NEWS

ബിനീഷ് കോടിയേരിയെ എൻ സി ബിയും ചോദ്യം ചെയ്യും ,കുരുക്ക് മുറുകുന്നു

നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ അടുത്തയാഴ്ച ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യും .എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിന്റെ മൊഴി എടുത്തിരുന്നു .ഈ മൊഴിപ്പകർപ്പ് കേന്ദ്ര ലഹരി വിരുദ്ധ അന്വേഷണ ഏജൻസി ചോദിച്ചിട്ടുണ്ട് എന്നാണ് വിവരം .സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമില്ല എന്നാണ് ബിനീഷിന്റെ മൊഴി .എന്നാൽ യു എ ഇ കോൺസുലേറ്റിലെ കമ്മീഷൻ ഇടപാടിൽ സ്വപ്ന സുരേഷിന്റെ മൊഴിയുമായി ഈ മൊഴി ചേർത്ത് പരിശോധിക്കുകയാണ് ഇ ഡി .

കോൺസുലേറ്റിന്റെ വിസ സ്റ്റാമ്പിങ് കേന്ദ്രത്തിനു വേണ്ടി സ്വപ്നയ്ക്ക് തിരുവനന്തപുരം ആസ്ഥാനമായുള്ള കമ്പനികമ്മീഷൻ നൽകിയതായി വിവരം ഉണ്ട് .ഈ കമ്പനി പ്രതിനിധികളെ ഇ ഡി വീണ്ടും വിളിപ്പിക്കും .ബിനീഷ് നൽകിയ മൊഴിയും ഇവർ നൽകിയ മൊഴിയും പൊരുത്തപ്പെടുന്നുണ്ടോ എന്ന പരിശോധന ആണ് ലക്‌ഷ്യം .

Back to top button
error: