിക്കാട്ടിയെങ്കിലും ഫലമുണ്ടായില്ല . ജസ്റ്റിസ് ആർ എഫ് നരിമാന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് സുപ്രീം കോടതിയിൽ പരിഗണിച്ചത് .സാഹചര്യം മനസ്സിലാക്കുന്നതിൽ ജാർഖണ്ഡ് ഹൈക്കോടതിയ്ക്ക് തെറ്റ് പറ്റി എന്ന് ജസ്റ്റിസ് നരിമാൻ വിലയിരുത്തി . തന്നെ നിർബന്ധം ചെലുത്തിയാണ് ലൈംഗിക ബന്ധത്തിലേക്ക് നയിച്ചതെന്ന പെൺകുട്ടിയുടെ സത്യവാങ്മൂലം കോടതി തള്ളിക്കളഞ്ഞു .”പെൺകുട്ടി ലൈംഗികത സ്വയം തെരഞ്ഞെടുത്തതാണ് എന്ന് പറയാൻ ഞങ്ങൾ മടിക്കുന്നില്ല .യുവാവുമായി യുവതി അഗാധ പ്രണയത്തിൽ ആയിരുന്നു .ലൈംഗികതയിൽ നിന്ന് ഒഴിവാകാൻ പെൺകുട്ടിക്ക് അവസരം ഉണ്ടായിരുന്നു .എന്നാൽ ഏതൊരു കമിതാക്കൾക്കും സംഭവിക്കുന്നത്…

    Read More »
  • നടിയെ ആക്രമിച്ച കേസ്‌; മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ തെളിവുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ തെളിവുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. മാപ്പുസാക്ഷി വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലെ ദൃശ്യങ്ങള്‍, ഫോണ്‍ രേഖ എന്നിവയാണ് വിചാരണ കോടതിയില്‍ ഹാജരാക്കുക. അതേസമയം, ഭീഷണിപ്പെടുത്തിയവരുടെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന് പൊലീസ് ആവശ്യപ്പെടും. നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ ഭീഷണിയെന്ന മാപ്പുസാക്ഷിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് എതിരെ മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയും പോലീസിന് നല്‍കിയ മൊഴിയും വിചാരണ കോടതിയില്‍ തിരുത്തി പറയണമെന്നാവശ്യപ്പെട്ടാണ് കാസര്‍കോട് സ്വദേശിയും നിയമ വിദ്യാര്‍ത്ഥിയുമായി വിപിന്‍ ലാലിന് നേരെ നേരിട്ടും ഫോണിലൂടെയും കത്തിലൂടെയും ഭീഷണിപ്പെടുത്തിയത്. നടിയെ ആക്രമിച്ച കേസില്‍ മുഖ്യ പ്രതി സുനില്‍ കുമാര്‍ ജയിലില്‍ നിന്ന് ക്വട്ടേഷന്‍ പണം ആവശ്യപ്പെട്ട് ദിലീപിന് അയച്ച കത്ത് എഴുതിയത് വിപിന്‍ ലാല്‍ ആയിരുന്നു. ഈ കത്ത് പുറത്ത് വന്നതോടെയാണ് ഗൂഡാലോചനയില്‍ ദിലീപിന് എതിരായ…

    Read More »
  • NEWS

    ഏഴ് ഭാഷകള്‍, 42 പാട്ടുകളുമായി ” സാല്‍മണ്‍ 3ഡി “

    ഒരു സിനിമയും ഏഴ് ഭാഷകളെന്നതു മാത്രമല്ല, ഒരു സിനിമയില്‍ ഏഴ് ഭാഷകളിലായി 42 പാട്ടുകള്‍ വ്യത്യസ്തമായി തയ്യാറാക്കുന്നു എന്നതാണ് ” സാല്‍മണ്‍” ത്രിഡി ചിത്രത്തിന്റെ പ്രത്യേകത. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി അടയാളപ്പെടുത്തിയ ഒരേ സമയം ഏഴ് ഭാഷകളില്‍ ത്രിമാന ചിത്രം പുറത്തിറങ്ങുന്നു എന്ന പ്രത്യേകതയ്ക്ക് പുറമെയുള്ള അംഗീകാരമാണിത്. എം ജെ എസ് മീഡിയയുടെ ബാനറില്‍ ഷലീല്‍ കല്ലൂര്‍, ഷാജു തോമസ്, ജോസ് ഡി പെക്കാട്ടില്‍, ജോയ്‌സ് ഡി പെക്കാട്ടില്‍, കീ എന്റര്‍ടൈന്‍മെന്റ്‌സ് എന്നിവര്‍ ചേര്‍ന്നു പതിനഞ്ചു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന “സാല്‍മണ്‍ ” ഷലീല്‍ കല്ലൂര്‍ സംവിധാനം ചെയ്യുന്നു. ഡോള്‍സ്, കാട്ടുമാക്കാന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് “സാല്‍മണ്‍ “. ഗായകന്‍ വിജയ് യേശുദാസ് സര്‍ഫറോഷ് എന്ന പ്രധാനകഥാപാത്രത്തെ സാല്‍മണില്‍ അവതരിപ്പിക്കുന്നു. ശ്രീജിത്ത് എടവനയാണ് സംഗീതവും പശ്ചാതല സംഗീതവുമൊരുക്കുന്നത്. പാന്‍ ഇന്ത്യന്‍ രീതിയിലുള്ളതാണ് സാല്‍മണിന്റെ സംഗീതമെന്നും അതുകൊണ്ടുതന്നെ ഏത് ഭാഷയിലുള്ളവര്‍ക്കും ഹൃദയത്തോടു…

