ഐപിഎല്ലിൽ മല്ലു ഷോ ,ദേവദത്തിനു പിന്നാലെ സഞ്ജുവും തകർത്തടിച്ചതോടെ സഞ്ജുവിന് അഭിനന്ദന പ്രവാഹം

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് വേണ്ടി മലയാളി ദേവദത്ത് പടിക്കലിന് പിന്നാലെ സഞ്ജു സാംസണും ഐപിഎല്ലിൽ തകർത്തടിച്ചതോടെ മലയാളി ട്രോൾ മഴയിൽ ആണ് .”അല്ലെങ്കിലും ഗൾഫിൽ മലയാളികൾ പുലികൾ ആണ്” തുടങ്ങി നിരവധി ട്രോളുകളാണ് ഇറങ്ങുന്നത് .

ചൊവ്വാഴ്ച സൂപ്പർ കിങ്സിനെതിരെ സഞ്ജു അക്ഷരാർത്ഥത്തിൽ വെടിക്കെട്ട് പ്രകടനം ആണ് കാഴ്ച വച്ചത് .ധോണിയുടെ ബൗളിംഗ് മാറ്റമെല്ലാം വിഫലമായി .19 പന്തിൽ നിന്നാണ് അർദ്ധ സെഞ്ചുറി .ഔട്ടാവുമ്പോൾ 32 പന്തിൽ നിന്ന് 74 റൺസ് .ഐപിഎൽ കരിയറിലെ സഞ്ജുവിന്റെ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ചുറി ആണിത് .

രാജസ്ഥാൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനൊപ്പം 121 റൺസ് കൂട്ടിച്ചേർത്താണ് സഞ്ജു മടങ്ങിയത് .ഇന്ത്യയിലെ ബെസ്റ്റ് യങ് ബാറ്റ്സ്മാൻ ആണ് സഞ്ജുവെന്നു മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ട്വീറ്റ് ചെയ്തു .നിരവധി മുൻ ക്രിക്കറ്റർമാർ സഞ്ജുവിന് അഭിനന്ദനവുമായി രംഗത്ത് എത്തിയിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *