Month: September 2020

  • NEWS

    പിസി ജോർജ് യുഡിഎഫിലേക്ക് ,ചരട് വലിക്കുന്നത് രമേശ് ചെന്നിത്തല

    കേരള കോൺഗ്രസ് ജോസ് വിഭാഗം എൽ ഡിഎഫിലേക്ക് എന്ന് ഉറപ്പിച്ചതോടെ യു ഡി എഫ് പ്രവേശന നീക്കം സജീവമാക്കി പി സി ജോർജ് .പൂഞ്ഞാറിനൊപ്പം ഒരു സീറ്റ് കൂടി എന്നാണ് പിസിയുടെ നോട്ടം .പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പിസിയ്ക്ക് വേണ്ടി ചരട് വലിക്കുന്നത് . കോട്ടയം ,പത്തനംതിട്ട ജില്ലകളിൽ പിസിയ്ക്ക് അണികളുണ്ട് .ജോസ് വിഭാഗത്തിന്റെ കൊഴിഞ്ഞുപോക്ക് ഇങ്ങനെ മറി കടക്കാം എന്നാണ് ചെന്നിത്തല കരുതുന്നത് .കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നുമുന്നണികൾക്കുമെതിരെ പോരാടി ആണ് പി സി പൂഞ്ഞാറിൽ ജയിച്ചത് . പിന്നീട് പിസി എൻ ഡി എയിലേക്ക് മാറി .എന്നാൽ അവിടെ അധികകാലം നിന്നില്ല .അപ്പോഴും യു ഡി എഫ് സാധ്യത തേടിയെങ്കിലും പിസിയെ യു ഡി എഫിന് ആവശ്യമുണ്ടായിരുന്നില്ല . സ്വതന്ത്ര നിലപാട് എടുത്ത് തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫുമായി സൗഹൃദമാകാമെന്നാണ് പിസിയുടെ കണക്കു കൂട്ടൽ .നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ മുന്നണി പ്രവേശനത്തിനാണ് പിസി പദ്ധതിയിട്ടിരിക്കുന്നത് . എന്നാൽ…

    Read More »
  • LIFE

    സ്വപ്നാ കേസും സ്വര്ണക്കടത്തുമൊന്നും വഴി തടഞ്ഞില്ല ,ജോസ് കെ മാണി എൽഡിഎഫിലേക്ക് തന്നെ ,തദ്ദേശ തെരഞ്ഞെടുപ്പിൽ തന്ത്രപരമായ സഖ്യം ,ജോസഫിനെയും മോൻസിനെയും അയോഗ്യനാക്കാനും നീക്കം

    കേരള കോൺഗ്രസ് മാണി വിഭാഗം എൽഡിഎഫിലേക്കെന്ന് ഉറപ്പായി .തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസ് വിഭാഗം മല്സരിക്കാൻ ആഗ്രഹിക്കുന്ന സീറ്റുകളുടെ പട്ടിക ജില്ലാടിസ്ഥാനത്തിൽ എൽഡിഎഫിന് കൈമാറി .സിപിഐയുടെ ഔദ്യോഗിക പച്ചക്കൊടി ഉയരുന്നതോടെ ചങ്ങാത്തം പരസ്യമാക്കും . പി ജെ ജോസഫിനെയും മോൻസ് ജോസഫിനെയും അയോഗ്യനാക്കാനുള്ള നീക്കമാണ് ജോസ് വിഭാഗം ഇപ്പോൾ നടത്തുന്നത് .ഇതിനായി സ്പീക്കർക്ക് കത്ത് നൽകി .പാർട്ടി വിപ്പ് റോഷി അഗസ്റ്റിന്റെ പരാതി എൻ ജയരാജ് ആണ് സ്പീക്കർക്ക് കൈമാറിയത് . രാജ്യസഭാ തെരഞ്ഞെടുപ്പിലും അവിശ്വാസ പ്രമേയത്തിലും നിഷ്പക്ഷത പാലിക്കണം എന്ന വിപ്പാണ് ജോസ് വിഭാഗം നൽകിയത് .കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയുടെ തീരുമാനം ആണിത് .എന്നാൽ ഈ വിപ്പ് ജോസഫും മോൻസും ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി . രണ്ടില ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചത് ജോസിനാണ് .ജോസഫ് ഇതിനെതിരെ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി .ഹൈക്കോടതിയുടെ തീരുമാനം അനുസരിച്ചാവും സ്പീക്കറും അയോഗ്യത സംബന്ധിച്ച തീരുമാനം എടുക്കുക . മുന്നണി പ്രവേശനത്തിന്റെ…

    Read More »
  • NEWS

    ബിജെപി ചരടുവലിക്കുന്നു ,അഴിമതിക്കാരിയെയും എഐഎഡിഎംകെയേയും ഒന്നിപ്പിക്കാൻ നീക്കം

    തമിഴ്‌നാട്ടിൽ അവിഹിതകൂട്ടുകെട്ടിനു കളമൊരുങ്ങുന്നു .ബിജെപിയാണ് ചരട് വലിക്കുന്നത് . അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന ശശികലയുടെ വിഭാഗത്തെ എഐഎഡിഎംകെയിൽ ലയിപ്പിക്കാൻ ആണ് നീക്കം .തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ശത്രുക്കൾ തമ്മിൽ കൂട്ട് ചേരുന്നത് . ‘അമ്മ മക്കൾ മുന്നേറ്റ കഴകം എന്നാണ് ശശികല വിഭാഗത്തിന്റെ പാർട്ടി .ശശികല ജയിലിൽ ആയതിനാൽ പാർട്ടിയെ നയിക്കുന്നത് ടി ടി വി ദിനകരൻ ആണ് .ടി ടി വി ദിനകരൻ രണ്ട് ദിവസം മുൻപ് ഡൽഹിയിലെത്തി ബിജെപി നേതാക്കളുമായി ചർച്ച നടത്തിയതായാണ് വിവരം . ജയലളിതയുടെ വിശ്വസ്തൻ ആയിരുന്ന പന്നീർ സെൽവം ആയിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി .പിന്നീട് പാർട്ടിയിലെ പ്രശ്നങ്ങളെ തുടർന്ന് എടപ്പാടി പളനി സാമിയെ മുഖ്യമന്ത്രി ആക്കി .ഇതിനു പിന്നിലും ബിജെപി ആണെന്നാണ് അഭ്യൂഹം . ലയിക്കുമ്പോൾ ശശികലയെ ജനറൽ സെക്രട്ടറി ആക്കണം എന്നാണ് പ്രധാന നിർദേശം .മുഖ്യമന്ത്രി പളനിസാമിയ്ക്കും ഉപമുഖ്യമന്ത്രി പന്നീർ സെൽവത്തിനും അധികാരത്തിൽ തുടരാം .ടി ടി…

    Read More »
  • NEWS

    ഐപിഎല്ലിൽ മല്ലു ഷോ ,ദേവദത്തിനു പിന്നാലെ സഞ്ജുവും തകർത്തടിച്ചതോടെ സഞ്ജുവിന് അഭിനന്ദന പ്രവാഹം

    ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് വേണ്ടി മലയാളി ദേവദത്ത് പടിക്കലിന് പിന്നാലെ സഞ്ജു സാംസണും ഐപിഎല്ലിൽ തകർത്തടിച്ചതോടെ മലയാളി ട്രോൾ മഴയിൽ ആണ് .”അല്ലെങ്കിലും ഗൾഫിൽ മലയാളികൾ പുലികൾ ആണ്” തുടങ്ങി നിരവധി ട്രോളുകളാണ് ഇറങ്ങുന്നത് . ചൊവ്വാഴ്ച സൂപ്പർ കിങ്സിനെതിരെ സഞ്ജു അക്ഷരാർത്ഥത്തിൽ വെടിക്കെട്ട് പ്രകടനം ആണ് കാഴ്ച വച്ചത് .ധോണിയുടെ ബൗളിംഗ് മാറ്റമെല്ലാം വിഫലമായി .19 പന്തിൽ നിന്നാണ് അർദ്ധ സെഞ്ചുറി .ഔട്ടാവുമ്പോൾ 32 പന്തിൽ നിന്ന് 74 റൺസ് .ഐപിഎൽ കരിയറിലെ സഞ്ജുവിന്റെ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ചുറി ആണിത് . രാജസ്ഥാൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനൊപ്പം 121 റൺസ് കൂട്ടിച്ചേർത്താണ് സഞ്ജു മടങ്ങിയത് .ഇന്ത്യയിലെ ബെസ്റ്റ് യങ് ബാറ്റ്സ്മാൻ ആണ് സഞ്ജുവെന്നു മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ട്വീറ്റ് ചെയ്തു .നിരവധി മുൻ ക്രിക്കറ്റർമാർ സഞ്ജുവിന് അഭിനന്ദനവുമായി രംഗത്ത് എത്തിയിട്ടുണ്ട് .

