Month: September 2020

  • NEWS

    കുഞ്ഞെന്ന അവകാശം നിഷേധിച്ചെന്ന് ഭാര്യ ,ലൈംഗികത പോലും ലഭിക്കുന്നില്ലെന്ന് ഭർത്താവ് ,ഒടുവിൽ അനുരഞ്ജനത്തിന് താര ദമ്പതികൾ

    നാടകീയമായ ദിവസങ്ങൾക്കൊടുവിൽ അനുരഞ്ജന പാതയിൽ എത്താൻ താര ദമ്പതികൾ .താര ദമ്പതികളായ അനുഭവ് മൊഹന്തിയും വർഷ പ്രിയദർശിനിയുമാണ് വിഴുപ്പലക്കലുകൾക്ക് ശേഷം അനുരഞ്ജന പാതയിൽ എത്തിയിരിക്കുന്നത് .സാമൂഹിക പ്രവർത്തക ഗീതാ ശ്രീ ദാസ്സിന്റെ മധ്യസ്ഥതയിൽ ആണ് അനുരഞ്ജന ചർച്ച . ഒഡിയ നടിയായ വർഷ പ്രിയദർശിനി ഒഡിഷയിലെ പ്രമുഖ നടനും ബിജെഡി എംപിയുമായ ഭർത്താവ് അനുഭവ് മൊഹന്തിക്കെതിരെ ഗാർഹിക പീഡനത്തിന് കേസ് കൊടുത്തതോടെയാണ് കുടുംബ വഴക്ക് നാട്ടുകാർ അറിഞ്ഞത് .ഇതിനിടെ ജൂലൈ 7 നു അനുഭവ് പട്യാല കോടതിയിൽ വിവാഹ മോചന ഹർജി നൽകിയതും പുറത്ത് വന്നു . അനുഭവിനും കുടുംബത്തിനുമെതിരെ ഗാർഹിക പീഡനത്തിനും ഹിന്ദു മാരേജ് ആക്ടിലെ ഒമ്പതാം വകുപ്പ് പ്രകാരവും വർഷ കേസ് നൽകിയിട്ടുണ്ട് .മദ്യപാനിയായ അനുഭവ് 6 വർഷമായി കുഞ്ഞുങ്ങളെ പ്രസവിക്കാനുള്ള തന്റെ അവകാശത്തെ നിഷേധിക്കുകയാണെന്നും വർഷ ആരോപിക്കുന്നു . 2019 മെയ് മുതൽ തങ്ങൾ അകന്നു കഴിയുക ആണെന്ന് അനുഭവ് വിവാഹ മോചന ഹർജിയിൽ പറയുന്നു .ഭാര്യ…

    Read More »
  • TRENDING

    സുരാജിന്റെ നായിക മൂന്ന് വർഷം എന്ത് ചെയ്യുകയായിരുന്നു ?

    “റോയ്” എന്ന സൂരജ് വെഞ്ഞാറമൂടിൻറെ പുതിയ ചിത്രത്തിൽ നായിക സിജാ റോസ് ആണ് .വിജയ്ക്കും വിജയ് സേതുപതിക്കും ഒപ്പം അവസരം ലഭിച്ചിട്ടും സിജയ്ക്ക് മൂന്ന് വർഷത്തെ ഇടവേള സിനിമയിൽ വന്നു .അതിന്റെ കാരണം വിവരിക്കുകയാണ് സിജാ . “ഞാൻ വെറുതെ ഇരിക്കുകയായിരുന്നില്ല .കുറച്ച് പരസ്യ ചിത്രങ്ങളിൽ ആഷിഖ് സാറിനെ അസിസ്റ്റ് ചെയ്തു .കുറച്ച് സുഹൃത്തുക്കൾക്കൊപ്പവും ജോലി ചെയ്തു .പിന്നെ ഭരതനാട്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു .” “റോയ് എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിൻറെ ഭാര്യയുടെ വേഷമാണ് .ഒരു ത്രില്ലർ ആയതിനാൽ കഥ പറയുന്നില്ല .ഏറെ പ്രായവ്യത്യാസം ഉള്ള ദമ്പതികൾ ആണ് ഞങ്ങൾ അതിൽ .” “ഒരു സുഹൃത്ത് വഴിയാണ് ഈ സിനിമയിൽ അവസരം കിട്ടിയത് .സുരാജേട്ടൻ ഒരു മികച്ച അഭിനേതാവ് ആണെന്ന് അറിയാമായിരുന്നു “സിജ പറയുന്നു .

    Read More »
  • TRENDING

    വൈറലായി അമല പോളിന്റെ പൂച്ച വീഡിയോ

    സോഷ്യൽ മീഡിയയിൽ സജീവമാണ് നടി അമല പോൾ .പലപ്പോഴും വിവാദങ്ങൾ ക്ഷണിച്ചു വരുത്താറുണ്ടെങ്കിലും ഇത്തവണത്തെ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് . തത്വ ചിന്തകളും പോസിറ്റീവ് ആയി ജീവിക്കേണ്ടതിന്റെ ആവശ്യകതയും വളർത്തുമൃഗങ്ങളെ സ്നേഹിക്കേണ്ടതിന്റെ ആവശ്യകതയും ഒക്കെ അമലയുടെ പോസ്റ്റുകളും വീഡിയോകളുമാണ് .ഇത്തവണ അമല ഷെയർ ചെയ്തത് തന്റെ പൂച്ചയുമൊത്തുള്ള നിമിഷങ്ങൾ ആണ് . “എന്റെ പൂച്ചയുടെ രാത്രിയിലെ ശീലം .അമ്മയെ കൊണ്ട് നല്ല മസ്സാജ് ചെയ്യിപ്പിക്കുക എന്നതാണ് .എന്റെ പൂച്ച സങ്കടപ്പെടുന്നത് എനിക്കിഷ്ടമല്ല .പൂച്ചയെ സന്തോഷിപ്പിക്കുന്ന മസാജ് ചെയ്യുന്നുവെന്ന് എനിക്കുറപ്പാക്കണം .അമ്മയെങ്ങനെയോ അതുപോലെ കുട്ടിയും .” My kitty cat's night time routine: Make mama a masseuse and enjoy a good looooooooooooooooong massage. I need to make sure I hit all the right spots if I don't want a sad kitty.Well, like mamma like baby! 🤭 😻#goodnightworld…

    Read More »
  • NEWS

    അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യയും ചൈനയും അഞ്ചിന പൊതുമിനിമം അജണ്ടയിൽ എത്തിയതായി സംയുക്ത പ്രസ്താവന

    അതിർത്തിയിൽ തർക്കം പരിഹരിക്കാൻ ഇന്ത്യ – ചൈന വിദേശകാര്യമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തി .ഷാങ്ഹായി കോഓപറേഷൻ സമ്മേളനത്തിനോട് അനുബന്ധിച്ചാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത് .നിശ്ചയിച്ച സമയത്തിനും മൂന്നു മണിക്കൂർ കഴിഞ്ഞാണ് കൂടിക്കാഴ്ച ആരംഭിച്ചത് .കൂടിക്കാഴ്ച രണ്ടു മണിക്കൂർ നീണ്ടു നിന്നു . ഇന്ത്യ -ചൈന ബന്ധത്തിൽ ആഴത്തിൽ ഉള്ള ചർച്ചനടന്നതായി വിദേശ കാര്യാ മന്ത്രാലയങ്ങൾ സംയുക്തമായി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു .ചർച്ച തുടരാനും അതിർത്തിയിൽ അകലം പാലിക്കാനും തീരുമാനം എടുത്തതായി പ്രസ്താവന പറയുന്നു . നയതന്ത്ര ചർച്ചകളിൽ ഉരുത്തിരിയുന്ന സമവായ തീരുമാനങ്ങൾ നേതൃത്വത്തിന്റെ നിർദേശം അനുസരിച്ച് നടപ്പാക്കും .അതിർത്തിയിൽ ഉരുത്തിരിയുന്നത് മെച്ചപ്പെട്ട സാഹചര്യം അല്ലെന്നു വിലയിരുത്തി സേന വിഭാഗങ്ങൾ തമ്മിലും ചർച്ചകൾ ഉണ്ടാകും .നിലവിലുള്ള കരാറുകൾ അതുപോലെ നടപ്പാക്കി മേഖലയിൽ സമാധാന അന്തരീക്ഷം കൊണ്ട് വരും .പ്രത്യേക പ്രതിനിധി സംഘം വഴി ആശയവിനിമയം തുടരും .സുദൃഢമായ ബന്ധം…

    Read More »
  • TRENDING

    മാസ്ക് ധരിക്കാതെ കങ്കണ ,”കോവിഡിയറ്റ് “എന്ന് സോഷ്യൽ മീഡിയ

    കഴിഞ്ഞ ദിവസമാണ് മുംബൈ കോർപറേഷൻ അധികൃതർ കങ്കണയുടെ പാലി ഹിൽ ബംഗ്ളാവിന്റെ ഒരു ഭാഗം പൊളിച്ചത് .ഇത് കാണാൻ കങ്കണ മണാലിയിൽ നിന്ന് മുംബൈയിൽ എത്തിയിരുന്നു . കങ്കണ ബംഗ്ളാവ് സന്ദർശിക്കുമ്പോൾ സഹോദരി രംഗോലി ചന്ദേലും അവിടെ ഉണ്ടായിരുന്നു .കങ്കണ വീട്ടിൽ നിൽക്കുന്ന ചിത്രങ്ങൾ വൈറൽ ആകുകയും ചെയ്തിരുന്നു . എന്നാൽ ഒരു കാര്യം ചിത്രങ്ങളിൽ എടുത്തു കാണിച്ചിരുന്നു .കങ്കണ മാസ്ക് ധരിച്ചിരുന്നില്ല .ചുറ്റുമുള്ളവർ ഒക്കെ മാസ്ക് ധരിച്ചു നിന്നപ്പോൾ ആണ് കങ്കണ മാത്രം മാസ്ക് ധരിക്കാതെ പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ടത് .അതും രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികൾ ഉണ്ടായ ദിവസങ്ങളിൽ ഒന്നിൽ . Maharashtra: Actor Kangana Ranaut arrives at her office in Mumbai, where demolition work was carried out by BMC, yesterday. pic.twitter.com/cvOMuI8wXa — ANI (@ANI) September 10, 2020 പ്രധാനമന്ത്രി നരേന്ദ്രമോഡി പോലും മാസ്ക് ധരിച്ച് പൊതുമധ്യത്തിൽ നിൽക്കുന്ന കാലത്താണ്…

    Read More »
  • NEWS

    ബംഗാൾ തെരഞ്ഞെടുപ്പിൽ എതിരാളികൾ തൃണമൂലും ബിജെപിയും ,ഇടതുപക്ഷവുമായി കൈകോർക്കുമെന്നു കോൺഗ്രസ്സ്

    ബംഗാൾ തെരഞ്ഞെടുപ്പിൽ ബിജെപിയെയും തൃണമൂൽ കോൺഗ്രസിനെയും നേരിടാൻ ഇടതുപക്ഷവുമായി സഹകരിക്കുമെന്ന് കോൺഗ്രസ് .പശ്ചിമ ബംഗാൾ സംസ്ഥാന അധ്യക്ഷൻ ആയി നിയമിതനായ കോൺഗ്രസ്സ് ലോക്സഭാ കക്ഷി നേതാവ് കൂടിയായ അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കിയതാണ് ഇക്കാര്യം .കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യം നടത്തിയ വാർത്താ സമ്മേളനത്തിൽ ആണ് അധിർ രഞ്ജൻ ചൗധരി നയം വ്യക്തമാക്കിയത് . “ഇടതുപക്ഷവുമായി സഹകരിക്കാൻ ആണ് ആഗ്രഹിക്കുന്നത് .തൃണമൂലിന്റെയും ബിജെപിയുടെയും പരാജയമാണ് ലക്‌ഷ്യം .ജനങ്ങൾ മതേതര ജനാധിപത്യ പ്രസ്ഥാനമായ കോൺഗ്രസിന് കീഴിൽ അണിനിരക്കണം .”അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കി . ബിജെപിയെ നേരിടാൻ മതേതര പാർട്ടികളുടെ ഐക്യത്തിന് അധിർ രഞ്ജൻ ചൗധരി ആഹ്വാനം ചെയ്തു .എന്നാൽ ഇതിൽ തൃണമൂലിനെ അദ്ദേഹം ക്ഷണിച്ചില്ല .മമത ബാനർജിയുടെ കടുത്ത വിമര്ശകനെയാണ് കോൺഗ്രസ് പശ്ചിമ ബംഗാൾ അധ്യക്ഷ സ്ഥാനത്ത് അവരോധിച്ചിരിക്കുന്നത് .

    Read More »
  • NEWS

    ബിനീഷ് കോടിയേരിയെ എൻ സി ബിയും ചോദ്യം ചെയ്യും ,കുരുക്ക് മുറുകുന്നു

    നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ അടുത്തയാഴ്ച ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യും .എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിന്റെ മൊഴി എടുത്തിരുന്നു .ഈ മൊഴിപ്പകർപ്പ് കേന്ദ്ര ലഹരി വിരുദ്ധ അന്വേഷണ ഏജൻസി ചോദിച്ചിട്ടുണ്ട് എന്നാണ് വിവരം .സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമില്ല എന്നാണ് ബിനീഷിന്റെ മൊഴി .എന്നാൽ യു എ ഇ കോൺസുലേറ്റിലെ കമ്മീഷൻ ഇടപാടിൽ സ്വപ്ന സുരേഷിന്റെ മൊഴിയുമായി ഈ മൊഴി ചേർത്ത് പരിശോധിക്കുകയാണ് ഇ ഡി . കോൺസുലേറ്റിന്റെ വിസ സ്റ്റാമ്പിങ് കേന്ദ്രത്തിനു വേണ്ടി സ്വപ്നയ്ക്ക് തിരുവനന്തപുരം ആസ്ഥാനമായുള്ള കമ്പനികമ്മീഷൻ നൽകിയതായി വിവരം ഉണ്ട് .ഈ കമ്പനി പ്രതിനിധികളെ ഇ ഡി വീണ്ടും വിളിപ്പിക്കും .ബിനീഷ് നൽകിയ മൊഴിയും ഇവർ നൽകിയ മൊഴിയും പൊരുത്തപ്പെടുന്നുണ്ടോ എന്ന പരിശോധന ആണ് ലക്‌ഷ്യം .

    Read More »
  • TRENDING

    തോരാ മഴയില്‍…” സാജൻ ബേക്കറി”

    അജു വർഗീസ് നായകനായി അഭിനയിക്കുന്ന “സാജൻ ബേക്കറി സിൻസ് 1962” എന്ന ചിത്രത്തിലെ “തോരാ മഴയിലും ” എന്ന പ്രണയ ഗാനത്തിന്റെ വീഡിയോ സോംങ്, പ്രശസ്ത നടന്‍ മോഹന്‍ലാല്‍ തന്റെ ഫേസ് ബുക്കിലൂടെ റിലീസ് ചെയ്തു. അനു എലിസബത്ത് ജോസ് എഴുതി പ്രശാന്ത് പിള്ള സംഗീതം പകര്‍ന്ന ഈ ഗാനം വിനീത് ശ്രീനിവാസനും പ്രീതി പിള്ളയും ചേര്‍ന്നു പാടുന്നു.അജു വര്‍ഗീസ്സും രഞ്ജിത മേനോനും ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നു. കമല എന്ന ചിത്രത്തിനു ശേഷം അജു വര്‍ഗീസ്സ് നായകനാവുന്ന ” സാജന്‍ ബേക്കറി സിന്‍സ് 1962 ” അരുൺ ചന്ദു സംവിധാനം ചെയ്യുന്നു. ലെന,ഗ്രേസ് ആന്റണി,പുതുമുഖം രഞ്ജിത മേനോന്‍ എന്നിവര്‍ നായികന്മാര്‍. കെ ബി ഗണേഷ് കുമാർ,ജാഫര്‍ ഇടുക്കി, രമേശ് പിഷാരടി,ജയന്‍ ചേര്‍ത്തല,സുന്ദര്‍ റാം, എന്നി പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. അജു വർഗീസ്,അരുൺ ചന്തു,സച്ചിന്‍ ആര്‍ ചന്ദ്രന്‍ എന്നിവര്‍ ചേർന്നാണ് തിരക്കഥ,സംഭാഷണമെഴുതുന്നത്. ഗുരുപ്രസാദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം-പ്രശാന്ത്…

    Read More »
  • TRENDING

    ജെന്റിൽമാൻ2 – മറ്റൊരു ബ്രഹ്മാണ്ഡചിത്രവുമായി കെ .ടി .കുഞ്ഞുമോൻ                    

    മലയാളിയായ തമിഴ് ചലച്ചിത്ര നിർമ്മാതാവ് കെ.ടി.കുഞ്ഞുമോന് മുഖവുരയുടെ ആവശ്യമില്ല. ദക്ഷിണേന്ത്യൻ സിനിമയിൽ കോടികൾ മുതൽ മുടക്കിൽ വെള്ളിത്തിരയിൽ വിസ്മയം തീർത്ത കുഞ്ഞുമോന് അതുകൊണ്ടു തന്നെ താര പരിവേഷമാണ്. തൊണ്ണൂറുകളുടെ തുടക്കത്തിൽ വസന്ത കാല പറവൈ ,സൂര്യൻ എന്നീ ഹിറ്റ്‌ സിനിമകൾ നിർമ്മിച്ചു കൊണ്ട് കോളിവുഡിൽ നിർമാതാവായി ചുവടുറപ്പിച്ച കുഞ്ഞുമോൻ 1993 – ൽ ജെന്റിൽമാൻ എന്ന സിനിമയോടെ ലോക ശ്രദ്ധ നേടുകയായിരുന്നു . പുതുമുഖ സംവിധായകൻ ഷങ്കർ , മുൻനിര നായകനല്ലാതിരുന്ന അർജ്ജുൻ , നവാഗതരായ സാങ്കേതിക വിദഗ്‌ധർ എന്നിങ്ങനെ പുതിയ ടീമിനെ അണിനിരത്തി അദ്ദേഹം നിർമ്മിച്ച  ‘ ജെന്റിൽമാൻ ‘ , ഗ്രാഫിക് ,അനിമേഷൻ എന്നിത്യാദി നൂതന സാങ്കേതിക വിദ്യകളെ അകമ്പടി ചേർത്ത് വെള്ളിത്തിരയിൽ ദൃശ്യ വിസ്മയം തീർത്തു . ജെന്റിൽമാനു  വേണ്ടി ഏ ആർ റഹ്‍മാൻ  ചിട്ടപ്പെടുത്തിയ ചിത്രത്തിലെ ഗാനങ്ങൾ ലോകമെമ്പാടുമുള്ള ഗാനാസ്വാദകർ ആഘോഷമാക്കി .ഈ ഗാനങ്ങളിലൂടെ റഹ്‍മാനും പ്രിയങ്കരനായി. റഹ്‌മാന്റെ വഴിത്തിരിവായി ഭവിച്ചു ജെന്റിൽമാൻ . തമിഴ് സിനിമ  ജെന്റിൽമാനിലൂടെ ലോക ശ്രദ്ധയാകർഷിക്കയായിരുന്നു. ഇതോടെ സിനിമാരംഗത്തും…

    Read More »
  • NEWS

    മലയാളി മാലാഖയെ നഷ്ടപ്പെട്ട് സൗദി അറേബ്യ, അമൃത മോഹൻ ഇനി ഓർമ

    സൗദി അറേബ്യയിൽ ഒരു മലയാളി നഴ്സ് കോവിഡ് രക്തസാക്ഷി. നജ്റാനിൽ ഷെറോറ ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തിരുന്ന അമൃത മോഹൻ കോവിഡ് ബാധിച്ച് മരിച്ചു. 31 വയസായിരുന്നു. ഇന്ന് പുലർച്ചെ 4:51 നാണ് അന്ത്യം . കിംഗ് ഖാലിദ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം .7 മാസം ഗർഭിണിയായിരുന്നു. കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം ഇന്നലെ രാത്രി പരാജയപ്പെട്ടിരുന്നു. കോട്ടയം വൈക്കം സ്വദേശിയാണ്. ഭർത്താവ് അവിനാശ് മോഹൻദാസ്. കോവിഡ് ബാധിച്ച് മരണപ്പെട്ടതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കില്ല പകരം അമൃത മോഹനെ അവസാനമായി കാണാനുളള ഭർത്താവിൻ്റെ ആഗ്രഹം ആശുപത്രി അധികാരികളെ അറിയിച്ചിട്ടുണ്ട്. അതിനായുളള പരിശ്രമങ്ങൾ യുഎൻഎ നടത്തുന്നു.അമൃത മോഹൻ്റെ മരണത്തിൽ യുഎൻഎ അനുശോചിച്ചു .

    Read More »
Back to top button
error: