മലയാളി മാലാഖയെ നഷ്ടപ്പെട്ട് സൗദി അറേബ്യ, അമൃത മോഹൻ ഇനി ഓർമ

സൗദി അറേബ്യയിൽ ഒരു മലയാളി നഴ്സ് കോവിഡ് രക്തസാക്ഷി. നജ്റാനിൽ ഷെറോറ ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തിരുന്ന അമൃത മോഹൻ കോവിഡ് ബാധിച്ച് മരിച്ചു. 31 വയസായിരുന്നു.

ഇന്ന് പുലർച്ചെ 4:51 നാണ് അന്ത്യം . കിംഗ് ഖാലിദ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം .7 മാസം ഗർഭിണിയായിരുന്നു. കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം ഇന്നലെ രാത്രി പരാജയപ്പെട്ടിരുന്നു.

കോട്ടയം വൈക്കം സ്വദേശിയാണ്. ഭർത്താവ് അവിനാശ് മോഹൻദാസ്. കോവിഡ് ബാധിച്ച് മരണപ്പെട്ടതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കില്ല പകരം അമൃത മോഹനെ അവസാനമായി കാണാനുളള ഭർത്താവിൻ്റെ ആഗ്രഹം ആശുപത്രി അധികാരികളെ അറിയിച്ചിട്ടുണ്ട്. അതിനായുളള പരിശ്രമങ്ങൾ യുഎൻഎ നടത്തുന്നു.അമൃത മോഹൻ്റെ മരണത്തിൽ യുഎൻഎ അനുശോചിച്ചു .

Leave a Reply

Your email address will not be published. Required fields are marked *