മുന്നറിയിപ്പുമായി മുഖ്യമന്ത്രി ,മാസ്ക് ധരിക്കാത്തവർക്ക് കൂടുതൽ പിഴ ,കോവിഡ് മാനദണ്ഡം നിയമിച്ചാൽ കർശന നടപടി

കേരളത്തിൽ കോവിഡ് വ്യാപനം ആശങ്കാജനകമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ .നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .

സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ കർശനമായ നടപടികൾ എടുക്കും .അകലം പാലിക്കാത്ത കട ഉടമകൾക്ക് എതിരെയും നടപടി ഉണ്ടാകും .കടകളിൽ പാലിക്കേണ്ട നിയന്ത്രണങ്ങളുടെ ഉത്തരവാദിത്വം കട ഉടമകൾക്കാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .

മാസ്ക് ധരിക്കാത്തവർ കനത്ത പിഴ നൽകേണ്ടി വരും .നിയന്ത്രണങ്ങൾ വന്നു മാസങ്ങൾ ആയിട്ടും മാസ്ക് ധരിക്കാത്തവർ ഉണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി .

Leave a Reply

Your email address will not be published. Required fields are marked *