    Read More »
  • NEWS

    യുവതിയ്ക്ക് ഫ്ലാറ്റ് :പോലീസുകാരന് മെമ്മോ ,കമ്മീഷണർക്കെതിരെ അന്വേഷണം ,തന്നെ ആരും തട്ടിക്കൊണ്ടു വന്നിട്ടില്ലെന്ന് യുവതി

    യുവതിയുടെ പേരും വച്ച് കമ്മീഷണർ സസ്‌പെൻഷൻ ഓർഡർ നൽകിയ പോലീസുകാരൻ ഉമേഷ് വള്ളിക്കുന്നിനെതിരെ നടപടി എടുക്കും എന്ന് കാണിച്ച് വീണ്ടും മെമ്മോ .തീവ്ര ഇടതുപക്ഷക്കാർക്ക് അനുകൂലമായി സമൂഹ മാധ്യമത്തിൽ ഇടപെടുന്നുണ്ടെന്നും പോലീസ് നടപടിയെ പൊതുമധ്യത്തിൽ അവഹേളിച്ചുവെന്നും മെമ്മോയിൽ പറയുന്നു . പന്തീരാങ്കാവ് യു എ പി എ കേസിൽ അലനും താഹയ്ക്കും ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പുറപ്പെടുവിച്ച ഉത്തരവ് എല്ലാ പോലീസ് ഉദ്യോഗസ്ഥരും വായിക്കേണ്ടത് ആണെന്ന് ഉമേഷ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു .കാട് പൂക്കുന്ന നേരം എന്ന സിനിമയിലെ ഡയലോഗ് ഫേസ്ബുക്കിൽ ഷെയർ ചെയ്തതിനു തന്റെ രണ്ടു ഇൻക്രിമെന്റ് തടഞ്ഞു വച്ചിരുന്നെന്നും ഫേസ്ബുകിൽ ഉമേഷ് ചൂണ്ടിക്കാട്ടിയിരുന്നു . സമൂഹ മാധ്യമങ്ങളിൽ ഇടപെടുമ്പോൾ പോലീസുകാർ കൈക്കൊള്ളേണ്ട നിർദേശങ്ങൾക്ക് വിരുദ്ധമാണ് ഈ രണ്ടു പരാമര്ശങ്ങളെന്നു കമ്മീഷണർ എ വി ജോർജ് നൽകിയ മെമ്മോയിൽ പറയുന്നു .ഗായികയായ യുവതിയ്ക്ക് ഉമേഷ് ഫ്ലാറ്റ് എടുത്തു കൊടുത്തതാണെന്നും ഫ്‌ളാറ്റിൽ ഉമേഷ് നിത്യ സന്ദർശകൻ ആണെന്നും യുവതിയുടെ ‘അമ്മ പൊലീസിന് പരാതി…

    Read More »
  • TRENDING

    ടോവിനോ തോമസ്സിന്റെ “വരവ് “

    ” അരവിന്ദന്റെ അതിഥികള്‍ ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ടോവിനോ തോമസ്സിനെ നായകനാക്കി പതിയാറ എന്റര്‍ടെെന്‍മെന്റസിന്റെ ബാനറില്‍ പ്രദീപ് കുമാര്‍ പതിയാറ നിര്‍മ്മിക്കുന്ന പുതിയ സിനിമയാണ് “വരവ് “. തിര,ഗോദ എന്നി ചിത്രങ്ങളുടെ തിരക്കഥാകൃത്തായ രാകേഷ് മണ്ടോടി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന “വരവ് ” എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് നിര്‍വ്വഹിക്കുന്നു.സഹ രചയിതാക്കള്‍-സരേഷ് മലയങ്കണ്ടി,മനു മഞ്ജിത്ത്.

    Read More »
  • NEWS

    രാജ്യത്ത് സോഷ്യൽ മീഡിയയിൽ ബിജെപി ഇടറുന്നു ,സർക്കാരിനെ പ്രതിരോധത്തിലാക്കി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ

    ഇന്ത്യയിൽ ഡിജിറ്റൽ മീഡിയയിലെ മേൽക്കോയ്മ ബിജെപിക്കാണ് എന്നാണ് എല്ലാവരും പറയുന്നത് .ബിജെപിയുടെ ക്യാമ്പയിനുകൾക്ക് വലിയ പ്രചാരം സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നുണ്ട് താനും .എന്നാൽ മൂന്നാഴ്ചയായി ബിജെപിയ്ക്ക് ഡിജിറ്റൽ മീഡിയയിൽ തളർച്ചയാണെന്നു ദേശീയ മാധ്യമങ്ങൾ വിലയിരുത്തുന്നു . ഓഗസ്റ്റ് 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്ത് മുതൽ തുടങ്ങിയതാണ് സോഷ്യൽ മീഡിയയിലെ ബിജെപിയുടെ കഷ്ടകാലം .ഡിസ്‌ലൈക്ക് കാമ്പയിനിൽ മോദിക്ക് ലൈക്കുകളേക്കാൾ ഡിസ്‌ലൈക്കുകൾ ലഭിച്ചത് ബിജെപിയെ തെല്ലൊന്നുമല്ല വലച്ചത് . ഇതിനേക്കാൾ ബിജെപിയെ ഭയപ്പെടുത്തുന്ന മറ്റു ചിലതുണ്ട് .ഈയടുത്ത് പ്രതിപക്ഷം കൊണ്ട് വന്ന എല്ലാ ക്യാമ്പയിനുകളും ട്രെൻഡിങ്ങിൽ വന്നു എന്നതാണ് ബിജെപിയെ ഉൽക്കണ്ഠാകുലരാക്കുന്നത് .ഇതിൽ ചിലതാണ് #5 ബജെ5മിനുട്സ് ,#9ബജെ9മിനുട്സ്,#നാഷണൽഅൺഎംപ്ലോയ്മെന്റ്ഡേ തുടങ്ങിയവ . ഇതെല്ലാം വിദ്യാർത്ഥികളും യുവാക്കളും ഏറ്റെടുക്കുക ആയിരുന്നു . ഇത് സമൂഹ മാധ്യമങ്ങളിലെ മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം .ഇതിൽ നിന്ന് പ്രതിപക്ഷത്തിന് ഗുണം ലഭിക്കുമോ എന്നത് രണ്ടാമത്തെ ചോദ്യം .ഉത്തർപ്രദേശിൽ കോൺഗ്രസും എസ് പിയും സൈബർ…

    Read More »
  • NEWS

    സൂറത്കല്‍ അപ്പാര്‍ട്ട്‌മെന്റിലെ മോഷണം; നാല് പ്രതികള്‍ പിടിയില്‍

    മംഗലാപുരം: സൂറത്കല്‍ അപ്പാര്‍ട്ടുമെന്റില്‍ നിന്ന് 24 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും 51 ലക്ഷം രൂപയും കവര്‍ന്ന കേസിലെ നാലുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. രഘു, അമേഷ്, നവീന്‍, സന്തോഷ് എന്നിവരാണ് പൊലീസ് പിടിയിലായത്. അപ്പാര്‍ട്ട്‌മെൻ്റ് ഉടമസ്ഥരുടെ അസോസിയേഷന്റെ സെക്രട്ടറിയാണ് നവീന്‍. രഘുവും അമേഷും മലയാളികളാണെന്ന് പൊലീസ് പറഞ്ഞു. 30,85,710 രൂപ, 24 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍, കാര്‍, പള്‍സര്‍ മോട്ടോര്‍ ബൈക്ക് തുടങ്ങിയ വാഹനങ്ങളും കവര്‍ച്ചക്കാരില്‍ നിന്ന് പിടിച്ചെടുത്തു. ചൊവ്വാഴ്ച ഉച്ചയോടെ സിറ്റി പത്രസമ്മേളനത്തിൽ പൊലീസ് കമ്മീഷണര്‍ വികാസ് കുമാറാണ് അറസ്റ്റ് വിവരം പ്രഖ്യാപിച്ചത്. ആഗസ്ത് 17ന് സൂറത്കല്ലിലെ ജാര്‍ഡിന്‍ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലെ വിദ്യാ പ്രഭുവിന്റെ ഫ്ലാറ്റില്‍ നിന്നാണ് 24 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും 51 ലക്ഷം രൂപയും കവര്‍ച്ച ചെയ്യപ്പെട്ടത്. വിദ്യാ പ്രഭു ഇതുസംബന്ധിച്ച് സൂറത്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സുരക്ഷാ സേനയില്‍ 15 വര്‍ഷം സേവനമനുഷ്ഠിച്ച മുന്‍ സൈനികനാണ് നവീനെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു. സ്വമേധയാ വിരമിച്ച നവീന്‍ ബാര്‍ മാനേജരായി ജോലി…

    Read More »
  • ഇന്ന് 4125 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4125 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസര്‍ഗോഡ് 197, കോട്ടയം 169, കണ്ണൂര്‍ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 19 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ കൊല്ലം കൊട്ടിയം സ്വദേശി ആനന്ദന്‍ (76), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിനി ലത (40), സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ധര്‍മ്മദാസന്‍ (67), തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അരവിന്ദാക്ഷന്‍ നായര്‍ (68), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ കണ്ണൂര്‍ ശിവപുരം സ്വദേശി സത്യവതി (70), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ തിരുവനന്തപുരം അരുവിക്കര സ്വദേശി രാധാകൃഷ്ണന്‍ (68), മലപ്പുറം തണലൂര്‍ സ്വദേശിനി ഫാത്തിമ…

    Read More »
  • TRENDING

    സീരിയൽ ഷൂട്ടിംഗുകൾ നിലയ്ക്കുമോ…?, ടെലിവിഷൻ മേഖല വീണ്ടും പ്രതിസന്ധിയിലേയ്ക്കോ…?

    സാധാരണ മലയാളി പ്രേക്ഷകരുടെ രാവുകളെ ആഘോഷ സമൃദ്ധമാക്കുന്ന സീരിയലുകളുടെ ചിത്രീകരണം സന്നിഗ്ദ്ധാവസ്ഥയിലേയ്ക്കു നീങ്ങുകയാണ്. പല സീരിയലുകളുടെയും ഷൂട്ടിംഗ് നിർത്തിവയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണ് നിർമ്മാതാക്കൾ. അഞ്ചോ ആറോ മലയാളം സീരിയലുകളാണ് കോവിഡ് വ്യാപനത്തിൻ്റെ പേരിൽ ഷൂട്ടിംഗ് നിർത്തിവയ്ക്കാൻ നിർബഡിതമായിരിക്കുന്നത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന സിബി ചാവറ നിർമ്മിക്കുന്ന ‘ചാക്കോയും മേരിയും’ ലൊക്കേഷനിലെ അഭിനേതാക്കളടക്കമുള്ള 23 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫ്ലവേഴ്സ് ടി.വി നിർമ്മിച്ച് ഗിരീഷ് കോന്നി സംവിധാനം ചെയ്യുന്ന ‘കൂടത്തായി’ സീരിയലിലെ ഒരാള്‍ക്കും ഡോ. എസ് ജനാർദ്ദനൻ സംവിധാനം ചെയ്യുന്ന ‘ഞാനും നീയും’ ലൊക്കേഷനിലെ 16 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. പ്രവീൺ ഇറവങ്കരയുടെ രചനയിൽ ടി.എസ് സജി സംവിധാനം ചെയ്യുന്ന ‘പൂക്കാലം വരവായി’ സീരിയലിലെ ഉപനായകൻ നിരഞ്ജനും കോവിഡ് സ്ഥിരീകരിച്ചു. സൂര്യ ടി.വിയിൽ ഉടൻ സംപ്രേക്ഷണം ആരംഭിക്കാൻ തീരുമാനിച്ചിരുന്ന ഷിജു അരൂർ സംവിധാനം ചെയ്യുന്ന ‘തിങ്കൾ കലമാൻ’ എന്ന സീരിയലും അനിശ്ചിതാവസ്ഥയിലായി. ഇത്രയേറെ പേര്‍ക്ക് രോഗം ബാധിച്ചതോടെ ഷൂട്ടിംഗുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. സീ…

    Read More »
Back to top button
error: