TRENDING

മാസ്ക് ധരിക്കാതെ കങ്കണ ,”കോവിഡിയറ്റ് “എന്ന് സോഷ്യൽ മീഡിയ

കഴിഞ്ഞ ദിവസമാണ് മുംബൈ കോർപറേഷൻ അധികൃതർ കങ്കണയുടെ പാലി ഹിൽ ബംഗ്ളാവിന്റെ ഒരു ഭാഗം പൊളിച്ചത് .ഇത് കാണാൻ കങ്കണ മണാലിയിൽ നിന്ന് മുംബൈയിൽ എത്തിയിരുന്നു .

കങ്കണ ബംഗ്ളാവ് സന്ദർശിക്കുമ്പോൾ സഹോദരി രംഗോലി ചന്ദേലും അവിടെ ഉണ്ടായിരുന്നു .കങ്കണ വീട്ടിൽ നിൽക്കുന്ന ചിത്രങ്ങൾ വൈറൽ ആകുകയും ചെയ്തിരുന്നു .

എന്നാൽ ഒരു കാര്യം ചിത്രങ്ങളിൽ എടുത്തു കാണിച്ചിരുന്നു .കങ്കണ മാസ്ക് ധരിച്ചിരുന്നില്ല .ചുറ്റുമുള്ളവർ ഒക്കെ മാസ്ക് ധരിച്ചു നിന്നപ്പോൾ ആണ് കങ്കണ മാത്രം മാസ്ക് ധരിക്കാതെ പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ടത് .അതും രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികൾ ഉണ്ടായ ദിവസങ്ങളിൽ ഒന്നിൽ .

പ്രധാനമന്ത്രി നരേന്ദ്രമോഡി പോലും മാസ്ക് ധരിച്ച് പൊതുമധ്യത്തിൽ നിൽക്കുന്ന കാലത്താണ് മോഡിയുടെ കടുത്ത ആരാധിക എന്ന് സ്വയം വിശേഷിപ്പിക്കുന്ന കങ്കണ മാസ്ക് ധരിക്കാതെ നിൽക്കുന്നത് .കോവിഡും ഇഡിയറ്റും ചേർത്ത് വച്ച് കോവിഡിയറ്റ് എന്ന പേരാണ് സമൂഹമാധ്യമത്തിൽ ആളുകൾ കങ്കണയെ വിളിക്കുന്നത് .

Back to top button
error: