NEWS

വിളിപ്പാടകലെ അപകടം പതിയിരിക്കുന്നു; കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കണമെന്ന് ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.

വളരെ ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസ് പറഞ്ഞു. അതിഗുരുതരമായ വ്യാപനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും എല്ലാവരും വളരെ ശ്രദ്ധിക്കേണ്ട ഘട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Signature-ad

ആള്‍ക്കൂട്ടമുണ്ടാകുന്നതില്‍ വലിയ ശ്രദ്ധവേണം. ജീവനാണ് പരമപ്രധാനം. അച്ചടക്കത്തിനുള്ള സമയമാണിപ്പോള്‍. സര്‍ക്കാരും ജനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ലോക്ക്ഡൗണിലേക്ക് കടക്കാതിരിക്കണമെങ്കില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ആള്‍കൂട്ടം ഒഴിവാക്കാന്‍ എല്ലാ നിയമനടപടികളും സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഐഎംഎ പ്രസിഡന്റ് ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഐഎംഎയുടെ പ്രതികരണം.

Back to top button
error: