ബിജെപി ചരടുവലിക്കുന്നു ,അഴിമതിക്കാരിയെയും എഐഎഡിഎംകെയേയും ഒന്നിപ്പിക്കാൻ നീക്കം

തമിഴ്‌നാട്ടിൽ അവിഹിതകൂട്ടുകെട്ടിനു കളമൊരുങ്ങുന്നു .ബിജെപിയാണ് ചരട് വലിക്കുന്നത് .

അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന ശശികലയുടെ വിഭാഗത്തെ എഐഎഡിഎംകെയിൽ ലയിപ്പിക്കാൻ ആണ് നീക്കം .തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ശത്രുക്കൾ തമ്മിൽ കൂട്ട് ചേരുന്നത് .

‘അമ്മ മക്കൾ മുന്നേറ്റ കഴകം എന്നാണ് ശശികല വിഭാഗത്തിന്റെ പാർട്ടി .ശശികല ജയിലിൽ ആയതിനാൽ പാർട്ടിയെ നയിക്കുന്നത് ടി ടി വി ദിനകരൻ ആണ് .ടി ടി വി ദിനകരൻ രണ്ട് ദിവസം മുൻപ് ഡൽഹിയിലെത്തി ബിജെപി നേതാക്കളുമായി ചർച്ച നടത്തിയതായാണ് വിവരം .

ജയലളിതയുടെ വിശ്വസ്തൻ ആയിരുന്ന പന്നീർ സെൽവം ആയിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി .പിന്നീട് പാർട്ടിയിലെ പ്രശ്നങ്ങളെ തുടർന്ന് എടപ്പാടി പളനി സാമിയെ മുഖ്യമന്ത്രി ആക്കി .ഇതിനു പിന്നിലും ബിജെപി ആണെന്നാണ് അഭ്യൂഹം .

ലയിക്കുമ്പോൾ ശശികലയെ ജനറൽ സെക്രട്ടറി ആക്കണം എന്നാണ് പ്രധാന നിർദേശം .മുഖ്യമന്ത്രി പളനിസാമിയ്ക്കും ഉപമുഖ്യമന്ത്രി പന്നീർ സെൽവത്തിനും അധികാരത്തിൽ തുടരാം .ടി ടി വി ദിനകരന് പാർട്ടിയിൽ ഒരു ഉന്നത പദവി നൽകണം എന്നൊക്കെയാണ് മറ്റ് നിർദേശങ്ങൾ .

ഒരു വർഷമായി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇരുപക്ഷത്തെയും ലയിപ്പിക്കാൻ ബിജെപി നീക്കം നടത്തുന്നു എന്നാണു വിവരം .തത്വത്തിൽ ഇരുവിഭാഗവും ലയിക്കാൻ തീരുമാനിച്ചു എന്നാണ് അറിയുന്നത് .

നിലവിൽ തമിഴ്‌നാട് ബിജെപിയുടെ ബാലികേറാമലയാണ് .അതുകൊണ്ട് തന്നെ ഇരുപക്ഷത്തെയും ഒരുമിപ്പിച്ച് പരമാവധി നേട്ടം കൊയ്യാൻ ആണ് ബിജെപി ആഗ്രഹിക്കുന്നത് .ജയലളിതയുടെ മരണം സംബന്ധിച്ച അന്വേഷണം നടക്കുകയാണ് .ശശികല അതിൽ ആരോപണ വിധേയയുമാണ് .ഈ സാഹചര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് ശശികലയും തയ്യാറാവും എന്നാണ് റിപ്പോർട്ട് .

Leave a Reply

Your email address will not be published. Required fields are marked *