സുരാജിന്റെ നായിക മൂന്ന് വർഷം എന്ത് ചെയ്യുകയായിരുന്നു ?

“റോയ്” എന്ന സൂരജ് വെഞ്ഞാറമൂടിൻറെ പുതിയ ചിത്രത്തിൽ നായിക സിജാ റോസ് ആണ് .വിജയ്ക്കും വിജയ് സേതുപതിക്കും ഒപ്പം അവസരം ലഭിച്ചിട്ടും സിജയ്ക്ക് മൂന്ന് വർഷത്തെ ഇടവേള സിനിമയിൽ വന്നു .അതിന്റെ കാരണം വിവരിക്കുകയാണ് സിജാ .

“ഞാൻ വെറുതെ ഇരിക്കുകയായിരുന്നില്ല .കുറച്ച് പരസ്യ ചിത്രങ്ങളിൽ ആഷിഖ് സാറിനെ അസിസ്റ്റ് ചെയ്തു .കുറച്ച് സുഹൃത്തുക്കൾക്കൊപ്പവും ജോലി ചെയ്തു .പിന്നെ ഭരതനാട്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു .”

“റോയ് എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിൻറെ ഭാര്യയുടെ വേഷമാണ് .ഒരു ത്രില്ലർ ആയതിനാൽ കഥ പറയുന്നില്ല .ഏറെ പ്രായവ്യത്യാസം ഉള്ള ദമ്പതികൾ ആണ് ഞങ്ങൾ അതിൽ .”

“ഒരു സുഹൃത്ത് വഴിയാണ് ഈ സിനിമയിൽ അവസരം കിട്ടിയത് .സുരാജേട്ടൻ ഒരു മികച്ച അഭിനേതാവ് ആണെന്ന് അറിയാമായിരുന്നു “സിജ പറയുന്നു .

Leave a Reply

Your email address will not be published. Required fields are marked *