സംസ്ഥാനത്ത് 4538 പേര്‍ക്ക് കോവിഡ് 19

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 4538 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
.
20 മരണം കൂടി സ‌ർക്കാ‌ർ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു. നിലവിൽ 57877 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ 3997 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത 249 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 67 പേർ ആരോഗ്യപ്രവർത്തകരാണ്. 36027 സാമ്പിൾ 24 മണിക്കൂറിൽ പരിശോധിച്ചു. 3847 പേർ രോഗമുക്തി നേടി.

ഇതുവരെ 1,79,922 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. നിലവിൽ 57879 ആക്ടീവ് കേസുകൾ. ഇന്നലെ 7000ത്തിലേറെ കേസുണ്ടായി. ഇന്ന് ഫലം എടുത്തത് നേരത്തെയാണെന്നും അതുകൊണ്ടാവാം കേസുകളുടെ എണ്ണത്തിൽ കുറവ് വന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *