Month: September 2020

  • TRENDING

    ചിരിച്ച മുഖം,സന്തോഷത്തോടെ റംസി ,വേദനയായി റംസിയുടെ ടിക്‌ടോക് വിഡിയോകൾ

    റംസി ചിരിച്ച മുഖത്തോടെ ആടിപ്പാടുന്ന ടിക്റ്റോക് വിഡിയോകൾ നോവായി മാറുന്നു .നല്ല ജീവിതം സ്വപ്നം കണ്ട റംസി ആ കുടുംബത്തോടൊപ്പം തന്നെയാണ് വിഡിയോകളും ചെയ്തത് . ഈ ചിരി തല്ലിക്കെടുത്തിയെന്നും കാരണക്കാരായവർക്കെതിരെ ശക്തമായ നടപടി വേണമെന്നും നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നു .റഹീമിന്റെയും നാദിറയുടെയും മകൾ റംസി എന്ന 24 കാരി വിവാഹ വാഗ്ദാനം നൽകി പറ്റിച്ചതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തത് . ആ സംഭവം ഇങ്ങനെ .റംസിയും ഹാരിസും പഠനകാലം മുതൽ തന്നെ പ്രണയത്തിൽ ആയിരുന്നു .വിവാഹപ്രായം ആകാത്തതിനാൽ വിവാഹം നീട്ടിവക്കുക ആയിരുന്നു .ഹാരിസിന് ജോലി ലഭിക്കുമ്പോൾ വിവാഹം എന്നായിരുന്നു ഇരുവീട്ടുകാരും ധാരണ ആയത് .ഒന്നര വര്ഷം മുമ്പ് വളയിടൽ ചടങ്ങും നടത്തി .ഹാരിസിന്റെ ആവശ്യങ്ങൾക്കായി പല തവണ പണമായും ആഭരണമായും റംസിയുടെ വീട്ടുകാർ സഹായം നൽകി . എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഹാരിസ് വിവാഹത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ തുടങ്ങി .റംസിയുടെ ഇളയ പെങ്ങളുടെ വിവാഹം ഇതിനിടെ നടന്നു…

    Read More »
  • NEWS

    സിപിഎം പ്രവര്‍ത്തക പാര്‍ട്ടി ഓഫീസില്‍ തൂങ്ങി മരിച്ചനിലയില്‍

    തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകയും ആശവര്‍ക്കറുമായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാറശ്ശാല ചെങ്കല്‍ അഴകിക്കോണം മേക്കെ ഭാഗത്ത് പുത്തന്‍വീട്ടില്‍ ആശ(41) യാണ് മരിച്ചത്. അഴകിക്കോണത്ത് പാര്‍ട്ടി ഓഫീസിനുവേണ്ടി വാങ്ങി ഇട്ടിരുന്ന കെട്ടിടത്തിനുള്ളിലാണ് ആശയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിനഞ്ച് വര്‍ഷമായി പാര്‍ട്ടി അംഗമായി പ്രവര്‍ത്തിച്ച് വരുന്ന ഇവര്‍ ഇന്നലെ പാറശാല പാര്‍ട്ടി ഓഫീസില്‍ നടന്ന കമ്മിറ്റിയില്‍ പങ്കെടുത്തിരുന്നു. രാത്രിയോടെ ആശയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പാര്‍ട്ടി കമ്മിറ്റിയില്‍ നിന്നും ഉണ്ടായ മനോവിഷമമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അരുണ്‍ കൃഷ്ണ ,ശ്രീകാന്ത് എന്നിവര്‍ മക്കളാണ്.മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

    Read More »
  • കുട്ടനാട് ,ചവറ ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്നു സർവകക്ഷി യോഗം

    കുട്ടനാട് ,ചവറ ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്നു വെക്കണമെന്ന് സർവകക്ഷി യോഗത്തിൽ ഭൂരിപക്ഷ അഭിപ്രായം .ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും .തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടാനും ധാരണയായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്ത ശേഷമാകും തീരുമാനം .ചട്ടപ്രകാരം 6 മാസം ഉദ്യോഗസ്ഥരെ ഭരണപരമായ ചുമതല ഏൽപ്പിക്കാം . ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്നു വെക്കാം എന്നതിനോട് യോജിച്ച ബിജെപി എന്നാൽ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നീട്ടരുത് എന്ന അഭിപ്രായത്തിൽ ആണ് .കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ നവംബറിൽ തെരഞ്ഞെടുപ്പ് വേണ്ടെന്ന അഭിപ്രായത്തിനാണ് മുൻ‌തൂക്കം . കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിനാണ് യോഗത്തിൽ ക്ഷണം ലഭിച്ചത് .പി ജെ ജോസഫിനെ ക്ഷണിച്ചില്ല .

    Read More »
  • NEWS

    50 ലക്ഷം രൂപയും 10 ലക്ഷത്തിന്റെ സ്വര്‍ണ്ണവും പിടിച്ചെടുത്ത കേസില്‍ ദളിത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

    സൂറത്കല്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് 50 ലക്ഷം രൂപയും 10 ലക്ഷത്തിന്റെ സ്വര്‍ണ്ണവും പിടിച്ചെടുത്ത കേസില്‍ ദളിത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി ചെറികൊണ്ണി മണ്ഡലം പ്രസിഡന്റ് പി. രഘുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 17നാണ് സൂറത്കല്‍ കണ്ഡേരി ധൂമാവതി ക്ഷേത്രത്തിന് സമീപത്തെ ജാര്‍ഡിന്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് അമ്പതുലക്ഷം രൂപയും പത്തുലക്ഷം രൂപയുടെ സ്വര്‍ണവും മോഷണം പോയത്. ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയിലെ ഗ്ലാസ് ഇളക്കി മാറ്റി അകത്ത് കടന്നാണ് മോഷ്ടാക്കള്‍ പണം അപഹരിച്ചത്. കവര്‍ച്ചക്കാരുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞതാണ് അന്വേഷണത്തിന് തുമ്പുണ്ടാക്കിയത്. ഇതേ അപ്പാര്‍ട്ട്‌മെന്റിലുളള ഒരാളാണ് രഘുവിനേയും കൂട്ടരേയും കവര്‍ച്ചക്കായി മംഗളൂരുവില്‍ എത്തിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. വീടുമായി യാതൊരു ബന്ധവും പുലര്‍ത്താത്ത രഘു വര്‍ഷങ്ങളായി കാസര്‍ഗോട്ടായിരുന്നു. രഘു ബന്ധുവീട്ടിലുണ്ടെന്നറിഞ്ഞ കര്‍ണാടക പോലീസ് വീടു വളഞ്ഞാണ് രഘുവിനേയും പങ്കാളിയായ മറ്റൊരാളേയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ക്ക് കൂടുതല്‍ കവര്‍ച്ചകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ് പോലീസ്.

    Read More »
  • NEWS

    രാജ്യത്തെ കോടതികളില്‍ രാഷ്ട്രീയക്കാര്‍ക്കെതിരായി 4,500 ക്രിമിനല്‍ കേസുകള്‍

    അര്‍ദ്ധനഗ്‌നനായ ഗാന്ധിയെക്കാള്‍ ഇഷ്ടം കോട്ടിട്ട അംബേദ്കറെയാണ്. സാമൂഹിക നീതിക്കായ് എടുക്കുന്ന രാഷ്ട്രീയ നിലപാടുകളും അത് നടപ്പിലാക്കാനെടുക്കുന്ന പ്രയത്‌നങ്ങളുമല്ലേ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ സാമൂഹിക ജീവിതത്തെ നിര്‍ണ്ണയിക്കുന്നത്. ആ രാഷ്ട്രീയ അടിത്തറയില്‍ നിന്ന് നോക്കുന്നത് കൊണ്ടാണ് ഒറ്റമുണ്ട് വേഷ്ടിയുടുത്ത ഗാന്ധിയന്‍ ലാളിത്യവും രാഷ്ട്രീയവും മാറ്റിവെക്കേണ്ടുന്ന ഒന്നായി മാറുന്നത്. വ്യക്തി ജീവിതത്തില്‍ ആര്‍ക്കും എങ്ങനെയും ജീവിക്കാം. ലളിതമായോ ആര്‍ഭാടമായോ എങ്ങനെ വേണമെങ്കിലും ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്. പക്ഷെ, അത് സമൂഹം ആഘോഷിക്കുന്ന ഒന്നായി തീരുന്നത് ആ സമൂഹത്തിനകത്ത് ആ ജീവിതം എന്തുതരം രാഷ്ട്രീയ ഉള്‍ക്കാഴ്ചയാണ് നല്‍കുന്നത് എന്നത് സംബന്ധിച്ചിരിക്കും. എന്നാല്‍ ആ രാഷ്ട്രീയ ഉള്‍കാഴ്ചയെ ഇല്ലാതാക്കുന്ന വാര്‍ത്തകളാണ് സമൂഹം കണ്ടുകൊണ്ടിരിക്കുന്നതും കേട്ടുകൊണ്ടിരിക്കുന്നതും. രാജ്യത്തെ കോടതികളില്‍ രാഷ്ട്രീയക്കാര്‍ക്കെതിരായി 4,500 ക്രിമിനല്‍ കേസുകളുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. രാജ്യത്താകെ മുന്‍ സാമാജികരും നിലവിലുള്ളവരും അതില്‍ ഉള്‍പ്പെടുന്നു. രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെ നിയമസഭാ സാമാജികരുടെ സ്വാധീനം മൂലം നിരവധി കേസുകള്‍ പ്രാരംഭ ഘട്ടത്തിലാണെന്ന്…

    Read More »
  • NEWS

    ബാലഭാസ്‌കർ കേസിൽ അന്വേഷണം നിർണായക ഘട്ടത്തിൽ

    വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണത്തില്‍ ദുരൂഹത ഏറുകയാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ പങ്ക് തെളിഞ്ഞതോടെയാണ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് ആരോപിച്ചത്. തുടര്‍ന്ന് ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സിബിഐ അന്വേഷിക്കുകയാണ്. വിഷ്ണു സോമസുന്ദരം, പ്രകാശന്‍ തമ്പി, പൂന്തോട്ടം അധികൃതര്‍ എന്നിവര്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നത്. അതേസമയം, അടുത്തയാഴ്ച്ച ബാലഭാസ്‌കറിന്റെ ആത്മാര്‍ത്ഥ സുഹൃത്തായ സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്യയുടെ മൊഴിയെടുക്കും. ഏത് സാഹചര്യത്തിലാണ് മൊഴി എടുക്കുന്നത് എന്ന് വ്യക്തമല്ല. ഇതും കേസില്‍ നിര്‍ണായകമാണ്. അന്വേഷണ ഘട്ടത്തില്‍ ഒരിക്കലും സ്റ്റീഫന്റെ മൊഴി രേഖപ്പെടുത്തിയിരുന്നില്ല അതിനാല്‍ ഇത് കേസന്വേഷണത്തെ കൂടുതല്‍ സ്വാധീനിക്കും. ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ കിടന്ന സമയം സ്റ്റീഫന്‍ ദേവസ്യ ആശുപത്രിയില്‍ എത്തുകയും സംസാരിക്കുകയും ചെയ്തിരുന്നു. ബാലുവിന്റെ മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാലാണ് മൊഴി രേഖപ്പെടുത്തുന്നത്. മാത്രമല്ല ഇതിനൊപ്പം നടത്തുന്ന പോളിഗ്രാഫ് ടെസ്റ്റും നിര്‍ണായകമാകും. അതേസമയം പോളിഗ്രാഫ് പരിശാധനാഫലം അന്വേഷണത്തെ ശരിയായ പാതയില്‍ മുന്നോട്ട് പോകാന്‍ സഹായിക്കുക മാത്രമേ ചെയ്യുകയുളളൂ എന്നും അത് വിചാരണയില്‍…

    Read More »
  • LIFE

    കഥ പറയുന്ന കണാരൻകുട്ടിക്ക് തുടക്കമായി

    സി.എം.സി. സിനിമാസിന്റെ ബാനറിൽ TN. വസന്ത്കുമാർ സംവിധാനവും യു.കെ.കുമാരൻ കഥ, തിരക്കഥ, സംഭാഷണവും മധു അമ്പാട്ട് ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ” കഥ പറയുന്ന കണാരൻകുട്ടി ” എന്ന ചിത്രത്തിന് തുടക്കമായി. കേരള സാഹിത്യ അക്കാദമി അവാർഡു ജേതാവായ യു.കെ.കുമാരന്റെ ‘കഥ പറയുന്ന കണാരൻകുട്ടി എന്ന പേരിലുള്ള ബാലസാഹിത്യകൃതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഒരു മുഴുനീള കുട്ടികളുടെയും ഒപ്പം കുട്ടികളുടെ മനസ്സുള്ള മുതിർന്നവരുടെയും ചിത്രമാണിത്. കഥ പറയുന്ന കണാരൻകുട്ടിയും അവന് കഥകൾക്ക് വിഷയമുണ്ടാക്കി കൊടുക്കുന്ന ഇക്കുട്ടിയും പൂച്ചാത്തിയും മേക്കുട്ടിയും കൊപ്പാടനുമൊക്കെ കഥാപാത്രങ്ങളായി വരുന്നു. പ്രകൃതിസ്നേഹവും പരിസ്ഥിതി സംരക്ഷണവുമെല്ലാം ബാലമനസ്സുകളിൽ വേരൂന്നാൻ പര്യാപ്തമാകുന്നതു കൂടിയാണ് ചിത്രത്തിന്റെ പ്രമേയം. വിഷ്വൽ ഇഫക്ട്സിന്റെ സഹായത്തോടെ, പ്രേക്ഷകാസ്വാദ്യമാകുന്ന വിധത്തിൽ സൃഷ്ടിക്കപ്പെടുന്ന ഫാന്റസിയുടെ വിസ്മയക്കാഴ്ചകൾ ചിത്രത്തിന്റെ ഹൈലൈറ്റാണ്. ചിത്രത്തിൽ, കണാരൻകുട്ടിയെ അവതരിപ്പിക്കുന്നത് മാസ്റ്റർ ഡ്വയിൻ ബെൻ കുര്യനാണ്. പ്രഗത്ഭരായ നിരവധി കുട്ടികളോടൊപ്പം മലയാളത്തിലെ പ്രശസ്ത താരങ്ങളും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു. ബാനർ, നിർമ്മാണം – സി.എം.സി. സിനിമാസ് , എക്സി. പ്രൊഡ്യൂസേഴ്സ്…

    Read More »
  • NEWS

    മോഷ്ടിച്ച ബൈക്കുമായി കള്ളൻ പാഞ്ഞുവന്നിടിച്ചത് ഉടമ ഓടിക്കുന്ന കെ എസ് ആർ ടി സി ബസിൽ

    മോഷ്ടിച്ച ബൈക്കുമായി അപകടത്തിൽപ്പെട്ട കള്ളന് ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ച അവസ്ഥ .കള്ളൻ വന്നിടിച്ചത് ഒരു കെ എസ് ആർ ടി സി ബസിൽ .ആ ബസിന്റെ ഡ്രൈവർ ആകട്ടെ ബൈക്കിന്റെ ഉടമയും . ഉദയംപേരൂർ നടക്കാവിൽ വച്ചായിരുന്നു അപകടം .താൻ ഓടിക്കുന്ന ബസിന്റെ പിന്നിൽ വന്നിടിച്ച ആളെ എഴുന്നേൽപ്പിക്കാൻ ആണ് ഡ്രൈവർ ബിജു അനി സേവിയർ ബസിന്റെ പുറകിലെത്തിയത് .അപകടത്തിൽ പെട്ടയാളെ എഴുന്നേൽപ്പിക്കുമ്പോൾ ആണ് ബിജു അയാൾ ഓടിച്ചു വന്ന ബൈക്ക് ശ്രദ്ധിച്ചത് .താൻ കോട്ടയം ഡിപ്പോയിൽ പാർക്ക് ചെയ്ത അതെ ബൈക്ക് . ചങ്ങനാശ്ശേരി സ്വദേശി ജിജോ ആണ് മോഷ്ടാവ് .ഇയാളെ ഉദയംപേരൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു .നാല് മൊബൈൽ ഫോണുകളും ഇയാളിൽ നിന്ന് കണ്ടെടുത്തു .ഇയാളെ പിന്നീട് കോട്ടയം വെസ്റ്റ് പോലീസ് എത്തി കൊണ്ടുപോയി .

    Read More »
  • NEWS

    കാഞ്ഞ ബുദ്ധി തൃശ്ശൂരുകാരന്റേത് ,പോപ്പുലർ തട്ടിപ്പ് ആസൂത്രിതം തന്നെ

    പോപ്പുലർ സാമ്പത്തിക തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം തൃശ്ശൂരുകാരൻ .കുടുംബവുമായി അടുത്ത ബന്ധമുള്ള ആളാണ് ഇയാൾ .ഏതെല്ലാം വിധത്തിൽ ലിമിറ്റഡ് ലയബിലിറ്റി കമ്പനി തുടങ്ങാമെന്നും പണം കടത്താമെന്നും നിയമക്കുരുക്ക് ഒഴിവാക്കാമെന്നും ഇയാൾ കുടുംബത്തെ ഉപദേശിച്ചിട്ടുണ്ട് . ഇയാളെ താമസിയാതെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും .നിക്ഷേപകർക്ക് ഒരു സുരക്ഷയുമുണ്ടാകില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചനകൾ .വിവിധ ലിമിറ്റഡ് ലയബിലിറ്റി പാർട്ണര്ഷിപ്പ് കമ്പനികളിലേക്കാണ് നിക്ഷേപം സ്വീകരിച്ചിരിക്കുന്നത് .നിക്ഷേപം സ്വീകരിക്കുന്നത് പോപ്പുലർ ഫിനാൻസ് ആണെങ്കിലും നിക്ഷേപകർക്ക് നൽകിയിരിക്കുന്നത് വിവിധ എൽഎൽപി സർട്ടിഫിക്കറ്റുകൾ ആണ് .എൽ എൽ പി പൊളിഞ്ഞാൽ സംരംഭകൻ എന്ന നിലയിൽ നിക്ഷേപകനും നഷ്ടം സഹിക്കേണ്ടി വരുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത് . പോപ്പുലർ ഫിനാൻസിൽ നിക്ഷപിച്ച പണം എൽ എൽ പികളിലേക്ക് മാറ്റിയത് പണം തട്ടാൻ തന്നെ .നിയമക്കുരുക്കിനെ മറികടക്കുകയും ആകാം .ഈ ഉപദേശം നൽകിയത് തൃശൂരുകാരൻ ആണ് . റോയിയെ തമിഴ്‌നാട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു .ഇനി ആന്ധ്രയിൽ ആണ് തെളിവെടുപ്പ് .മറ്റൊരു അന്വേഷണ സംഘം തമിഴ്‌നാട്ടിൽ…

    Read More »
  • TRENDING

    ഋതുമതി ആയപ്പോൾ കമ്മൽ കൊണ്ട് തന്ന മാമൻ ,അഭയ ഹിരൺമയിയുടെ പ്രശസ്തനായ മാമനെ കുറിച്ചുള്ള കുറിപ്പ്

    ഗായിക അഭയ ഹിരൺമയിയുടെ ഒരു കുറിപ്പാണു ഇപ്പോൾ വൈറൽ .തന്റെ മാമനെ കുറിച്ചാണ് കുറിപ്പ് .നടൻ കൊച്ചു പ്രേമൻ ആണ് അഭയയുടെ മാമൻ . അഭയ ഹിരൺമയിയുടെ കുറിപ്പ് – ഞാൻ ഋതുമതി ആയപ്പോ ആദ്യമായിട്ട് സ്വർണക്കമ്മൽ കൊണ്ട് തന്നു. പിന്നെ 10 ജയിച്ചപ്പോ വീണ്ടും കമ്മൽ. കോളേജ് കേറിയപ്പോ ആദ്യമായിട്ട് മാമ്മൻ തന്ന മൊബൈൽ ഫോൺ പിന്നെ വിദേശത്തു ഷൂട്ടിനും ഷോയ്ക്ക് ഒക്കെ പോയിട്ട് വരുമ്പോ ഏറ്റവും ഇഷ്ടപെട്ട സഹോദരിയുടെ മക്കളായതു കൊണ്ടാണോ എന്നറിയില്ല നിറച്ചും ചോക്ലേറ്റ് ഡ്രെസ്സും വാച്ചും ഒക്കെ കൊണ്ടേ തരും .. ഞങ്ങൾ പെൺകുട്ടികൾ ചോദിക്കുമ്പോ ചോദിക്കുമ്പോ കാശും…. ഞങ്ങടെ “ഗിഫ്റ്റ് ബോക്സ് ” ആണ് മാമ്മൻ……

    Read More »
Back to top button
error: