Month: September 2020

  • NEWS

    രാജ്യത്ത് സോഷ്യൽ മീഡിയയിൽ ബിജെപി ഇടറുന്നു ,സർക്കാരിനെ പ്രതിരോധത്തിലാക്കി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ

    ഇന്ത്യയിൽ ഡിജിറ്റൽ മീഡിയയിലെ മേൽക്കോയ്മ ബിജെപിക്കാണ് എന്നാണ് എല്ലാവരും പറയുന്നത് .ബിജെപിയുടെ ക്യാമ്പയിനുകൾക്ക് വലിയ പ്രചാരം സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നുണ്ട് താനും .എന്നാൽ മൂന്നാഴ്ചയായി ബിജെപിയ്ക്ക് ഡിജിറ്റൽ മീഡിയയിൽ തളർച്ചയാണെന്നു ദേശീയ മാധ്യമങ്ങൾ വിലയിരുത്തുന്നു . ഓഗസ്റ്റ് 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്ത് മുതൽ തുടങ്ങിയതാണ് സോഷ്യൽ മീഡിയയിലെ ബിജെപിയുടെ കഷ്ടകാലം .ഡിസ്‌ലൈക്ക് കാമ്പയിനിൽ മോദിക്ക് ലൈക്കുകളേക്കാൾ ഡിസ്‌ലൈക്കുകൾ ലഭിച്ചത് ബിജെപിയെ തെല്ലൊന്നുമല്ല വലച്ചത് . ഇതിനേക്കാൾ ബിജെപിയെ ഭയപ്പെടുത്തുന്ന മറ്റു ചിലതുണ്ട് .ഈയടുത്ത് പ്രതിപക്ഷം കൊണ്ട് വന്ന എല്ലാ ക്യാമ്പയിനുകളും ട്രെൻഡിങ്ങിൽ വന്നു എന്നതാണ് ബിജെപിയെ ഉൽക്കണ്ഠാകുലരാക്കുന്നത് .ഇതിൽ ചിലതാണ് #5 ബജെ5മിനുട്സ് ,#9ബജെ9മിനുട്സ്,#നാഷണൽഅൺഎംപ്ലോയ്മെന്റ്ഡേ തുടങ്ങിയവ . ഇതെല്ലാം വിദ്യാർത്ഥികളും യുവാക്കളും ഏറ്റെടുക്കുക ആയിരുന്നു . ഇത് സമൂഹ മാധ്യമങ്ങളിലെ മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം .ഇതിൽ നിന്ന് പ്രതിപക്ഷത്തിന് ഗുണം ലഭിക്കുമോ എന്നത് രണ്ടാമത്തെ ചോദ്യം .ഉത്തർപ്രദേശിൽ കോൺഗ്രസും എസ് പിയും സൈബർ…

    Read More »
  • NEWS

    സൂറത്കല്‍ അപ്പാര്‍ട്ട്‌മെന്റിലെ മോഷണം; നാല് പ്രതികള്‍ പിടിയില്‍

    മംഗലാപുരം: സൂറത്കല്‍ അപ്പാര്‍ട്ടുമെന്റില്‍ നിന്ന് 24 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും 51 ലക്ഷം രൂപയും കവര്‍ന്ന കേസിലെ നാലുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. രഘു, അമേഷ്, നവീന്‍, സന്തോഷ് എന്നിവരാണ് പൊലീസ് പിടിയിലായത്. അപ്പാര്‍ട്ട്‌മെൻ്റ് ഉടമസ്ഥരുടെ അസോസിയേഷന്റെ സെക്രട്ടറിയാണ് നവീന്‍. രഘുവും അമേഷും മലയാളികളാണെന്ന് പൊലീസ് പറഞ്ഞു. 30,85,710 രൂപ, 24 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍, കാര്‍, പള്‍സര്‍ മോട്ടോര്‍ ബൈക്ക് തുടങ്ങിയ വാഹനങ്ങളും കവര്‍ച്ചക്കാരില്‍ നിന്ന് പിടിച്ചെടുത്തു. ചൊവ്വാഴ്ച ഉച്ചയോടെ സിറ്റി പത്രസമ്മേളനത്തിൽ പൊലീസ് കമ്മീഷണര്‍ വികാസ് കുമാറാണ് അറസ്റ്റ് വിവരം പ്രഖ്യാപിച്ചത്. ആഗസ്ത് 17ന് സൂറത്കല്ലിലെ ജാര്‍ഡിന്‍ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലെ വിദ്യാ പ്രഭുവിന്റെ ഫ്ലാറ്റില്‍ നിന്നാണ് 24 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും 51 ലക്ഷം രൂപയും കവര്‍ച്ച ചെയ്യപ്പെട്ടത്. വിദ്യാ പ്രഭു ഇതുസംബന്ധിച്ച് സൂറത്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സുരക്ഷാ സേനയില്‍ 15 വര്‍ഷം സേവനമനുഷ്ഠിച്ച മുന്‍ സൈനികനാണ് നവീനെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു. സ്വമേധയാ വിരമിച്ച നവീന്‍ ബാര്‍ മാനേജരായി ജോലി…

    Read More »
  • ഇന്ന് 4125 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4125 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസര്‍ഗോഡ് 197, കോട്ടയം 169, കണ്ണൂര്‍ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 19 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ കൊല്ലം കൊട്ടിയം സ്വദേശി ആനന്ദന്‍ (76), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിനി ലത (40), സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ധര്‍മ്മദാസന്‍ (67), തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അരവിന്ദാക്ഷന്‍ നായര്‍ (68), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ കണ്ണൂര്‍ ശിവപുരം സ്വദേശി സത്യവതി (70), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ തിരുവനന്തപുരം അരുവിക്കര സ്വദേശി രാധാകൃഷ്ണന്‍ (68), മലപ്പുറം തണലൂര്‍ സ്വദേശിനി ഫാത്തിമ…

    Read More »
  • TRENDING

    സീരിയൽ ഷൂട്ടിംഗുകൾ നിലയ്ക്കുമോ…?, ടെലിവിഷൻ മേഖല വീണ്ടും പ്രതിസന്ധിയിലേയ്ക്കോ…?

    സാധാരണ മലയാളി പ്രേക്ഷകരുടെ രാവുകളെ ആഘോഷ സമൃദ്ധമാക്കുന്ന സീരിയലുകളുടെ ചിത്രീകരണം സന്നിഗ്ദ്ധാവസ്ഥയിലേയ്ക്കു നീങ്ങുകയാണ്. പല സീരിയലുകളുടെയും ഷൂട്ടിംഗ് നിർത്തിവയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണ് നിർമ്മാതാക്കൾ. അഞ്ചോ ആറോ മലയാളം സീരിയലുകളാണ് കോവിഡ് വ്യാപനത്തിൻ്റെ പേരിൽ ഷൂട്ടിംഗ് നിർത്തിവയ്ക്കാൻ നിർബഡിതമായിരിക്കുന്നത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന സിബി ചാവറ നിർമ്മിക്കുന്ന ‘ചാക്കോയും മേരിയും’ ലൊക്കേഷനിലെ അഭിനേതാക്കളടക്കമുള്ള 23 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫ്ലവേഴ്സ് ടി.വി നിർമ്മിച്ച് ഗിരീഷ് കോന്നി സംവിധാനം ചെയ്യുന്ന ‘കൂടത്തായി’ സീരിയലിലെ ഒരാള്‍ക്കും ഡോ. എസ് ജനാർദ്ദനൻ സംവിധാനം ചെയ്യുന്ന ‘ഞാനും നീയും’ ലൊക്കേഷനിലെ 16 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. പ്രവീൺ ഇറവങ്കരയുടെ രചനയിൽ ടി.എസ് സജി സംവിധാനം ചെയ്യുന്ന ‘പൂക്കാലം വരവായി’ സീരിയലിലെ ഉപനായകൻ നിരഞ്ജനും കോവിഡ് സ്ഥിരീകരിച്ചു. സൂര്യ ടി.വിയിൽ ഉടൻ സംപ്രേക്ഷണം ആരംഭിക്കാൻ തീരുമാനിച്ചിരുന്ന ഷിജു അരൂർ സംവിധാനം ചെയ്യുന്ന ‘തിങ്കൾ കലമാൻ’ എന്ന സീരിയലും അനിശ്ചിതാവസ്ഥയിലായി. ഇത്രയേറെ പേര്‍ക്ക് രോഗം ബാധിച്ചതോടെ ഷൂട്ടിംഗുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. സീ…

    Read More »
  • NEWS

    നിയമസഭയിലെ കയ്യാങ്കളി: പിണറായി സർക്കാരിൻ്റെ അധികാര ദുർവിനിയോഗത്തിനേറ്റ തിരിച്ചടി: കെ.സുരേന്ദ്രൻ

    തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന പിണറായി സർക്കാരിൻ്റെ ആവശ്യം കോടതി തള്ളിയത് സർക്കാരിൻ്റെ അധികാരദുർവിനിയോഗത്തിനേറ്റ തിരിച്ചടിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനാധിപത്യത്തിനേറ്റ കളങ്കമായിരുന്നു അന്ന് നിയമസഭയിൽ നടന്നതെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. പൊതുമുതൽ നശിപ്പിക്കപ്പെട്ട കേസ് എഴുതിതള്ളാനാവില്ലെന്ന സി.ജെ.എം കോടതിയുടെ നിലപാട് ഇടതുസർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരമാണ്. സ്പീക്കറുടെ ചേംബറിൽ കയറി കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള കണ്ണിൽക്കണ്ട എല്ലാ വസ്തുക്കളും തല്ലിതകർത്ത പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ കിട്ടുന്നവരെ കേസ് തുടരണം. നിലവിലെ മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി ജലീൽ എന്നിവരാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്നത് കേസിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നതായും സുരേന്ദ്രൻ പറഞ്ഞു.

    Read More »
  • NEWS

    ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച നരാധമൻ കൊല്ലം അഞ്ചലിൽ അറസ്റ്റിൽ

    ഏഴു വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച 35കാരനെ പോക്സോ കേസിൽ കൊല്ലം ജില്ലയിലെ അഞ്ചലിൽ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മയുടെ ബന്ധുവാണ് അറസ്റ്റിലായ യുവാവ്. ഇയാൾ മാസങ്ങളായി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് വിവരം. പീഡനം സഹിക്കാനാവാതെ പെൺകുട്ടി അമ്മയോട് കാര്യങ്ങൾ തുറന്നുപറയുകയായിരുന്നു. തുടർന്ന് അമ്മ ചൈൽഡ്ലൈനിൽ വിവരമറിയിക്കുകയും ചൈൽഡ് ലൈൻ അധികൃതർ പരാതി പോലീസിന് കൈമാറുകയുമായിരുന്നു.

    Read More »
  • NEWS

    വെള്ളാപ്പള്ളിക്കെതിരെ സിബിഐ അന്വേഷണമില്ല

    എസ്എൻഡിപി യോ​ഗം മൈക്രോ ഫൈനാൻസ് ക്രമക്കേട് ആരോപണത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. തൃശൂർ സ്വദേശി സി പി വിജയനാണ് ഹർജി സമർപ്പിച്ചത്.ഇതേ ആരോപണം നേരെത്തെ വിജിലൻസ് അന്വേഷിച്ചതാണെന്നും ക്രമക്കേട് കണ്ടെത്തിയില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഹർജി നിലനിൽക്കില്ലെന്നും സർക്കാർ അറിയിച്ചു. ഇതേത്തുടർന്നാണ് ഹർജി തള്ളിയത്.

    Read More »
  • NEWS

    മോഡി സർക്കാർ എഴുതി ഒപ്പിട്ടത് കർഷകരുടെ മരണപത്രത്തിൽ ,കർഷക ബില്ലുകൾ ഇന്ത്യൻ കർഷകന്റെ മരണമണി ആകുന്നത് ഇതുകൊണ്ടാണ്

    പത്താമത് കാർഷിക സെൻസസ് പ്രകാരം ഇന്ത്യയിലെ 86 .2 % കർഷകരും രണ്ട് ഹെക്ടറിൽ താഴെ മാത്രം ഭൂമിയുള്ളവരാണ് .ഇന്ത്യയുടെ മൊത്തം വിളനിലയുടെ വിസ്തൃതി എടുത്താൽ ഒരു വിരോധാഭാസം തിരിച്ചറിയാം .ഇന്ത്യയിലെ 86 .2 % കർഷകരുടെ പക്കലുള്ള കൃഷി ഭൂമി മൊത്തം കൃഷിയിടത്തിൽ 47 .3 % മാത്രം . മൂന്ന് കാർഷിക ഓർഡിനൻസുകൾ ആണ് കഴിഞ്ഞ ജൂണിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ചത് .കാർഷിക വിപണിയിലെ വ്യാപാര രീതികൾ നിയന്ത്രിക്കുന്നതിനും കരാർ കൃഷിയ്ക്ക് സൗകര്യം ഒരുക്കുന്നതിനും വേണ്ടി നിലവിലുള്ള രണ്ടു നിയമങ്ങളാണ് കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തത് . ആദ്യ ഓർഡിനൻസിന്റെ നിർദിഷ്ട ലക്‌ഷ്യമായി കേന്ദ്രം പറയുന്നത് നിയന്ത്രണങ്ങൾ എടുത്ത് കളഞ്ഞ് കർഷകരെ ശാക്തീകരിക്കുക എന്നതാണ് .രണ്ടാമത്തെ ഓർഡിനൻസിന്റെ ലക്ഷ്യമായി പറയുന്നത് ഏത് സൈറ്റിലുമുള്ള വ്യാപാരം ഉദാരവൽക്കരിക്കുന്നതിനും അത് വഴി കർഷകർക്ക് കൂടുതൽ ലാഭം ഉണ്ടാക്കുക എന്നതാണ് .മൂന്നാമത്തേതിന്റെ ലക്ഷ്യമായി പറയുന്നത് കരാർ കൃഷിയ്ക്ക് നിയമപരമായ വലിയ അടിത്തറ നൽകുന്നു…

    Read More »
  • NEWS

    പാര്‍ട്ടിയും മുന്നണിയും പറഞ്ഞാല്‍ രാജിവെയ്ക്കും: കെ.ടി ജലീല്‍

    തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി ജലീല്‍ രാജി വെയക്കണമെന്ന ആവ്ശ്യം നിലനില്‍ക്കുകയാണ്. സംസ്ഥാനത്ത് പലയിടങ്ങളിലായി നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ നിരവധിപേര്‍ക്കാണ് പരിക്ക് പറ്റിയത്. ഇപ്പോഴിതാ ഈ പ്രതിഷേധങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മന്ത്രി കെ.ടി ജലീല്‍. പാര്‍ട്ടിയും മുന്നണിയും പറഞ്ഞാല്‍ രാജിവയ്ക്കുമെന്ന് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. രാഷ്ട്രീയ ആരോപണങ്ങളുടെ പേരില്‍ രാജിയില്ലെന്നും മനഃസാക്ഷിയുടെ മുന്നില്‍ തെല്ലുപോലും പ്രതിക്കൂട്ടിലല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ ഈ പ്രതികരണം. ചോദ്യംചെയ്യല്‍ വിവാദം കൈകാര്യം ചെയ്യുന്നതില്‍ പിഴവുണ്ടായിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്‍ഐഎ ചോദ്യംചെയ്ത വിവരം മറച്ചുവച്ചതിലാണ് വിശദീകരണം. വിവാദത്തെ വിശ്വാസവുമായി ബന്ധപ്പെടുത്താന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. മൊഴി കൊടുക്കാന്‍ പോകുന്ന വിവരം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ജലീല്‍ പറഞ്ഞു. സ്വര്‍ണക്കടത്തില്‍ ഒരു പങ്കുമില്ലെന്ന് മന്ത്രി ആവര്‍ത്തിച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കെ.ടി ജലീലിനെ കേന്ദ്ര അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തതോടെയാണ് ജലീല്‍ രാജി വെയ്ക്കണമെന്ന ആവശ്യവുമായി പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം രംഗത്തെത്തിയത്. സ്വര്‍ണക്കടത്ത്…

    Read More »
  • NEWS

    പാർട്ടി വിപ്പ് ലംഘിച്ചു; പി.ജെ ജോസഫിനെയും മോന്‍സിനെയും അയോഗ്യരാക്കാൻ കേരളാ കോണ്‍ഗ്രസ്സ് (എം), നിയമസഭാ സ്പീക്കര്‍ക്ക് പരാതി നൽകി

    അവിശ്വാസപ്രമേയ ചര്‍ച്ചയിലും രാജ്യസഭാ ഉപതെരെഞ്ഞെടുപ്പിലും പാര്‍ട്ടി വിപ്പ് ലംഘിച്ച എം.എല്‍.എമാരായ പി.ജെ ജോസഫ്, മോന്‍സ് ജോസഫ് എന്നിവരെ അയോഗ്യരാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കേരളാ കോണ്‍ഗ്രസ്സ് (എം) വിപ്പ് റോഷി അഗസ്റ്റിന്‍ എം.എല്‍.എയുടെ പരാതി ഡോ.എന്‍.ജയരാജ് എം.എല്‍.എ നിയമസഭാസ്പീക്കര്‍ക്ക് കൈമാറി. അവിശ്വാസപ്രമേയ ചര്‍ച്ചയിലും, രാജ്യസഭാ തെരെഞ്ഞെടുപ്പിലും നിക്ഷ്പക്ഷത പാലിച്ചുകൊണ്ട് വിട്ട് നില്‍ക്കണമെന്ന വിപ്പാണ് പാര്‍ട്ടി തീരുമാനപ്രകാരം എം.എല്‍.എമാര്‍ക്ക് റോഷി അഗസ്റ്റിന്‍ നല്‍കിയിരുന്നത്. കൂറുമാറ്റ നിരോധന നിയമത്തിന്റെ ചട്ടം 3(6) പ്രകാരം നിയമസഭാ അംഗത്തെ അയോഗ്യരാക്കുന്നതിന്റെ നടപടിക്രമത്തിന്റെ ഭാഗമായി 15 ദിവസമാണ് കുറ്റവിമുക്തരാക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ബന്ധപ്പെട്ട രാഷ്ട്രീയപാര്‍ട്ടിക്ക് അനുവദിച്ചിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം ആറിന് കോട്ടയത്ത് ചേര്‍ന്ന കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് അയോഗ്യരാക്കണമെന്ന പരാതി നല്‍കിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും കേരളാ കോണ്‍ഗ്രസ്സ് (എം) പ്രതിനിധികളായി രണ്ടില ചിഹ്നത്തില്‍ വിജയിച്ച് കൂറുമാറിയ അംഗങ്ങളെയും വരും ദിവസങ്ങളില്‍ അയോഗ്യരാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജയരാജ് എം.എല്‍.എ പറഞ്ഞു.

    Read More »
Back to top button
error: