NEWS

ബംഗാൾ തെരഞ്ഞെടുപ്പിൽ എതിരാളികൾ തൃണമൂലും ബിജെപിയും ,ഇടതുപക്ഷവുമായി കൈകോർക്കുമെന്നു കോൺഗ്രസ്സ്

ബംഗാൾ തെരഞ്ഞെടുപ്പിൽ ബിജെപിയെയും തൃണമൂൽ കോൺഗ്രസിനെയും നേരിടാൻ ഇടതുപക്ഷവുമായി സഹകരിക്കുമെന്ന് കോൺഗ്രസ് .പശ്ചിമ ബംഗാൾ സംസ്ഥാന അധ്യക്ഷൻ ആയി നിയമിതനായ കോൺഗ്രസ്സ് ലോക്സഭാ കക്ഷി നേതാവ് കൂടിയായ അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കിയതാണ് ഇക്കാര്യം .കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യം നടത്തിയ വാർത്താ സമ്മേളനത്തിൽ ആണ് അധിർ രഞ്ജൻ ചൗധരി നയം വ്യക്തമാക്കിയത് .

“ഇടതുപക്ഷവുമായി സഹകരിക്കാൻ ആണ് ആഗ്രഹിക്കുന്നത് .തൃണമൂലിന്റെയും ബിജെപിയുടെയും പരാജയമാണ് ലക്‌ഷ്യം .ജനങ്ങൾ മതേതര ജനാധിപത്യ പ്രസ്ഥാനമായ കോൺഗ്രസിന് കീഴിൽ അണിനിരക്കണം .”അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കി .

ബിജെപിയെ നേരിടാൻ മതേതര പാർട്ടികളുടെ ഐക്യത്തിന് അധിർ രഞ്ജൻ ചൗധരി ആഹ്വാനം ചെയ്തു .എന്നാൽ ഇതിൽ തൃണമൂലിനെ അദ്ദേഹം ക്ഷണിച്ചില്ല .മമത ബാനർജിയുടെ കടുത്ത വിമര്ശകനെയാണ് കോൺഗ്രസ് പശ്ചിമ ബംഗാൾ അധ്യക്ഷ സ്ഥാനത്ത് അവരോധിച്ചിരിക്കുന്നത് .

Back to top button
error: