Month: September 2020

  • NEWS

    തിരുവനന്തപുരത്ത് 20 പോലിസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ആശങ്ക

    തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതായിട്ടാണ് കാണാന്‍ സാധിക്കുന്നത്. ഇന്നലെ നാലായിരത്തിന് മുകളിലായിരുന്നു കോവിഡ് കണക്ക്. എന്നാല്‍ ഇപ്പോഴിതാ തലസ്ഥാനത്ത് കൂടുതല്‍ പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്തയാണ് പുറത്ത് വരുന്നത്. 20 പോലീസുകാര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം നഗരത്തിലെ 14 പോലീസുകാര്‍ക്കും തുമ്പ സ്റ്റേഷനിലെ ആറു പോലീസുകാര്‍ക്കുമാണ് രോഗം . ഇന്ന് ആറുപേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ തുമ്പ സ്റ്റേഷനിലെ രോഗബാധിതരുടെ എണ്ണം 17 ആയി. അതേസമയം, തിരുവനന്തപുരത്ത് കോവിഡ് അതിവേഗം വ്യാപിക്കുകയാണ്. കൂടുതല്‍ ആശങ്കയുണ്ടാക്കുന്നത് പോലീസുകാര്‍ക്കിടയിലെ രോഗവ്യാപനമാണ്.

    Read More »
  • NEWS

    ലൈഫ് മിഷൻ ടാസ്ക് ഫോഴ്സിൽ നിന്ന് ഓടി രക്ഷപെട്ട് ചെന്നിത്തല

    ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട എം.ഒയു പകര്‍പ്പ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ടാസ്‌ക് ഫോഴ്‌സിലെ പ്രത്യേക ക്ഷണിതാവാണ് ചെന്നിത്തല. ലൈഫ് മിഷനെതിരെ ഉയർന്ന ആരോപണത്തിൽ വിജിലൻസിന്റെ പ്രാഥമിക അന്വഷണം സ്വീകാര്യമല്ല. ഇ മൊബിലിറ്റി പദ്ധതിയിൽ തന്റെ വാദങ്ങൾ ശരിയായിരുന്നുവെന്ന് തെളിഞ്ഞു. സർക്കാർ വാദങ്ങൾ പൊളിഞ്ഞെന്നതിന് ഉദാഹരമാണ് പി.ഡബ്ല്യു.സിയെ ഒഴിവാക്കാനെടുത്ത തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ലൈഫുമായി ബന്ധപ്പെട്ട് റെഡ്ക്രസന്റുമായുള്ള കരാറിന്റെ കോപ്പി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രണ്ടു തവണ കത്തയച്ചിരുന്നു. ഒന്നര മാസമായിട്ടും മുഖ്യമന്ത്രി കോപ്പി തന്നില്ല. ഈ സാഹചര്യത്തിലാണ് ലൈഫ് മിഷൻ ടാസ്ക് ഫോഴ്സിലെ പ്രത്യേക ക്ഷണിതാവ് പദവി രാജിവെക്കുന്നത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അതിലൊന്നും സാക്ഷിയാകാനോ മൊഴി നൽകാനോ തനിക്ക് താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ രാജിക്കത്ത് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറുമെന്നും ചെന്നിത്തല വ്യക്തമാക്കി. അതേ സമയം ലൈഫ് മിഷനില്‍ വിജിലന്‍സ് അന്വേഷണം സ്വീകാര്യമല്ലെന്നും സി.ബി.ഐ അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • NEWS

    ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ബന്ധു അറസ്റ്റില്‍

    കൊല്ലം: ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ബന്ധു അറസ്റ്റില്‍. കൊല്ലം അഞ്ചലിലാണ് നാടിനെ നടുക്കിയ സംഭവം. കഴിഞ്ഞ കുറച്ചു നാളായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അയല്‍വാസി കൂടിയായ പ്രതി സ്വന്തം വീട്ടില്‍ വച്ച് പെണ്‍കുട്ടിയെ മാസങ്ങളായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ അമ്മ കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്ത് അറിയുന്നത്.തുടര്‍ന്ന് അമ്മ തന്നെ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. പ്രവര്‍ത്തകരെത്തി കുട്ടിയുടെ മൊഴി എടുക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

    Read More »
  • NEWS

    അനുരാഗ് കശ്യപിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തു

    ലഹരിമരുന്ന് കേസിന് പിന്നാലെ ബോളിവുഡില്‍ ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നത് നടന്‍ സംവിധായനും നടനുമായ അനുരാഗ് കശ്യാപിനെതിരെയുളള ലൈംഗികാരോപണങ്ങളാണ്. നടി പായല്‍ ഘോഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പല നടിമാരും പ്രസ്താവനയെ എതിര്‍ത്തും അനുകൂലിച്ചും രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ അനുരാഗ് കശ്യപിനെതിരെ മുംബൈ പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. നടിയുടെ പരാതിയിന്മേലാണ് അനുരാഗിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് അനുരാഗിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് പൊലീസ് അറിയിച്ചത്. ശനിയാഴ്ചയാണ് അനുരാഗ് തന്നെ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചുവെന്ന നടിയുടെ ട്വീറ്റ് പുറത്തുവന്നത് തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് അഭിഭാഷകന്‍ നിതിന്‍ സത്പുട്ടിനൊപ്പം നടി മുംബൈയിലെ വെര്‍സേവ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ‘ബലാത്സംഗം, തെറ്റായ സമീപനം, ന്യായവിരുദ്ധമായ തടങ്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കശ്യപിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നു’ നിതിന്‍ സത്പുട്ട് ട്വീറ്റ് ചെയ്തു. അതേസമയം,കശ്യപിനെതിരെ നടപടയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫിസിനെ ടാഗ് ചെയ്താണ് നടി ട്വീറ്റ്…

    Read More »
  • NEWS

    മാധ്യമങ്ങള്‍ക്കെതിരായ നീക്കം ഫാസിസം:മുല്ലപ്പള്ളി

    സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ വായ മൂടിക്കെട്ടാനുമുള്ള നടപടിയുടെ ഭാഗമാണ്‌ മാധ്യമങ്ങള്‍ക്കെതിരായ സര്‍ക്കാര്‍ നീക്കത്തിന്‌ പിന്നിലെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍.ഇത്‌ തികഞ്ഞ ഫാസിസമാണ്‌. സര്‍ക്കാരിന്റെ ഈ നീക്കത്തെ സര്‍വ്വശക്തിയും ഉപയോഗിച്ച്‌ കോണ്‍ഗ്രസ്‌ പരാജയപ്പെടുത്തും.സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനമാണ്‌ ജനാധിപത്യത്തിന്റെ അടിത്തറ.അത്‌ തകര്‍ക്കുന്ന ഒരു നടപടിയും അംഗീകരിക്കാന്‍ സാധ്യമല്ല. മാധ്യമപ്രവര്‍ത്തകരോട്‌ ഇതുപോലെ അസഹിഷ്‌ണുതയും വിദ്വേഷവും കാണിച്ച ഒരു മുഖ്യമന്ത്രി കേരളം ഭരിച്ചിട്ടില്ല.മാധ്യമങ്ങളെ ശത്രുവായി കാണുന്ന ഭരണകൂടമാണ്‌ കേരളം ഭരിക്കുന്നത്‌. ജനാധിപത്യത്തിന്റെ നാലാം തൂണെന്ന്‌ വിശേഷിപ്പിക്കുന്ന മാധ്യമങ്ങളെ തകര്‍ക്കാനുള്ള ശ്രമം രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കമായേ കാണാന്‍ കഴിയൂയെന്നും മുല്ലപ്പള്ളി പറഞ്ഞു.

    Read More »
  • NEWS

    ഇന്ത്യയിൽ കോവിഡ് പെരുകുന്നു ,ഇന്ത്യയിലേക്കും തിരിച്ചുമുള്ള വ്യോമഗതാഗതം സൗദി നിർത്തിവച്ചു

    ഇന്ത്യയിൽ കോവിഡ് രോഗികൾ വര്ധിക്കുന്നതിനിടെ നടപടികളുമായി മറ്റു രാജ്യങ്ങൾ .സൗദി അറേബ്യ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വ്യോമഗതാഗതം പൂർണമായും നിർത്തിവച്ചു . സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി .ഇന്ത്യയിൽ കോവിഡ് വർധിക്കുന്നത് കൊണ്ടാണ് നടപടി എന്ന് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട് . സൗദി ഉത്തരവ് വന്ദേ ഭാരത് വിമാനങ്ങളെയും ബാധിക്കും .മറ്റു രാജ്യങ്ങളിൽ നിന്ന് സൗദിയിൽ പോകുന്നവരും ഇന്ത്യ സന്ദർശിച്ചിട്ടുണ്ടോ എന്ന് സൗദി പരിശോധിക്കും .രണ്ടാഴ്ചക്കുള്ളിൽ ആണ് യാത്രികൻ ഇന്ത്യ സന്ദർശിച്ചതെങ്കിൽ സൗദിയിൽ ഇറങ്ങാൻ അനുമതി നൽകില്ല . നിരവധി പ്രവാസികളെ ഈ ഉത്തരവ് വലയ്ക്കും .പലരും വിസാ കാലാവധി കഴിയുന്നതിനു മുൻപ് സൗദിയിലെത്താൻ ആഗ്രഹിക്കുന്നവർ ആണ് .അർജന്റീന, ബ്രസീൽ എന്നീ രാജ്യങ്ങളെയും സൗദി ഇത്തരത്തിൽ വിലക്കിയിട്ടുണ്ട് .

    Read More »
  • LIFE

    റംസിയ്ക്ക് നീതിക്കായി എത്തുക കൂടത്തായി ജോളിയെ അഴിക്കുള്ളിൽ ആക്കിയ എസ് പി കെ ജി സൈമൺ

    റംസി കേസ് അന്വേഷിക്കുക എസ് പി കെ ജി സൈമൺ നേതൃത്വം നൽകുന്ന സംഘം .ബന്ധുക്കളുടെയും ആക്ഷൻ കൗൺസിലിന്റെയും ആവശ്യപ്രകാരമാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത് . കേസിലെ പ്രതിയായ ഹാരിസിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യണമെന്നും സീരിയൽ നടി ലക്ഷ്മി പ്രമോദിനെ കണ്ടെത്തണമെന്നും ബന്ധുക്കളും ആക്ഷൻ കൗൺസിലും ആവശ്യപ്പെടുന്നു .ലക്ഷ്മിയെ രക്ഷപ്പെടുത്താൻ ഉന്നതതല ഇടപെടലുകൾ നടക്കുന്നുണ്ടെന്നും ആരോപണം ഉണ്ട് . സെപ്റ്റംബർ 3 നാണ് കൊട്ടിയം സ്വദേശി റംസി എന്ന 24 കാരി തൂങ്ങിമരിച്ചത് .10 വർഷം പ്രണയിച്ച ഹാരിസ് വേറെ വിവാഹത്തിന് മുതിർന്നതോടെയാണ് റംസി ആത്മഹത്യ ചെയ്തത് .തന്നെ ഉപേക്ഷിക്കരുതെന്നും ഉപേക്ഷിച്ചാൽ ജീവൻ വെടിയുമെന്നും ലക്ഷ്മി പറയുന്ന ശബ്ദരേഖ പുറത്ത് വന്നിരുന്നു . റംസിയെ വിവാഹം കഴിക്കാം എന്ന് വാഗ്‌ദാനം ചെയ്ത് ഹാരിസ് പണവും സ്വർണവും വാങ്ങിയിരുന്നെന്നു റംസിയുടെ മാതാപിതാക്കൾ പറയുന്നു .വളയിടൽ ചടങ്ങും നടത്തിയതിനു ശേഷമാണ് ഹാരിസ് മറ്റൊരു വിവാഹത്തിന് തയ്യാറെടുത്ത് . സീരിയൽ താരം ലക്ഷ്മി പ്രമോദിന്റെ…

    Read More »
  • LIFE

    കെകെആർ 5500 കോടി രൂപ റിലയൻസ് റീറ്റെയ്‌ലിൽ നിക്ഷേപിക്കും

    മുംബൈ/കൊച്ചി, സെപ്റ്റംബർ 23, 2020 – പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമായ കെകെആർ റിലയൻസ് റീറ്റെയ്‌ലിൽ 5500 കോടി രൂപ നിക്ഷേപിക്കും. ഇത് റിലയൻസ് റീറ്റെയ്‌ലിൽ 1.28 ശതമാനം ഓഹരിയിലേക്ക് വിവർത്തനം ചെയ്യും. ഒരു റിലയൻസ് ഇൻഡസ്ട്രീസ് കമ്പനിയിൽ കെ‌കെ‌ആർ നടത്തിയ രണ്ടാമത്തെ വലിയ നിക്ഷേപമാണിത്. ഈ വർഷം ആദ്യം ജിയോ പ്ലാറ്റ്‌ഫോമിൽ 11,367 കോടി രൂപ നിക്ഷേപിച്ചിരുന്നു. ഇന്ത്യൻ റീട്ടെയിൽ മേഖലയിൽ സാങ്കേതികവിദ്യ നയിക്കുന്ന പരിവർത്തനത്തിന് നേതൃത്വം നൽകാനുള്ള റിലയൻസ് റീട്ടെയിൽ യാത്രയിലുള്ള ആത്മവിശ്വാസമാണ് കെകെആറിന്റെ സൂചിപ്പിക്കുന്നത്. 1976-ൽ സ്ഥാപിതമായ കെ‌കെ‌ആറിന് പ്രമുഖ ആഗോള സംരംഭങ്ങൾ കെട്ടിപ്പടുക്കുന്നതിനും സാങ്കേതിക മേഖലയിലെ ബിസിനസുകളിൽ വിജയകരമായി നിക്ഷേപിക്കുന്നതിനും ഒരു നീണ്ട ചരിത്രമുണ്ട്. കമ്പനി 30 ബില്യൺ ഡോളറിലധികം ടെക് കമ്പനികളിൽ നിക്ഷേപിച്ചിട്ടുണ്ട്, ഇന്ന് കമ്പനിയുടെ ടെക്നോളജി പോർട്ട്‌ഫോളിയോയിൽ ടെക്നോളജി, മീഡിയ, ടെലികോം മേഖലകളിലുടനീളം 20 ലധികം കമ്പനികളുണ്ട്. ഇന്ത്യയിൽ 2006 മുതൽ പ്രധാന വിപണി കേന്ദ്രമാണ്, ഇവിടെ പല നിക്ഷേപങ്ങൾ നടത്തിയിട്ടുള്ളതാണ്. ഈ നിക്ഷേപം ആർ‌ഐ‌എല്ലിന്റെ സാങ്കേതിക, ഉപഭോക്തൃ ബിസിനസ്സ് കഴിവുകൾ, വിനാശകരമായ ബിസിനസ്സ് മോഡലുകൾ, മതേതര ദീർഘകാല വളർച്ചാ സാധ്യതകൾ എന്നിവയുടെ ശക്തമായ അംഗീകാരമാണ് എന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി…

    Read More »
  • NEWS

    ശരിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്രകൾക്ക് ചെലവായ പണമെത്ര ?വികെ സിങ് പറഞ്ഞതോ വി മുരളീധരൻ പറഞ്ഞതോ സത്യം ?അടിമുടി ആശയക്കുഴപ്പം

    പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്രകൾ അദ്ദേഹം അധികാരത്തിൽ ഏറിയത് മുതൽ ചർച്ചാ വിഷയമാണ് .രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ അഭിമാനം മോദി വാനോളം ഉയർത്തി എന്ന് ബിജെപി വാദിക്കുമ്പോൾ ചെലവെന്തെന്ന ചോദ്യമാണ് പ്രതിപക്ഷം പലപ്പോഴും ഉയർത്തിയത് .ഇപ്പോഴിതാ പ്രതിപക്ഷത്തെ പോലും ആശയക്കുഴപ്പത്തിലാക്കി മൂന്ന് കണക്കുകൾ സർക്കാർ തന്നെ പറയുന്നു . നടപ്പു സമ്മേളനത്തിൽ എൻസിപി എംപി ഫൗസിയ ഖാൻ പാർലമെന്റിൽ ഈ ചോദ്യം വീണ്ടും ഉയർത്തി .2015 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദർശനം നടത്തിയ വിദേശ രാജ്യങ്ങളുടെ എണ്ണവും ചെലവും വ്യക്തമാക്കാമോ എന്നായിരുന്നു ഫൗസിയയുടെ ചോദ്യം . രാജ്യസഭയിൽ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഉത്തരം എഴുതി നൽകി .പ്രധാനമന്ത്രി സന്ദർശിച്ചത് 58 രാജ്യങ്ങൾ ആണെന്നും ചെലവ് 517 .82 കോടിയാണെന്നുമാണ് മുരളീധരൻ എഴുതി നൽകിയത് . എന്നാൽ മാർച്ചിൽ നടന്ന പാര്ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ വിശദമായ ഒരു കണക്ക് മുരളീധരൻ സഭയിൽ നൽകുക ഉണ്ടായി .പ്രധാനമന്ത്രിയുടെ വിദേശ യാത്രയുടെ മൊത്തം…

    Read More »
  • NEWS

    കാമുകിയെ ചൊല്ലിയുള്ള തർക്കം; വൈപ്പിനിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്നുപേർ അറസ്റ്റിൽ

    ചെറായി, പാപ്പരയ്ക്കൽ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പ്രണവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിലായി. സമീപവാസികളായ ശരത്, ജിബിൻ, അമ്പാടി എന്നിവരാണ് പോലീസ് പിടിയിലായത്. കല്ലുമഠത്തിൽ പരേതനായ പ്രസാദിൻ്റെ മകനാണ് 23 കാരനായ പ്രണവ്. കാമുകിയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതക കാരണമെന്നാണു സൂചന. തിങ്കളാഴ് രാത്രി ശരത്തും അമ്പാടിയും മറ്റു രണ്ടു പേരും ചേർന്ന് പ്രണവിനെ ഫോൺ ചെയ്തു വിളിച്ചു വരുത്തുകയായിരുന്നു. പള്ളത്താംകുളങ്ങര ബീച്ചിനു സമീപത്തുള്ള ട്രാൻസ്ഫോമറിനു മുന്നിലെ നടുറോഡിൽ ചൊവ്വാഴ്ച പുലർച്ചെയാണ് മൃതദേഹം കണ്ടത്. തലയ്ക്കും കൈയ്ക്കും അടിയേറ്റിരുന്നു. ശീമക്കൊന്നക്കമ്പുകളും ട്യൂബ് ലൈറ്റ് കഷ്ണങ്ങളും മൃതദേഹത്തിനു സമീപത്തു കാണപ്പെട്ടു. കേസിൽ ചെറായി സ്വദേശി രാംദേവു കൂടി പിടിയിലാകാനുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. റൂറൽ എസ്.പി കെ. കാർത്തിക്കിൻ്റെ നേതൃത്വത്തിൽ പ്രതികളെ ചോദ്യം ചെയ്യും. കോവിഡ് പരിശോധനയ്ക്കുശേഷം പ്രണവിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം നടത്തും. ഷെറീനയാണ് പ്രണവിൻ്റ അമ്മ. പ്ലസ് ടു വിദ്യാർത്ഥി സൗരവ്ഏകസഹോദരൻ.

    Read More »
Back to top button
error: