നാടകീയമായ ദിവസങ്ങൾക്കൊടുവിൽ അനുരഞ്ജന പാതയിൽ എത്താൻ താര ദമ്പതികൾ .താര ദമ്പതികളായ അനുഭവ് മൊഹന്തിയും വർഷ പ്രിയദർശിനിയുമാണ് വിഴുപ്പലക്കലുകൾക്ക് ശേഷം അനുരഞ്ജന പാതയിൽ എത്തിയിരിക്കുന്നത് .സാമൂഹിക പ്രവർത്തക ഗീതാ ശ്രീ ദാസ്സിന്റെ മധ്യസ്ഥതയിൽ ആണ് അനുരഞ്ജന ചർച്ച .
ഒഡിയ നടിയായ വർഷ പ്രിയദർശിനി ഒഡിഷയിലെ പ്രമുഖ നടനും ബിജെഡി എംപിയുമായ ഭർത്താവ് അനുഭവ് മൊഹന്തിക്കെതിരെ ഗാർഹിക പീഡനത്തിന് കേസ് കൊടുത്തതോടെയാണ് കുടുംബ വഴക്ക് നാട്ടുകാർ അറിഞ്ഞത് .ഇതിനിടെ ജൂലൈ 7 നു അനുഭവ് പട്യാല കോടതിയിൽ വിവാഹ മോചന ഹർജി നൽകിയതും പുറത്ത് വന്നു .
അനുഭവിനും കുടുംബത്തിനുമെതിരെ ഗാർഹിക പീഡനത്തിനും ഹിന്ദു മാരേജ് ആക്ടിലെ ഒമ്പതാം വകുപ്പ് പ്രകാരവും വർഷ കേസ് നൽകിയിട്ടുണ്ട് .മദ്യപാനിയായ അനുഭവ് 6 വർഷമായി കുഞ്ഞുങ്ങളെ പ്രസവിക്കാനുള്ള തന്റെ അവകാശത്തെ നിഷേധിക്കുകയാണെന്നും വർഷ ആരോപിക്കുന്നു .
2019 മെയ് മുതൽ തങ്ങൾ അകന്നു കഴിയുക ആണെന്ന് അനുഭവ് വിവാഹ മോചന ഹർജിയിൽ പറയുന്നു .ഭാര്യ ലൈംഗിക ബന്ധത്തിന് അനുവദിക്കുന്നില്ലെന്നും തന്റെ വിവാഹാവകാശങ്ങൾ നിഷേധിക്കപ്പെടുക ആണെന്നും അനുഭവ് ഹർജിയിൽ കുറ്റപ്പെടുത്തുന്നു ..