    Read More »
  • NEWS

    യുപിയില്‍ നാക്ക് മുറിച്ചെടുത്ത കൂട്ടബലാത്സംഗം; പത്തൊന്‍പതുകാരി മരിച്ചു

    ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചു. ഡല്‍ഹി എയിംസില്‍ ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഈമാസം 14നായിരുന്നു ദാരുണമായ സംഭവം. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പത്തൊന്‍പതുകാരിയെ നാലു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച ശേഷം നാക്ക് മുറിച്ചെടുക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മുറിവുകള്‍ ഉണ്ടെന്നും പെണ്‍കുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലാണെന്നും ഡോക്ടര്‍ സ്ഥിരീകരിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടിയെ ആദ്യം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ കേസില്‍ പൊലീസിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. വിവരം അറിയിച്ചിട്ടും ഇടപെടാന്‍ വൈകിയെന്നായിരുന്നു കുടുംബത്തിന്റെ പരാതി. എന്നാല്‍ ആരോപണം പൊലീസ് നിഷേധിച്ചിരുന്നു. കൃഷിയിടത്തില്‍ പുല്ലുപറിക്കാന്‍ അമ്മയ്ക്കും സഹോദരനും ഒപ്പം പോയ പെണ്‍കുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. വീട്ടുകാര്‍ ചുറ്റുമില്ലാതിരുന്ന സമയത്ത് ധരിച്ചിരുന്ന ചുരിദാറിന്റെ ഷോള്‍ കുരുക്കി വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിന്നീട് അമ്മ ബോധരഹിതയായ രീതിയില്‍ മകളെ കണ്ടെത്തുകയായിരുന്നു.

    Read More »
  • NEWS

    മഹാരാഷ്ട്രയിൽ മഹാസഖ്യത്തിൽ വിള്ളൽ ?സഞ്ജയ് റൗട്ട് ഫഡ്‌നാവിസുമായി ചർച്ച നടത്തിയത് രാഷ്ട്രീയം തന്നെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ

    മഹാരാഷ്ട്ര ബിജെപി മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ശിവസേന എംപി സഞ്ജയ് റൗട്ടും തമ്മിലുള്ള ചർച്ചയിലെ വിഷയം രാഷ്ട്രീയം തന്നെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ .ഇതാദ്യമായാണ് 3 ദിവസം മുൻപ് നടന്ന കൂടിക്കാഴ്ചയിലെ വിഷയം രാഷ്ട്രീയം ആണെന്ന് ബിജെപി സമ്മതിക്കുന്നത് . ശിവസേന മുഖപത്രം സാമ്നയ്ക്ക് വേണ്ടിയുള്ള അഭിമുഖത്തിനായിരുന്നു ശനിയാഴ്ചയിലെ കൂടിക്കാഴ്ച എന്നാണ് ദേവേന്ദ്ര ഫഡ്‌നാവിസും സഞ്ജയ് റൗട്ടും നേരത്തെ പറഞ്ഞിരുന്നത് .സഞ്ജയ് റൗട്ട് ആണ് ശിവസേന മുഖപത്രം സാമ്‌നയുടെ എക്സിക്യുട്ടീവ് എഡിറ്റർ . “ശനിയാഴ്ച ദേവേന്ദ്ര ഫഡ്‌നാവിസും സഞ്ജയ് റൗട്ടും നടത്തിയ കൂടിക്കാഴ്ചയിൽ വിഷയം രാഷ്ട്രീയം തന്നെ ആയിരുന്നു .സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരം ആണ് .ഞാൻ മുന്നിൽ കാണുന്നത് ഉപതെരഞ്ഞെടുപ്പാണ് .മൂന്ന് കക്ഷികൾ ചേർന്നുള്ള സർക്കാർ മുന്നോട്ട് പോകില്ല .”ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു . ബിജെപിയും ശിവസേനയും കാലങ്ങളായുള്ള സഖ്യകക്ഷികൾ ആയിരുന്നു .എന്നാൽ 2019 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി പദം പങ്കിടുന്നതിന്റെ തർക്കത്തെ…

    Read More »
  • NEWS

    ആത്മഹത്യയോ കൊലപാതകമോ ?സുശാന്തിന്റെ ശാരീരികാവശിഷ്ടങ്ങൾ പരിശോധിച്ച എ ഐ എം എസിന്റെ റിപ്പോർട്ട് സിബിഐക്ക് ലഭിച്ചു

    സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം കൊലപാതകമോ ആത്മഹത്യയോ ?ഇതിന്റെ ചുരുളഴിക്കാൻ കഴിയും എന്ന് വിശ്വസിക്കപ്പെടുന്ന ശാരീരികാവശിഷ്ടങ്ങൾ പരിശോധിച്ച എ ഐ എം എസിന്റെ റിപ്പോർട്ട് സിബിഐക്ക് ലഭിച്ചു . 20 ശതമാനം സാമ്പിളുകൾ ആയിരുന്നു ലഭ്യമായിരുന്നത് .ഇതിന്റെ പരിശോധനാഫലം പോസ്റ്റ്മോർട്ടം ,ഫോറൻസിക് റിപ്പോർട്ടുകളോട് ചേർത്ത് വച്ചാണ് എ ഐ എം എസിന്റെ റിപ്പോർട്ട്.ഇന്നലെ വൈകുന്നേരത്തോടെ ആണ് എ ഐ എം എസിന്റെ റിപ്പോർട്ട് സിബിഐയ്ക്ക് കൈമാറിയത് . ഈ റിപ്പോർട്ട് സിബിഐ പഠിച്ചുകൊണ്ടിരിക്കുകയാണ് .ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ആത്മഹത്യയോ കൊലപാതകമോ എന്ന നിഗമനത്തിലേക്ക് സിബിഐ എത്തുക .സമഗ്രമാണ് എ ഐ എം എസിന്റെ റിപ്പോർട്ട് എന്നാണ് വിവരം.സിബിഐയ്ക്ക് ലഭിച്ച തെളിവുവുകളുടെ കൂടെ അടിസ്ഥാനത്തിലാകും അന്തിമ നിഗമനത്തിലെത്തുക . “ചില നിയമതലങ്ങളും യുക്തിസഹമായ നിർധാരണവും ആവശ്യമാണ് .”എ ഐ എം എസിന്റെ ടീമിനെ നയിക്കുന്ന ഡോ .സുധീർ ഗുപ്ത വാർത്താ ഏജൻസിയോട് പറഞ്ഞു .എന്നാൽ താരത്തെ ശ്വാസം മുട്ടിച്ച് കൊന്നതാണ് എന്ന സുശാന്തിന്റെ…

    Read More »
  • LIFE

    വിജയ് പി നായരുടെ ചാനൽ പൂട്ടി ,എന്നാൽ വ്യാജന്മാർ സുലഭം

    സ്ത്രീകളെ അശ്ലീലം പറയുന്ന വിഡിയോകൾ അടങ്ങിയ വിജയ് പി നായരുടെ ചാനൽ പൂട്ടി .പോലീസ് ഇടപെട്ടാണ് ചാനൽ പൂട്ടിയത് .ചാനൽ ഇപ്പോൾ സെർച്ചിൽ വരുന്നില്ല . ഭാഗ്യ ലക്ഷ്മി ,ദിയ സന ,ശ്രീലക്ഷ്മി അറക്കൽ എന്നിവർ കരി ഓയിൽ പ്രയോഗം നടത്തിയതോടെയാണ് വിജയ് പി നായരുടെ യൂട്യൂബ് ചാനലിലെ അശ്ലീലത പൊതുജനം അറിഞ്ഞത് .ഇവർക്കെതിരെ കേസും എടുത്തിരുന്നു . ഇവർ നൽകിയ പരാതിയിൽ വിജയ് പി നായർക്കെതിരെയും കേസ് എടുത്തിരുന്നു .എന്നാൽ ഐ ടി ആക്റ്റ് പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയിരുന്നില്ല .ഇന്നലെ ഐടി ആക്റ്റ് പ്രകാരം കുറ്റം ചുമത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു . എന്നാൽ മറ്റൊരു പ്രതിസന്ധി രൂപപ്പെട്ടു വരുന്നുണ്ട് .സംഭവം ജനശ്രദ്ധയിൽ വന്നപ്പോൾ വിജയ് പി നായരുടെ ചാനൽ ധാരാളം പേർ തിരയുകയും വിഡിയോകൾ കാണുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്തിരുന്നു .വിജയ് പി നായരുടെ ചാനൽ പൂട്ടിയതോടെ വ്യാജന്മാർ അതെ പേരിലോ സമാന പേരിലോ യൂട്യൂബ് ചാനലുകൾ…

    Read More »
  • NEWS

    എംപിമാർക്കിനി എംഎൽഎമാർ ആവണം ,കോൺഗ്രസിൽ തർക്കം മൂക്കുന്നു

    കോൺഗ്രസിലെ നിലവിലെ തർക്കം എംപിമാർ ആയി മത്സരിച്ചു ജയിച്ചവർക്ക് വന്ന എംഎൽഎ മോഹമാണെന്നു വിലയിരുത്തപ്പെടുന്നു .പലരും ഹൈക്കമാന്റിനോട് ഇക്കാര്യം ഒളിഞ്ഞും തെളിഞ്ഞും അറിയിച്ചെങ്കിലും സംസ്ഥാന നേതൃത്വത്തിൽ നിന്ന് പച്ചക്കൊടി കിട്ടാത്തതിനാൽ അനുമതി ലഭിച്ചില്ല .ഇതാണ് പ്രതിസന്ധിക്കും തർക്കങ്ങൾക്കും കാരണമാവുന്നത് . എ ഗ്രൂപ്പിലെ രണ്ടാമനെ ചൊല്ലിയാണ് ആദ്യം തർക്കം ഉടലെടുത്തത് .ബെന്നി ബെഹനാനെ യു ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള എ ഗ്രൂപ്പിലെ തന്നെ ചിലരുടെ ശ്രമങ്ങൾ പൊട്ടിത്തെറിയിൽ കലാശിക്കുക ആയിരുന്നു .ബെന്നി ബെഹനാൻ പരസ്യമായി വാർത്ത സമ്മേളനം വിളിച്ചാണ് രാജി പ്രഖ്യാപിച്ചത് . യൂത്ത് കോൺഗ്രസ് ,കെ എസ് യു യോഗങ്ങളിൽ എ ഗ്രൂപ്പിനെ പലപ്പോഴും പ്രതിനിധാനം ചെയ്തത് ബെന്നി ബെഹനാൻ ആയിരുന്നു .പി സി വിഷ്ണുനാഥും ടി സിദ്ധിഖും ആണ് കൂടെ ചേർന്ന് നിന്നത് .ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരനെ ചൊല്ലി മുതിർന്ന നേതാക്കളിൽ അസ്വസ്ഥത ഉണ്ടായി .യു ഡി എഫ് കൺവീനർ സ്ഥാനം ഒഴിയാൻ ഗ്രൂപ്…

    Read More »
  • NEWS

    വനിതാ ഓഫീസറെ മേലുദ്യോഗസ്ഥൻ ലൈംഗികമായി പീഡിപ്പിച്ചെവെന്നു പരാതി ,കേസ്

    കരസേനയുടെ ദക്ഷിണ കമാണ്ടിനു കീഴിൽ പ്രവർത്തിക്കുന്ന മിലിറ്ററി എൻജിനീയറിങ് സർവീസിലെ വനിതാ ഓഫീസറെ മേലുദ്യോഗസ്ഥൻ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പരാതി .യുവതിയുടെ പരാതിയിൽ ഹാർബർ പോലീസ് കേസെടുത്തു . പട്ടിക വർഗകാരിയായ ബാരക്ക് ആൻഡ് സ്റ്റോർസ് ഓഫീസറുടെ പരാതിയിൽ സൂപ്രണ്ടിങ് എഞ്ചിനീയർ ശാർദേഷ് ചന്ദ്രയ്‌ക്കെതിരെ ആണ് കേസെടുത്തത് .ലൈംഗികാതിക്രമം ,പട്ടിക വിഭാഗ പീഡനം എന്നിവയ്ക്കാണ് കേസ് എടുത്തിരിക്കുന്നത് .

    Read More »
  • NEWS

    അഭിനേത്രി മാത്രമല്ല,ഗായികയും നർത്തകിയുമായ നിതാ പിള്ള -അഭിമുഖം വീഡിയോ

    പൂമരം, കുങ് ഫ്യൂ മാസ്റ്റർ -ഈ രണ്ട് ചിത്രങ്ങളിൽ മാത്രമേ നിതാ പിള്ള അഭിനയിച്ചിട്ടുള്ളൂ. എന്നാൽ മലയാളി ഏറെ ഇഷ്ടപ്പെടുന്ന നായികയായി നിതാ പിള്ള മാറി. നിതാ പിള്ളയുടെ ഭാവി പദ്ധതികൾ എന്താണ്? NewsThen അഭിമുഖം-വീഡിയോ

    Read More »
Back to top button
error: